
സ്വർണ്ണവില കുത്തനെ ഉയരും; ഇവയാണ് പ്രധാന കാരണങ്ങൾ; പരിശോധിച്ചാൽ വില കുറയില്ലെന്ന് മനസ്സിലാകും!
തിരുവനന്തപുരം: ഇറക്കുമതി കുറയ്ക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടപടിയിൽ സംസ്ഥാനത്ത് സ്വർണ്ണ വില കുതിച്ചുയരുകയാണ്. നിലവിൽ സ്വർണ്ണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 5% ആയാണ് കേന്ദ്ര സർക്കാർ ഉയർത്തിയിരിക്കുന്നത്.
അതായത്, നിലവിലെ 7.5% ത്തിൽ നിന്നും 12% ആയാണ് സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ വർധിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിലുളള ഇറക്കുമതി തീരുവയിലെ വർധനവ് സ്വർണ്ണവില ഉയരുന്നതിനനുസരിച്ച് സ്വർണക്കള്ളക്കടത്തും ഉയരുന്നതിനും പ്രധാന കാരണമാകും.
നികുതി ഉയരുന്നതിന്റെ ഭാഗമായാണ് നികുതി വെട്ടിച്ച് കള്ളക്കടത്ത് കൂടുതൽ നടത്തുന്നത്. കേരളത്തിൽ മാത്രം നിരവധി സംഭവങ്ങൾ ഇത്തരത്തിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നു. കരിപ്പൂർ വിമാനത്താവളത്തിനുള്ളിൽ നിന്നും കസ്റ്റംസ് പിടികൂടുന്ന സ്വർണത്തിന് കയ്യും കണക്കും ഇല്ലെന്നാണ് റിപ്പോർട്ട്.

ഇന്നും കേരളത്തിൽ സ്വർണ്ണ വില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് വർധിച്ചത്. ഇതോടെ വിപണിയിൽ ഇന്നത്തെ വില 38,400 രൂപയായി. എന്നാൽ, 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന്റെ വില 40 രൂപ ഉയർന്നു. 4,800 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റം രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ, ഒരു ഗ്രാമിന്റെ വില 65 രൂപയാണ്.
രാഹുൽ ഗാന്ധിക്ക് സപ്പോർട്ട്! 100/100 ?; നടൻ ജോയ് മാത്യുവിന്റെ ഈ വാക്കുകൾ സമൂഹമാധ്യങ്ങളിൽ വൈറൽ !

സ്വർണ്ണ ഇറക്കുമതി കുത്തനെ ഉയരുകയും രൂപയുടെ മൂല്യം റെക്കോർഡ് നിലയിലേക്ക് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഇത്തരത്തിലുള്ള നടപടി സ്വീകരിക്കുന്നത്. സ്വർണ്ണ വിലയിൽ ഉണ്ടാകുന്ന ഈ വ്യത്യാസം കൂടുതൽ ബാധിക്കുക സ്ത്രീകളെയും വിവാഹത്തിനായി തയ്യാറെടുക്കുന്ന കുടുംബങ്ങളെയും ആണ്.

ലോകത്തിലെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോഗ രാജ്യമാണ് ഇന്ത്യ. ഇക്കഴിഞ്ഞ മെയ് മാസത്തിൽ 46,732 കോടി രൂപ വില വരുന്ന സ്വർണമാണ് ഇന്ത്യയിൽ മാത്രം ഇറക്കുമതി ചെയ്തെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, ഇറക്കുമതി തീരുവ കൂട്ടിയത് ആഭ്യന്തര വിപണിയിലും സ്വർണ്ണവില ഉയരുവാൻ പ്രധാന കാരണമാകും.
പൂർണ്ണിമ ചേച്ചിയുടെ ഈ ചിത്രത്തിൽ വീണു പോയി ആരാധകർ; കിടിലൻ ഫോട്ടോസ്; ചിത്രങ്ങൾ വൈറൽ

ഈ സാഹചര്യത്തിൽ ഇനി സ്വർണ്ണവില ഇടകാലങ്ങളിൽ ഒന്നും കുറയുവാൻ സാധ്യതയില്ലെന്നതും മറ്റൊരു വസ്തുത. നികുതി വെട്ടിപ്പ് വർധിക്കും ഒപ്പം സ്വർണ്ണക്കടത്ത് കൂടും എന്നതാണ് ഇപ്പോൾപുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ, ഈ നടപടി സ്വർണ്ണം വിൽക്കുന്ന വിൽപ്പനക്കാർക്ക് മാത്രം ആശ്വാസകരം. നല്ല വിലയിൽ പഴയ സ്വർണവും കിട്ടും.

അതേസമയം, സ്വർണ്ണ വ്യാപാരികളുടെ ആവർത്തിച്ചുള്ള ആവശ്യം പരിഗണിച്ചാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബജറ്റിൽ കേന്ദ്ര സർക്കാർ സ്വർണം ഇറക്കുമതി തീരുവ 7.5 ശതമാനത്തിലേക്ക് കുറച്ചത്. സ്വർണ്ണ കടത്ത് കുറയ്ക്കുന്നതിലേക്ക് വേണ്ടി ഈ വർഷം ഇറക്കുമതി തീരുവ നാല് ശതമാനം ആക്കി കുറയ്ക്കാൻ വ്യാപാരികൾ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ഈ ആവശ്യം പരിഗണിക്കാൻ സർക്കാർ തയ്യാറായില്ല. ഇപ്പോൾ കേന്ദ്ര സർക്കാരിൽ നിന്നും ഉണ്ടാകുന്ന നികുതി വർധനവ് കള്ളക്കടത്ത് ഇനിയും ഉയരാൻ കാരണമാകും എന്നാണ് വിലയിരുത്തൽ. അതേസമയം, രാജ്യത്തിന്റെ പലയിടങ്ങളിലും സ്വർണ്ണ വില ഇത്തരത്തിൽ ഉയരുകയാണ്. കേരളത്തിൽ 960 രൂപ കുതിച്ചുയർന്ന 38, 280 രൂപയിൽ എത്തി നിൽക്കുകയാണ്.

എന്നാൽ, ഇന്നലെ ഉച്ചയോടെ ഇടിവ് സംഭവിച്ച പവന് 200 രൂപ കുറഞ്ഞു. ഇതോടെ , സ്വർണ്ണത്തിന്റെ വില 38, 080 രൂപയിൽ എത്തി. അതായത്, 760 രൂപയാണ് ഒരു ദിവസം കൊണ്ട് സ്വർണ്ണ വിലയിൽ വർദനവ് ഉണ്ടായത്. എന്നാൽ , ഗ്രാമിന് ഉച്ചയ്ക്ക് 4,785 രൂപയിലേക്ക് വില താഴ്ന്നു. അതേസമയം, വ്യാഴാഴ്ചയുള്ള റിപ്പോർട്ടുകൾ പരിശോധിച്ചാൽ സ്വർണ്ണവില ഗ്രാമിന് 4,465 രൂപയും എത്തിയപ്പോൾ പവന് 37,320 രൂപയായി മാറി. എന്നാൽ, ജൂൺ 11- ന് 38, 680 രൂപയായിരുന്നു പവന് വില. ഈ വിലയാണ് ഒറ്റ ദിവസം കൊണ്ട് വെള്ളിയാഴ്ച കൂടിയത്.