Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം ആ വില തൊട്ടാൽ പിന്നെ കുത്തനെ ഇടിവ് , നടക്കുമോ? സാമ്പത്തിക വിദഗ്ധർ പറയുന്നത് ഇങ്ങനെ

സകല റെക്കോഡുകളും ഭേദിച്ച് കുതിക്കുകയാണ് സ്വർണം. ഇന്ന് ആഗോള വിപണിയിൽ ഔണ്‍സ് വില 4627 ഡോളറിലെത്തി. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വില കുതിച്ചുയർന്നു. ഇന്ന് 1,05,320 രൂപയാണ് ഒരു പവന് രേഖപ്പെടുത്തിയത്. 2025 ൽ സ്വർണ വില പ്രവചനങ്ങളിൽ പലതും സ്വർണത്തിന് ഒരു ലക്ഷം കടന്നേക്കുമെന്ന് പറഞ്ഞപ്പോൾ അത് അതിശയോക്തിയായിട്ടാണ് പലരും കണ്ടിരുന്നത്. എന്നാൽ ഇന്നിപ്പോൾ ഒരു ലക്ഷവും കടന്ന് കുതിക്കുമ്പോൾ ഈ വർഷം സ്വർണം ഏതൊക്കെ ഉയരങ്ങൾ കീഴടക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. സാങ്കേതിക വിദഗ്ധർ കൃത്യമായ പ്രവചനങ്ങൾ നടത്തുന്നില്ലെങ്കിലും സ്വർണം ഔണ്‍സിന് 5000 ഡോളർ തൊടുമെന്നാണ് പ്രധാവ പ്രവചനങ്ങൾ.

സ്വർണ വില ഇനി 3,730 ഡോളറിന് താഴേക്ക് ഇറങ്ങിയാൽ മാത്രമേ സ്വർണത്തിൻ്റെ വലിയ തിരിച്ചിറക്കത്തിന് സാധ്യതയുള്ളൂ. നിലവിലെ സാഹചര്യത്തിൽ അത്തരമൊരു ഇടിവിനുള്ള സാധ്യത കുറവാണെന്നും വിദഗ്ധർ സൂചിപ്പിക്കുന്നു. ഗോൾഡ് സാച്ച്മാൻ പോലുള്ള സാമ്പത്തിക-ധനകാര്യ സ്ഥാപനങ്ങൾ നിലവിൽ 5000 ഡോളറാണ് പ്രവചിക്കുന്നതെങ്കിലും അവർ ഈ നിരക്ക് എപ്പോൾ വേണമെങ്കിലും ഉയർത്തിയേക്കാം.

goldselling2

ഭൌമ രാഷ്ട്രീയ സാഹചര്യങ്ങൾ തന്നെയാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ ആഴയിലെ സ്വർണക്കുതിപ്പിന് പ്രധാന കാരണം യുഎസ് -വെനസ്വേല ആക്രമണമായിരുന്നു. ഇറാനിലെ പ്രക്ഷോഭങ്ങളിൽ യുഎസ് ഇടപെടൽ ശക്തമാകുന്നുണ്ട്. ഇറാനെതിരെ സൈനിക നടപടിക്ക് മടിക്കില്ലെന്ന് ട്രംപ് ഭീഷണി മുഴക്കിക്കഴിഞ്ഞു. സമ്മർദ്ദ തന്ത്രമെന്ന നിലയിൽ ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് മേൽ 25 ശതമാനം അധിക തീരുവ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇതെല്ലാം നിക്ഷേപകർക്കിടയിൽ വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. സ്വാഭാവികയമായും സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് അവർ കൂടുതലായി സ്വർണത്തിലേക്ക് നീങ്ങി, വില ഉയർന്നു.

അതേസമയം ഇനിയും ട്രംപ് തൻ്റെ നിലപാടുകൾ കടുപ്പിച്ചാൽ സ്വർണം വീണ്ടും ഉയരും. ഗ്രീൻലാർഡിനെ ചുറ്റിപറ്റിയുള്ള ഭൌമരാഷ്ട്രീയ സംഘർഷങ്ങൾ ശക്തമായാൽ സ്വർണ ഔണ്‍സിന് 6000 ഡോളർ വരെ ഉയർന്നേക്കും.
ഡെൻമാർക്കിൽ നിന്ന് ഗ്രീൻലാൻഡ് നേടിയെടുക്കാൻ ട്രംപ് സൈനിക നടപടി സ്വീകരിച്ചാൽ അത് നാറ്റോയുടെ തകർച്ചയായി വിലയിരുത്തപ്പെടും, നാറ്റോയിലും യൂറോപ്യൻ യൂണിയനിലുമുള്ള സഖ്യകക്ഷിയായ ഡെൻമാർക്കിന് നേരെയുള്ള ആക്രമണമാണമായി ഇത് മാറും. സ്വഭാവകമായും ഇത് അനിശ്ചിതത്വം ഉയർത്തും.

"നിങ്ങൾ ഞങ്ങൾ നൽകാൻ ഉദ്ദേശിക്കുന്ന പണം സ്വീകരിക്കുക, അല്ലെങ്കിൽ ഞങ്ങൾ കടന്നുകയറും എന്നാണ് യുഎസ് പറയുന്നത്. ഒരു അർദ്ധ സ്വയംഭരണ അറ്റ്ലാന്റിക് സഖ്യ രാഷ്ട്രത്തിന്റെ (NATO) പ്രദേശത്ത് അമേരിക്ക കടന്നുകയറിയാൽ, അത് നിലവിലുള്ള ക്രമത്തെ പൂർണ്ണമായി നശിപ്പിച്ച് സ്വർണ്ണവില കുത്തനെ ഉയർത്തും," ട്രേഡ് വിദഗ്ധവയ റോബേർട്ട് കസോവ്സ്കി പറഞ്ഞു.

വിവിധ സാമ്പത്തിക വിദഗ്ധരുടെ പ്രവനം ഇങ്ങനെ

ഗോൾഡ്മാൻ സാഷ് 2026 അവസാനത്തോടെ സ്വർണ്ണം ഔൺസിന് ഏകദേശം 4,900 ഡോളറിൽ എത്തുമെന്ന് പ്രവചിക്കുന്നു. കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത് വിലയെ വലിയ തോതിൽ സ്വാധീനിക്കുമെന്നും അവർ വ്യക്താക്കി.

ജെപി മോർഗൻ പ്രൈവറ്റ് ബാങ്ക് (JP Morgan Private Bank) വിശകലന വിദഗ്ദ്ധർ കൂടുതൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. 2026-ൻ്റെ നാലാം പാദത്തിൽ ശരാശരി വില 5,055 ഡോളറായും, 5,200-5,300 ഡോളർ വരെ ഉയർന്നേക്കാവുന്ന സാധ്യതകളും അവർ പ്രതീക്ഷിക്കുന്നു.

ഡ്യൂഷെ ബാങ്ക് (Deutsche Bank) 2026-ലേക്കുള്ള ശരാശരി സ്വർണ്ണവില പ്രവചനം 4,000 ഡോളറിൽ നിന്ന് 4,450 ഡോളറായി ഉയർത്തി. കേന്ദ്ര ബാങ്കുകളുടെ കരുതൽ ശേഖരങ്ങളുടെ വൈവിധ്യവൽക്കരണവും നിക്ഷേപകരിൽ നിന്നുള്ള ആവശ്യകതയുടെ സ്ഥിരതയുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ബാങ്ക് ഓഫ് അമേരിക്ക (Bank of America) 2026-ൽ ശരാശരി സ്വർണ്ണവില 4,538 ഡോളറായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഓരോ പാദത്തിലും കേന്ദ്ര ബാങ്കുകളും നിക്ഷേപകരും ചേർന്ന് ഏകദേശം 566 ടൺ സ്വർണ്ണം വാങ്ങുന്നു എന്ന അനുമാനത്തിലാണ് ഈ പ്രവചനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+