Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വിലയിലെ ഇടിവ് മുതലെടുക്കാം: വാങ്ങല്‍ ശക്തമാക്കി വിവാഹ ടീമുകള്‍; നിക്ഷേപകർക്കും അവസരം

ഡല്‍ഹി: വിവാഹ സീസണിന് തൊട്ടുമുമ്പ് സ്വർണ വിലയിലുണ്ടായ റെക്കോഡ് നിരക്കിലുള്ള വർധനവ് സാധാരണക്കാരെ സംബന്ധിച്ച് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉയർന്ന വിലയില്‍ നിന്നും കഴിഞ്ഞ ഒരാഴ്ചയായി ഉണ്ടായിട്ടുള്ള ഇടിവ് മാത്രമാണ് നേരിയ ആശ്വാസം. ഇതോടെ ജ്വല്ലറികള്‍ക്ക് ലഭിക്കുന്ന ഓർഡറുകളുടെ അളവിലും കാര്യമായ വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

വില വർധനവ് ഇനിയും ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ പ്രീബുക്കിങ് നടത്തുന്നവരും നിരവധിയാണ്. വിലയില്‍ അപ്രതീക്ഷിതമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായതോടെ പല ജ്വല്ലറികളും പ്രീബുക്കിങ് അഡ്വാന്‍സ് തുകയില്‍ കാര്യമായ വർധനവ് വരുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ നേരത്തെ പ്ലാന്‍ ചെയ്ത് ചെറിയ ഇൻസ്റ്റാൾമെന്റുകളായി പണം അടയ്ക്കുന്നവരുടെ എണ്ണവും കാര്യമായ തോതില്‍ വർധിച്ചിട്ടുണ്ടെന്ന് ജ്വല്ലറി ഉടമകള്‍ വ്യക്തമാക്കുന്നു.

gold-demand-

സ്വർണ വിലയിലെ ഇടിവോടെയാണ് നവംബർ മാസം ആരംഭിച്ചത്. പവന്‍റെ വിലയില്‍ 200 രൂപയുടെ ഇടിവുണ്ടായതോടെ ഇന്നത്തെ നിരക്ക് 90200 ലേക്ക് എത്തി. ഗ്രാമിന് 25 രൂപയുടെ കുറവ് രേഖപ്പെടുത്തിയതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 11275 രൂപയിലേക്കും എത്തി. ഒക്ടോബർ. 17,21 തിയതികളിലായി രേഖപ്പെടുത്തിയ പവന് 97360 എന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 70000 ത്തിലേറെ രൂപയുടെ കുറവിലാണ് ഇപ്പോഴത്തെ വില്‍പ്പന നടക്കുന്നത്.

"ഉയർന്ന സ്വർണവിലയോട് ജനങ്ങൾ പൊരുത്തപ്പെട്ടിരിക്കുന്നു. വില ഉയർന്നപ്പോള്‍ പഴയ ആഭരണങ്ങൾ കൈമാറി പുതിയത് വാങ്ങുമെന്ന പ്രവണത മാത്രമായിരിക്കും ഉണ്ടാകുകയെന്നായിരുന്നു ഞങ്ങള്‍ പ്രതീക്ഷിച്ചത്. എന്നാൽ ധനതേരസിന് ശേഷം ലഭിച്ച ഭൂരിഭാഗം ഓർഡറുകളും പുതിയ ആഭരണങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ചെറിയ ഇൻസ്റ്റാൾമെന്റുകളായി പണം അടച്ച് മുൻകൂട്ടി പ്ലാൻ ചെയ്താണ് അവർ കൂടുതലായും വാങ്ങുന്നത്," ബംഗാൾ ജ്വല്ലറിയുടെ ശുഭദീപ് റോയിയെ ഉദ്ധരിച്ച് ടൈസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

"റെക്കോർഡ് ഉയരത്തിൽ നിന്നുള്ള വിലയിടിവ് വിവാഹ സീസണിന്റെ തുടക്കത്തിൽ തന്നെ പലർക്കും ആശ്വാസമായി. ധനതേരസിൽ ഉയർന്ന വിലയ്ക്ക് വാങ്ങിയവർക്ക് ഇത് ശരാശരി നിക്ഷേപം കുറയ്ക്കാൻ സഹായിക്കും," ഇന്ത്യ ബുൾയൻ ആൻഡ് ജ്വലേഴ്സ് അസോസിയേഷൻ (പശ്ചിമ ബംഗാൾ) പ്രസിഡന്റ് പ്രമോദ് ദുഗറും അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 10 ദിവസങ്ങളിലായി സ്വർണവില ചാഞ്ചാട്ടം കാണിച്ചെങ്കിലും ഡിമാൻഡ് ഉറച്ചുനിൽക്കുന്നതായി ആഭരണ വ്യാപാരികൾ പറയുന്നു. ഒക്ടോബർ 25-ന് 22 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വില (ജിഎസ്ടി ഒഴിവാക്കി) 111670 രൂപയായിരുന്നു. ഒക്ടോബർ 29-ന് 111310 രൂപയായി കുറഞ്ഞു. പിന്നീട് 114550 രൂപയായി ഉയർന്നു. "വില കുറഞ്ഞതോടെ ജനങ്ങൾ കൂടുതലായി സ്വർണാഭരണങ്ങൾ വാങ്ങുന്നു. വിവാഹ സീസൺ ആരംഭിച്ചതാണ് പ്രധാന ഘടകം. നിക്ഷേപമായും വിവാഹ ആഘോഷങ്ങളുടെ അനിവാര്യ ഭാഗമായും സ്വർണം തുടരുന്നതിനാൽ ഡിമാൻഡ് ആരോഗ്യകരമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്," ബിബി ഗാംഗുലി സ്ട്രീറ്റിലെ ആഭരണ വ്യാപാരി എച്ച്.ബി. ദത്ത പറഞ്ഞു.

പല കുടുംബങ്ങളും വിലയിടിവ് വിവാഹ വാങ്ങലുകളിലെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതായി പറയുന്നു. "വിലയിടിവ് ഇതുവരെ വലുതല്ലെങ്കിലും, അടുത്ത വർഷം മകളുടെ വിവാഹ ആഭരണങ്ങൾ നേരത്തെ പ്ലാൻ ചെയ്യാൻ ഇത് സഹായിച്ചു," സ്വർണം വാങ്ങാനായി എത്തിയ അരുണിമ ചന്ദ എന്ന യുവതി വ്യക്തമാക്കുന്നു.

മറുവശത്ത് സ്വർണത്തില്‍ നിക്ഷേപിക്കുന്നവരും ഈ ഇടിവിനെ അവസരമായി കാണുന്നു. ഉത്സവ കാലത്തെ കുതിപ്പിന് ശേഷം വിലയില്‍ ഇടിവ് പ്രതീക്ഷിച്ചിരുന്നു. ദീർഘകാല നിക്ഷേപകർക്ക് ഇത് നല്ല അവസരമാണ്. റെക്കോർഡ് ഉയരത്തിൽ നിന്ന് ഏകദേശം 10 ശതമാനം വില കുറഞ്ഞപ്പോൾ ഈ ആഴ്ച തുടക്കത്തിൽ ഒരു സ്വർണ നാണയം വാങ്ങി," സെൻട്രൽ കൊൽക്കത്തയിലെ യുവ വ്യവസായി അമിത് അഗർവാൾ വെളിപ്പെടുത്തുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+