Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറ്റവും കുറഞ്ഞ നിരക്കില്‍ കൂടി സ്വര്‍ണം, ഒരു പവന്‍ സ്വര്‍ണം വാങ്ങിക്കാന്‍ ഇന്ന് ചെലവാകുക ഇത്ര

സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ വര്‍ധനവ്. നേരിയ വര്‍ധനവാണ് ഇന്ന് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയെ സ്വാധീനിച്ച ഭൗമ - രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് നേരിയ അയവ് വന്നിട്ടുണ്ടെങ്കിലും മറ്റ് ഘടകങ്ങളാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. അതില്‍ പ്രധാനം യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അഴിച്ചുവിട്ട വ്യാപാര യുദ്ധമാണ്.

മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് ചുമത്തുന്ന താരിഫ് സ്വര്‍ണത്തിന്റെ വിലയെ സ്വാധീനിക്കുന്നുണ്ട്. ഇതിനിടെ യു എസ് ഡോളര്‍ ശക്തി പ്രാപിച്ചതാണ് സ്വര്‍ണ വിലയെ നിയന്ത്രിക്കുന്നത്. ഫെഡറല്‍ റിസര്‍വ്വ് ചെയര്‍മാന്‍ ജെറോം പവലിനെ പുറത്താക്കില്ലെന്ന ട്രംപിന്റെ പ്രതികരണവും സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്. ഇന്ന് കേരളത്തിലെ സ്വര്‍ണത്തിന്റെ ഗ്രാം, പവന്‍ നിരക്കുകള്‍ എത്രയാണ് എന്ന് അറിയാം.

Gold Price

ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് അഞ്ച് രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നലെ 9105 രൂപയായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9110 രൂപയായി. ഒരു പവന്‍ സ്വര്‍ണം എന്ന് കണക്കാക്കുന്നത് എട്ട് ഗ്രാമിനെയാണ്. ഇത് പ്രകാരം ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 40 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നലെ 72840 രൂപയായിരുന്ന സ്വര്‍ണത്തിന്റെ വില ഇന്ന് 72880 രൂപയായി.

സംസ്ഥാനത്ത് സമീപകാലത്ത് സ്വര്‍ണത്തിന് കൂടുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. അതേസമയം ആഭരണമായി സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആശ്വസിക്കാവുന്ന നിലയില്‍ അല്ല സ്വര്‍ണ വില. ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങിക്കാന്‍ 75000 രൂപയിലേറെ ചെലവാകും. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ആശ്വസിക്കാവുന്ന വിലയല്ല ഇത്. ആഭരണത്തിന്റെ വിലയിലെ പ്രധാന ഘടകം പണിക്കൂലിയാണ്.

ആഭരണമല്ലാതെ, സ്വര്‍ണം വാങ്ങുമ്പോള്‍ ജി എസ് ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവ മാത്രം സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ കൊടുത്താല്‍ മതി. എന്നാല്‍ ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ ഇതിനെല്ലാം പുറമെ പണിക്കൂലി കൂടി ഈടാക്കാറുണ്ട്. ആഭരണത്തിന്റെ ഡിസൈന്‍ ആണ് പണിക്കൂലി നിശ്ചയിക്കുന്നത്. ഉയര്‍ന്ന ഡിസൈനിലുള്ള ആഭരണത്തിന് പണിക്കൂലിയും കൂടും.

2022 ന് ശേഷം സ്വര്‍ണവിലയില്‍ വലിയ കുതിപ്പാണ് സംഭവിച്ചത്. നിരവധി ഘടകങ്ങളാണ് ഇതിന് കാരണമായത്. റഷ്യ - ഉക്രെയ്ന്‍ യുദ്ധം, ഇസ്രായേല്‍ - പലസ്തീന്‍ യുദ്ധം, ഇസ്രായേല്‍ - ഇറാന്‍ യുദ്ധം എന്നിവയായിരുന്നു സ്വര്‍ണവിലയെ കാര്യമായി സ്വാധീനിച്ചത്. എന്നാല്‍ പിന്നീട് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രംപ് തിരിച്ചെത്തിയതോടെ സ്വര്‍ണം പിടിച്ചാല്‍ കിട്ടാത്തത്ര ഉയരത്തിലേക്ക് കുതിച്ചു.

ട്രംപ് മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തുമെന്ന് പ്രഖ്യാപിച്ച താരിഫുകള്‍ സാമ്പത്തിക അനിശ്ചിതത്വത്തിലേക്ക് വഴി തുറന്നേക്കും എന്ന ആശങ്ക ബലപ്പെടാന്‍ കാരണമായി. ഇതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് തിരിയുകയും ചെയ്തു. അനിശ്ചിതത്വത്തിന്റെ കാലത്ത് സുരക്ഷിത നിക്ഷേപമാര്‍ഗമായാണ് സ്വര്‍ണത്തെ എല്ലാവരും കണക്കാക്കുന്നത്. അതിനാല്‍ തന്നെ അപകടസാധ്യതയുള്ള നിക്ഷേപ മാര്‍ഗങ്ങളായ ഓഹരികളില്‍ നിന്ന് നിക്ഷേപകര്‍ പിന്‍വാങ്ങും.

ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും സ്വര്‍ണവിലയെ ഉത്തേജിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഭൗമ - രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ അയവ് വന്നതോടെ സ്വര്‍ണവിലയില്‍ ഇടിവ് വരാന്‍ തുടങ്ങി. ഒപ്പം ഡോളര്‍ കരുത്താര്‍ജ്ജിക്കുകയും ചെയ്തു. ഇതാണ് ട്രംപിന്റെ താരിഫ് ഭീഷണികള്‍ക്കിടയിലും സ്വര്‍ണ വിലയെ പിടിച്ചു നിര്‍ത്താന്‍ കാരണമായത്. എന്നാല്‍ വര്‍ഷാവസനത്തോടെ സ്വര്‍ണ വിലയില്‍ കാര്യമായ മാറ്റങ്ങളുണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+