Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം കുതിച്ചു.. ട്രംപിന്റെ പണിയേറ്റ് തുടങ്ങി, ഒരു പവന്‍ ആഭരണം വാങ്ങാന്‍ 75000 തികയാതെ വരും

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ്. ഇടവേളയ്ക്ക് ശേഷം വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താരിഫ് യുദ്ധം പ്രഖ്യാപിച്ചതോടെയാണ് സ്വര്‍ണവില മുകളിലേക്ക് പോയത്. ഇന്നലെ കാനഡയ്‌ക്കെതിരെ 35% താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇന്നത്തെ സ്വര്‍ണവിലയില്‍ കാര്യമായ സ്വാധീനം ചെലുത്തിയത് എന്ന് ഉറപ്പാണ്.

ഇന്ന് രാവിലെ ആഭ്യന്തര ഫ്യൂച്ചേഴ്സ് വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നു. കൂടുതല്‍ താരിഫ് യുദ്ധം ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നും പണപ്പെരുപ്പത്തെ ത്വരിതപ്പെടുത്തുമെന്നും ഉള്ള ആശങ്കകള്‍ ഉയര്‍ന്നതാണ് സ്വര്‍ണത്തെ ആകര്‍ഷകമാക്കിയത്. എന്നിരുന്നാലും, ശക്തമായ ഡോളര്‍ മൂല്യം സ്വര്‍ണ്ണത്തിന്റെ നേട്ടങ്ങളെ പരിമിതപ്പെടുത്തി. കേരളത്തിലെ ഇന്നത്തെ സ്വര്‍ണ വില നോക്കാം.

Gold Price

ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 55 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നലെ 9020 രൂപയായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 9075 രൂപയായി വര്‍ധിച്ചു. കേരളത്തില്‍ പവന്‍ തൂക്കത്തിലാണ് പൊതുവെ സ്വര്‍ണം വിറ്റഴിക്കാറുള്ളത്. എട്ട് ഗ്രാം ആണ് ഒരു പവന്‍ ആയി കണക്കാക്കിയിരിക്കുന്നത്. ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഇതോടെ ഇന്നലെ 72160 രൂപയായിരുന്ന ഒരു പവന്‍ സ്വര്‍ണം ഇന്ന് വാങ്ങിക്കാന്‍ 72600 രൂപ കൊടുക്കണം. ആഭരണമായി സ്വര്‍ണം വാങ്ങിക്കുമ്പോള്‍ ഇന്നത്തെ വില പ്രകാരം 75000 രൂപയ്ക്ക് മുകളില്‍ കൊടുക്കേണ്ടി വരും. ജി എസ് ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവയ്ക്ക് പുറമെ പണിക്കൂലി കൂടി ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ ഈടാക്കാറുണ്ട്. ആഭരണങ്ങളുടെ ഡിസൈന്‍ ആണ് പണിക്കൂലി നിശ്ചയിക്കുന്നത്.

അതേസമയം ആഭരണമായോ അല്ലാതേയോ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജ്വല്ലറികളിലെ അഡ്വാന്‍സ് ബുക്കിംഗ് സംവിധാനം ഉപയോഗപ്പെടുത്താം. സ്വര്‍ണം നേരത്തെ ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന രീതിയാണ് ഇത്. ഇങ്ങനെ ചെയ്യുമ്പോള്‍ പിന്നീട് വില കൂടിയാലും ബുക്ക് ചെയ്ത ദിവസത്തെ വിലയ്ക്ക് സ്വര്‍ണം വാങ്ങിക്കാം. ഇനി അതിന് ശേഷം വില കുറഞ്ഞാല്‍ കുറഞ്ഞ വില കൊടുത്താല്‍ മതി എന്നതാണ് ഇതിന്റെ നേട്ടം.

അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് ഡോളര്‍ സൂചിക 0.2 ശതമാനം ഉയര്‍ന്ന് 97.88 എന്ന ഇന്‍ട്രാഡേയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഡോളറിന്റെ വില ഉയര്‍ന്നത് മറ്റ് കറന്‍സികളില്‍ സ്വര്‍ണത്തെ വിലയേറിയതാക്കുന്നു. ഇത് ഡിമാന്‍ഡിനെ ബാധിക്കാന്‍ സാധ്യതയുണ്ട്. എംസിഎക്‌സ് ഗോള്‍ഡ് ഓഗസ്റ്റ് 5 കരാറുകള്‍ രാവിലെ 9:10 ഓടെ 0.58 ശതമാനം ഉയര്‍ന്ന് 10 ഗ്രാമിന് 97,250 രൂപ എന്ന നിലയിലെത്തി.

അതേസമയം, എംസിഎക്‌സ് സ്ലവര്‍ കിലോയ്ക്ക് 1,10,559 രൂപ എന്ന പുതിയ ഉയര്‍ന്ന നിലയിലെത്തി. ഡൊണാള്‍ഡ് ട്രംപിന്റെ ആക്രമണാത്മക താരിഫ് നയങ്ങള്‍ മൂലമുണ്ടായ ആഗോള വ്യാപാര യുദ്ധം അവസാനിച്ചിട്ടില്ല എന്ന പ്രതീതി നിക്ഷേപകര്‍ക്കുള്ളില്‍ സൃഷ്ടിച്ചിട്ടുണ്ട്. കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ 35 ശതമാനം താരിഫ് നിരക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കടുത്ത താരിഫ് നടപടികളുമായി ട്രംപ് മുന്നോട്ട് പോകുകയാണെങ്കില്‍ സ്വര്‍ണ ഉപഭോക്തൃരാജ്യമായ ഇന്ത്യയ സംബന്ധിച്ചിടത്തോളം അത് വലിയ തിരിച്ചടിയായിരിക്കും. അതേസമയം, ഒരു വ്യാപാര കരാര്‍ അന്തിമമാക്കുന്നതിനായി ഇന്ത്യ യുഎസുമായി ചര്‍ച്ച നടത്തിവരികയാണ്. നിര്‍ദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിനെ (ബിടിഎ) കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഇന്ത്യയില്‍ നിന്നുള്ള വ്യാപാര ചര്‍ച്ചകള്‍ ഉടന്‍ യുഎസ് സന്ദര്‍ശിക്കും എന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+