സ്വര്‍ണവില ഉയര്‍ന്നു; വൈകീട്ട് മഞ്ഞലോഹത്തില്‍ മാറ്റം, വന്‍ കുതിപ്പിന്റെ സൂചന, 22 കാരറ്റ് പവന് വില
കൊച്ചി: കേരളത്തില്‍ ഏറെ നാള്‍ക്കു ശേഷം ഇന്ന് രാവിലെ സ്വര്‍ണവിലയില്‍ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. ഓരോ ദിവസവും വലിയ കുതിപ്പ് നടത്തിയിരുന്ന സ്വര്‍ണം വില ഇന്ന് മാറാത്തത് വിപണിയില്‍ പ്രധാന ചര്‍ച്ചയായി. എന്നാല്‍ അന്താരാഷ്ട്ര വിപണി സാഹചര്യം ഏത് സമയവും വിലയില്‍ മുന്നേറ്റത്തിന് സാധ്യതയുണ്ട് എന്ന് വ്യക്തമായ സൂചന നല്‍കിയിരുന്നു.
തിങ്കളാഴ്ച വൈകീട്ട് രേഖപ്പെടുത്തിയ വില തന്നെയാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. പവന് 115800 രൂപ. രാജ്യാന്തര വിപണിയില്‍ ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില അല്‍പ്പം ഉയര്‍ന്നു. ഔണ്‍സിന് 5050 ഡോളര്‍ ആയി. ഡോളര്‍ സൂചിക 97ന് താഴെ തന്നെ നില്‍ക്കുകയാണ്. രൂപ അല്‍പ്പം മെച്ചപ്പെട്ട് 90.55 ആയി ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ വൈകീട്ട് വില ഉയര്‍ന്നിരിക്കുന്നത്. പവന് 640 രൂപയാണ് വര്‍ധിച്ചത്. പുതിയ വില മാറ്റം അറിയാം...

വൈകീട്ട് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 80 രൂപ ഉയര്‍ന്നു. പവന് 640 രൂപയും. ഒരു ഗ്രാമിന്റെ വില 14555 രൂപയും പവന് 116440 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11960 രൂപയും പവന് 95680 രൂപയുമായി. 14 കാരറ്റ് ഗ്രാമിന് 9310 രൂപയും പവന് 74480 രൂപയുമായി. 9 കാരറ്റ് ഗ്രാമിന് 6005 രൂപയും പവന് 48040 രൂപയുമായി ഉയര്‍ന്നു. അതേസമയം, വെള്ളിയുടെ ഗ്രാം വില 290 രൂപയാണ്.
സ്വര്‍ണ മേഖലയിലെ നികുതി; പ്രതികരിച്ച് നേതാക്കള്‍
സ്വര്‍ണമേഖലയിലെ നികുതിയുമായി ബന്ധപ്പെട്ട് വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണവുമായി ജ്വല്ലറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ രംഗത്തുവന്നു. സ്വര്‍ണ്ണ വ്യാപാര മേഖലയുമായി ബന്ധപ്പെട്ട നികുതി വരുമാന കണക്കുകള്‍ പ്രതിപക്ഷ നേതാവ് തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്, ജനറല്‍ സെക്രട്ടറി അഡ്വ എസ് അബ്ദുല്‍ നാസര്‍ എന്നിവര്‍ പറഞ്ഞു.
2001 ല്‍ കെജിഎസ്ടി നികുതി സംവിധാനത്തില്‍ 1% നികുതിയായിരുന്നു സ്വര്‍ണ്ണത്തിന്. നികുതി ഇന്‍പുട്ട് എടുക്കാന്‍ കഴിയില്ലായിരുന്നു. 2001കേരളത്തില്‍ സ്വര്‍ണ്ണവില ഗ്രാമിന് 500 രൂപ മാത്രമായിരുന്നു. അതനുസരിച്ച് 150 ടണ്‍ സ്വര്‍ണം കേരളത്തില്‍ വിറ്റഴിച്ചാല്‍ 7500 കോടി രൂപ മാത്രമാണ് വാര്‍ഷിക വിറ്റുവരവ്. അതിന്റെ 1% നികുതി അനുസരിച്ച് 75 കോടി രൂപയായിരുന്നു നികുതി വരുമാനം.
പിന്നീട് 2005 മൂല്യ വര്‍ധിത നികുതി (വാറ്റ്) കാലഘട്ടത്തില്‍ 5% നികുതി ചുമത്തിയെങ്കിലും നികുതി കോമ്പൗണ്ട് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തി. മുന്‍ മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നികുതിയുടെ 1.25% നികുതി അടയ്ക്കണം എന്നുള്ളതായിരുന്നു കോമ്പൗണ്ടിംഗ് വ്യവസ്ഥ. നികുതി കോമ്പൗണ്ട് ചെയ്യണമെന്ന വ്യവസ്ഥ വില്ക്കാത്ത സ്വര്‍ണത്തിനും നികുതി അടക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരായി. നികുതി ഉദ്യോഗസ്ഥരുടെ പീഡനം മൂലം 95 ശതമാനത്തോളം സ്വര്‍ണ്ണ വ്യാപാരികളും നികുതി കോമ്പൗണ്ട് ചെയ്യുകയായിരുന്നു.
വാറ്റ് കാലഘട്ടത്തില്‍ ആദ്യ വര്‍ഷങ്ങളില്‍ ഏകദേശം 165 കോടി രൂപയുടെ നികുതി വരുമാനം ലഭിക്കുകയും, 2015-16 കാലഘട്ടത്തില്‍ 665 കോടി രൂപയുടെ നികുതി വരുമാനം ലഭിച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്.2001 മുതല്‍ 15 വര്‍ഷീ സ്വര്‍ണ്ണവില ക്രമമായി വര്‍ദ്ധിക്കുകയും ഗ്രാമിന് 500 രൂപ വിലയില്‍ നിന്നും 5000 രൂപയിലേക്ക് എത്തുകയും,ഇപ്പോള്‍ ഒരു ലക്ഷത്തിന് മുകളിലാണ് സ്വര്‍ണ്ണവില.
2017ല്‍ ജി എസ് ടി നിലവില്‍ വരികയും വില്‍ക്കപ്പെടുന്ന സ്വര്‍ണത്തിന് മാത്രം നികുതി നല്കിയാല് മതി എന്നുള്ള നിര്‍ദ്ദേശവും വന്നു. കേരളത്തിലെ പരമ്പരാഗത സ്വര്‍ണ്ണ വ്യാപാരം മേഖലയില്‍ നിന്നുള്ള വാര്‍ഷിക വിറ്റു വരവ് ഒരു ലക്ഷം കോടിക്ക് മുകളിലാണ്. ആനുപാതികമായ നികുതി വരുമാനം കേരളത്തിന് ലഭിക്കുന്നുമുണ്ട്. കെ ജി എസ് ടി, വാറ്റ് അനുസരിച്ച് സ്വര്‍ണത്തില്‍ നിന്നുള്ള നികുതി വരുമാനം കേരളത്തിന് മാത്രമായിരുന്നു.
എന്നാല്‍ ജി എസ് ടിയില്‍ കേരളത്തിനും, കേന്ദ്രത്തിനുമായി ഒന്നര ശതമാനം വീതം പകുത്തു പോകുകയാണ് ചെയ്യുന്നത്. കേരളത്തിലെ സ്വര്‍ണ വ്യാപാരികളുടെ 50 ശതമാനത്തില്‍ അധികം സ്വര്‍ണം പര്‍ച്ചേസ് ചെയ്തത് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ആയതിനാല്‍ അവിടെ നികുതി നല്‍കുകയും ഇവിടെ ഇന്‍പുട്ട് എടുക്കുകയും ആണ് ചെയ്യുന്നത്.
സ്വര്‍ണ്ണ വ്യാപാരികള്‍ മാസാന്ത കണക്കുകള്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യുകയും, വിറ്റു വരവിന്റെ ആനുപാതിക നികുതി ഓണ്‍ലൈനായി അടച്ചതിനു ശേഷം മാത്രമേ റിട്ടേണുകള്‍ സ്വീകരിക്കുകയുള്ളൂ. വാറ്റുകാലഘട്ടത്തിലും, ജിഎസ്ടി നിലവില്‍ വന്നതിനു ശേഷം 2022 വരെയും വിവരാവകാശ നിയമമനുസരിച്ച് സ്വര്‍ണ വ്യാപാര മേഖലയില്‍ നിന്നുള്ള വാര്‍ഷിക നികുതി വരുമാനവും നികുതി വരുമാനവും സംബന്ധിച്ച മറുപടി ലഭിച്ചിരുന്നു.
എന്നാല്‍ 2022 നു ശേഷം അസോസിയേഷന് സമര്‍പ്പിച്ചിട്ടുള്ള വിവരാവകാശരേഖയ്ക്ക് മറുപടിയായി സ്വര്‍ണത്തിന് മാത്രമായിട്ടുള്ള നികുതി വരുമാനം രേഖപ്പെടുത്താത്തത് കൊണ്ട് നല്കാന് കഴിയില്ല എന്ന മറുപടിയാണ് ജി എസ് ടി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ലഭിക്കുന്നത്. സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ നിന്നുള്ള വാര്‍ഷിക വിറ്റുവരവും ജി എസ് ടി വരുമാനവും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി കത്തുകള്‍ ധനമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.
സ്വര്‍ണ്ണ വ്യാപാരികളെ നികുതി വെട്ടിപ്പുകാരായി ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് സ്വര്‍ണ്ണമേഖലയില്‍ നിന്നുള്ള വാര്‍ഷിക വിറ്റു വരവും നികുതി വരുമാനവും വെളിപ്പെടുത്താത്തതെന്ന് അവര്‍ ആരോപിച്ചു. ഭരണ,പ്രതിപക്ഷങ്ങള്‍ സ്വര്‍ണ വ്യാപാര മേഖലയെ മോശക്കാരായി ചിത്രീകരിക്കുകയാണെന്ന് എകെജിഎസ്എംഎ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
'സ്വർണം ഇപ്പോൾ വാങ്ങിയില്ലെങ്കിൽ ഇനി വാങ്ങാനേ നിങ്ങൾ പോകില്ല';നിക്ഷേപകർക്ക് മുന്നറിയിപ്പ് -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
യുദ്ധം അവസാനിച്ചാല്‍ സ്വര്‍ണം എങ്ങനെ വ്യാപാരം ചെയ്യണം? വിലയിടിവ് തുടരുമോ? -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത











Click it and Unblock the Notifications