വേഗം ജ്വല്ലറിയിലേക്ക് വിട്ടോ? പവനില്‍ 1500 രൂപയുടെ ലാഭം; ഇന്നും സ്വര്‍ണവില കുറഞ്ഞു
കേരളത്തില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും ഇടിവ്. ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം പോയേക്കും എന്ന പ്രതീതികള്‍ക്കിടെയാണ് എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് സ്വര്‍ണ വില താഴ്ന്നത്. വെള്ളിയാഴ്ച കുത്തനെ കൂടിയ സ്വര്‍ണവിലയാണ് ശനി, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇടിഞ്ഞുവീണത്. ഞായറാഴ്ച സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകാറില്ല.
അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ വിലയിടിവ് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. ഇന്ന് ഔണ്‍സിന് 20.23 ഡോളര്‍ കുറഞ്ഞതോടെ ആഗോള വിപണിയില്‍ സ്വര്‍ണം വ്യാപാരം നടത്തുന്നത് ഔണ്‍സിന് 3303 ഡോളര്‍ എന്ന നിരക്കിലാണ്. യുഎസ് - ചൈന വ്യാപാര കരാറില്‍ ശുഭകരമായ സംഭവങ്ങളുണ്ടാകും എന്ന പ്രതീക്ഷയുടെ ബലത്തിലാണ് സ്വര്‍ണ വില കുറയുന്നത്. ഇന്നത്തെ ഗ്രാം, പവന്‍ നിരക്കുകള്‍ അറിയാം...

ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത് നേരിയ ഇടിവാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് പത്ത് രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയും ആണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 8955 രൂപയായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 8945 രൂപയായി കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 71640 രൂപയായിരുന്നത് ഇന്ന് 71560 രൂപയിലുമാണ് വ്യാപാരം നടത്തുന്നത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന്‍ മേല്‍ മാത്രം 1500 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ആഭരണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ ഇടിവ് ആശ്വാസകരമാണ്. കാരണം പവന്‍ വിലയേക്കാള്‍ 3000 രൂപയിലേറെആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയായി കൊടുക്കേണ്ടി വരും. സ്വര്‍ണത്തിന്റെ വില കുറയുന്നത് പണിക്കൂലിയിലും പ്രതിഫലിക്കും.
അതേസമയം കേരളത്തില്‍ വിവാഹ സീസണ്‍ അവസാനിക്കുകയും മണ്‍സൂണ്‍ ആരംഭിക്കുകയും ചെയ്തതോടെ സ്വര്‍ണത്തിനും ആഭരണത്തിനുമുണ്ടായ ഡിമാന്‍ഡില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. എങ്കിലും വില കുറയുമ്പോള്‍ സ്വര്‍ണം വാങ്ങി വെക്കുക എന്ന തന്ത്രം പയറ്റുന്നവര്‍ ഈ ഇടിവ് മുതലാക്കുകയാണ് ചെയ്യുക. ആഭരണം എന്നതിനേക്കാളുപരി ഭൂരിഭാഗം പേര്‍ക്കും സ്വര്‍ണം ഒരു സുരക്ഷിതമായ നിക്ഷേപ മാര്‍ഗമാണ്.
സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ടെങ്കിലും ഇപ്പോള്‍ വിലയില്‍ പ്രതിഫലിക്കുന്നത് യുഎസ്-ചൈന വ്യാപാര കരാര്‍ ആണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള വ്യാപാര തര്‍ക്കം പരിഹരിക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൂന്ന് ഉന്നത സഹായികള്‍ ഇന്ന് വൈകുന്നേരം ലണ്ടനില്‍ ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
കൂടാതെ, പ്രതീക്ഷിച്ചതിലും ശക്തമായ യുഎസ് തൊഴില്‍ റിപ്പോര്‍ട്ട് യുഎസ് ഫെഡറല്‍ റിസര്‍വ് ഉടന്‍ നിരക്കുകള്‍ കുറച്ചേക്കില്ലെന്ന് സൂചന നല്‍കി. ഇതും സ്വര്‍ണ വിലയെ ബാധിച്ചു. 'പ്രതീക്ഷിച്ചതിലും ശക്തമായ യുഎസ് തൊഴില്‍ ഡാറ്റയെ തുടര്‍ന്ന് സ്വര്‍ണ വില കുറഞ്ഞു,' എന്ന് ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റും ആസ്‌പെക്റ്റ് ഗ്ലോബല്‍ വെഞ്ച്വേഴ്സിന്റെ എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണുമായ അക്ഷ കാംബോജ് പറഞ്ഞു.
ഇത് വാള്‍ സ്ട്രീറ്റിനെ ഉയര്‍ത്തുകയും യുഎസ് ഡോളറിനെ ശക്തിപ്പെടുത്തുകയും ചെയ്തു. രണ്ടും സാധാരണയായി ബുള്ളിയന് താങ്ങാവുന്നതിലും താഴെയാണ്. ശക്തമായ തൊഴില്‍ കണക്കുകള്‍ ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കുന്നു. ഇത് സാധാരണയായി സ്വര്‍ണ്ണ വിലയെ പിന്തുണയ്ക്കുന്ന ഒരു നീക്കമായിരിക്കും എന്നും അക്ഷ കാംബോജ് പറഞ്ഞു.
മേത്ത ഇക്വിറ്റീസിലെ കമ്മോഡിറ്റി വൈസ് പ്രസിഡന്റ് രാഹുല്‍ കലാന്‍ത്രി പറയുന്നതനുസരിച്ച്, സ്വര്‍ണത്തിന് 3280-3265 ഡോളര്‍ പിന്തുണയും 3325-3340 ഡോളര്‍ പ്രതിരോധവും ഉണ്ട്. ഇന്ത്യന്‍ കറന്‍സിയിലേക്ക് വന്നാല്‍ സ്വര്‍ണത്തിന് 96,720-96,390 രൂപ പിന്തുണയും 97,350-97,640 രൂപ പ്രതിരോധവും ആണ് ഉള്ളത്.












Click it and Unblock the Notifications