Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഇത്രയും കുറയേണ്ടിയിരുന്നില്ല!! ഇന്ന് താഴ്ന്നത് എത്ര എന്ന് അറിയുമോ? കുതിക്കാനുള്ള ഒരുക്കം...

കൊച്ചി: ഞെട്ടിക്കുന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില കുതിച്ചത്. ഈ മാസം മാത്രം 3400 രൂപയില്‍ അധികം ഉയര്‍ന്നു. ഓരോ മാസവും വലിയ കുതിപ്പാണ് കുറച്ച് കാലമായി മഞ്ഞലോഹത്തില്‍ കാണുന്നത്. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യം കൂടി വരുന്നതാണ് വില ഉയരാനുള്ള കാരണം. എന്നാല്‍ ഇതില്‍ തിരിച്ചടിയേല്‍ക്കുന്നത് വിവാഹ ആവശ്യങ്ങള്‍ക്ക് ആഭരണം വാങ്ങാനിരുന്ന സാധാരണക്കാര്‍ക്കാണ്.

വെള്ളിയാഴ്ച സ്വര്‍ണം പവന് 56800 രൂപയായിരുന്നു വില. ഇത്രയും ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ജ്വല്ലറിയിലെത്തുന്ന ഉപഭോക്താക്കള്‍ പറയുന്നത്. എന്നാല്‍ എത്ര കൂടിയ നിരക്കില്‍ വാങ്ങിയാലും വില കൂടുന്ന ട്രെന്‍ഡ് ഉള്ളതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഭാവിയില്‍ ലാഭം കിട്ടുമെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. ഇന്ന് പവന്‍ വിലയില്‍ നേരിയ കുറവ് സംഭവിച്ചിട്ടുണ്ട്...

goldprice-september28

ഗ്രാമിന് അഞ്ച് രൂപ മാത്രമാണ് ഇന്ന് കേരളത്തില്‍ കുറഞ്ഞത്. പവന് 40 രൂപയും. വന്‍ കുതിപ്പ് നടത്തി റെക്കോര്‍ഡിലെത്തി നില്‍ക്കുന്ന വേളയില്‍ നാമമാത്രമായ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഇത്തരം കുറച്ചിലുകള്‍ ആഭരണം വാങ്ങുന്നവര്‍ക്ക് സന്തോഷം നല്‍കുന്നില്ല. 7095 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. പവന് 56760 രൂപയും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5870 രൂപയില്‍ തുടരുന്നു. വെള്ളിയുടെ വിലയില്‍ ഒരു രൂപ കുറഞ്ഞ് ഗ്രാമിന് 98 രൂപയായി.

ഈ മാസം സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ വില ആദ്യത്തെ നാല് ദിവസമായിരുന്നു. 53360 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ഇന്നത്തെ വിലയേക്കാള്‍ 3400 രൂപ കുറവായിരുന്നു അത്. ഇനിയും സ്വര്‍ണവില കൂടുമെന്നാണ് വിപണി നിരീക്ഷകര്‍ നല്‍കുന്ന സൂചന. ആഗോള വിപണിയിലെ വിലക്കയറ്റം, പലിശ നിരക്ക് കുറച്ചതിലെ ആശങ്ക, പശ്ചിമേഷ്യയിലെ ഭീതിതമായ സാഹചര്യം എന്നിവയെല്ലാം സ്വര്‍ണവില കൂട്ടുന്ന ഘടകങ്ങളാണ്.

ഇന്ന് ഒരു പവന്‍ സ്വര്‍ണം ആഭരണം വാങ്ങുന്നവര്‍ക്ക് 62000 രൂപ വരെ ചെലവ് വരും. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ചേരുമ്പോഴാണിത്. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പവന് 55000 രൂപ വരെ ലഭിച്ചേക്കും. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് ജ്വല്ലറികള്‍ പഴയ സ്വര്‍ണത്തിന് മൂല്യം നിശ്ചയിക്കുക.

ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2655 ഡോളറാണ് ഇന്നത്തെ വില. ആഗോള വിപണി വില, മുംബൈയിലെ സ്വര്‍ണ മാര്‍ക്കറ്റിലെ വില, രൂപ-ഡോളര്‍ മൂല്യം എന്നിവ പരിശോധിച്ചാണ് ഓരോ ദിവസവും ജ്വല്ലറി ഉടമകള്‍ വില നിശ്ചയിക്കുക. രാജ്യത്ത് ഏകീകൃത സ്വര്‍ണവില നിലവില്‍ ഇല്ല. ചില സംസ്ഥാനങ്ങളില്‍ കൂടിയും കുറഞ്ഞുമാണ് വില ഈടാക്കുന്നത്. ഏകീകൃത വിലയാക്കുന്നതിനുള്ള ശ്രമത്തിലാണ് വ്യാപാരികള്‍.

ഡോളര്‍ സൂചിക 100.42 എന്ന നിരക്കിലേക്ക് താഴ്ന്നത് സ്വര്‍ണവില കൂടുമെന്ന സൂചനയാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യം 83.72 എന്ന നിരക്കിലേക്ക് ഇടിഞ്ഞിട്ടുണ്ട്. താഴ്ന്ന എണ്ണ വില വീണ്ടും കയറുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 72 ഡോളറിലെത്തി. പശ്ചിമേഷ്യയില്‍ ഇസ്രായേല്‍ നടത്തുന്ന നീക്കങ്ങള്‍ ലോക സമൂഹത്തെയും നിക്ഷേപകരെയും ആശങ്കയിലാക്കുന്നതും സ്വര്‍ണത്തിനും എണ്ണയ്ക്കും വില കൂടാനുള്ള കാരണമാണ്. കുതിക്കുന്നതിന് മുന്നോടിയായി നാമമാത്രമായുള്ള കുറവാണ് ഇന്ന് രേഖപ്പെടുത്തിയത് എന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+