സ്വർണ വില ഇന്ന് കുതിച്ചു, ഇനി സാധാരണക്കാരന് തൊടാൻ പോലും സാധിക്കില്ല, 10 ദിവസം കൊണ്ട് ഉയർന്നത്..
പ്രവചനങ്ങൾ ശരിവെച്ച് സ്വർണ വില കുതിക്കുന്നു. ആഗോള വിപണിയിൽ ഇന്ന് റെക്കോഡ് വർധനവാണ് രേഖപ്പെടുത്തിയത്. ആദ്യമായി സ്പോട്ട് ഗോൾഡ് 2% ഉയർന്ന് ഔൺസിന് 4,601.17 ഡോളർ തൊട്ടു. യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് 2.5% ഉയർന്ന് 4,612.04 ഡോളറിലെത്തി.നിലവിൽ 4568 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
യുഎസ്-വെനിസ്വേല സംഘർഷം കത്തിനിന്ന കഴിഞ്ഞ ആഴ്ച സ്വർണ വിലയിൽ 4 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്. ഇറാനിലെ സംഘർഷങ്ങൾ, യുഎസ് ഫെഡറൽ പലിശ നിരക്ക് കുറക്കാനുള്ള സാധ്യത ഉയർന്നത്, ദുർബലമായ അമേരിക്കൻ തൊഴിൽ ഡാറ്റ എന്നിവയെല്ലാമാണ് രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയർത്തിയത്.

ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. ജനകീയ പ്രക്ഷോഭങ്ങളിൽ ഇതുവരെ 500-ലധികം പേരാണ് മരിച്ചത്. പതിനായരത്തിലധികം പേരെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്. അതേസമയം പ്രക്ഷോഭങ്ങളിൽ യു.എസ് ഇടപെട്ടേക്കുമെന്ന റിപ്പോർട്ടുകൾ പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കിയിരിക്കുകയാണ്. ഡൊണാൾഡ് ട്രംപ് ഇടപെട്ടാൽ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിടുമെന്ന് തെഹ്‌റാൻ മുന്നറിയിപ്പ് നൽകി. സംഘർഷ സാധ്യത ശക്തമായതോടെ വിപണിയിൽ അനിശ്ചിതത്വം അലയടിച്ചു. സ്വാഭാവികമായി സ്വർണ്ണത്തിനുള്ള സുരക്ഷിത നിക്ഷേപ ഡിമാൻഡ് വർദ്ധിപ്പിക്കുകയും ചെയ്തു.
യുഎസ് നീതിന്യായ വകുപ്പ് ഫെഡറൽ റിസർവിനെതിരെ ക്രിമിനൽ കുറ്റാരോപണ ഭീഷണി ഉയർത്തിയതും വാഷിംഗ്ടണിലെ രാഷ്ട്രീയ അനിശ്ചിതത്വവും സ്വർണ്ണവിലയെ പിന്തുണച്ചു. ഫെഡ് ചെയർമാൻ ജെറോം പവലിനെതിരെ ട്രംപ് ഭരണകൂടം ക്രിമിനൽ അന്വേഷണം നടത്തുന്നുവെന്ന വാർത്തകളാണ് തിരിച്ചടി ആയത്. ഫെഡ് ചെയർമാനെതിരായ നടപടികൾ കേന്ദ്രബാങ്കിൻ്റെ പ്രവർത്തന സ്വാതന്ത്രത്തിന് വിലങ്ങിടാനുള്ള നീക്കമായിട്ടാണ് നിക്ഷേപകർ കാണുന്നത്. ഈ സംഭവവികാസങ്ങൾ യുഎസ് ഡോളറിനെ ദുർബലപ്പെടുത്തുകയും മറ്റു കറൻസി ഉടമകൾക്ക് സ്വർണം കൂടുതൽ ആകർഷകമാക്കുകയും ചെയ്തു.
സാമ്പത്തിക ഡാറ്റയും വിലക്കയറ്റത്തിൽ നിർണായക പങ്ക് വഹിച്ചു. ഡിസംബറിൽ 66,000 തൊഴിലവസരങ്ങൾ പ്രതീക്ഷിച്ചിരുന്നിടത്ത് കാർഷികേതര മേഖലയിൽ 50,000 പുതിയ തൊഴിലുകൾ മാത്രമാണ് വർദ്ധിച്ചത്. തൊഴിലില്ലായ്മ നിരക്ക് 4.5% പ്രവചനത്തിന് താഴെ 4.4% ആയും കുറഞ്ഞു. ഇത് ഫെഡറൽ റിസർവ് 2026-ൽ ധനനയം ലഘൂകരിച്ചേക്കാമെന്ന നിക്ഷേപകരുടെ പ്രതീക്ഷകൾക്ക് ഊന്നൽ നൽകി.
കേരളത്തിലും സ്വർണം പറക്കും
ജനുവരി 1 മുതൽ 10 വരെയുള്ള കാലയളവിലെ മൂല്യം വിലയിരുത്തുമ്പോൾ ചെറിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായെങ്കിലും സ്വർണ വില മൊത്തത്തിൽ ഉയരുകയാണ്. ജനുവരി ഒന്നിന് 99,040 രൂപയായിരുന്നു പവൻ വില. രണ്ടിന് നേരിയ തോതിൽ വില ഉയർന്നു, 99,880 ആയി. 3-ന് ഇത് 99,600 ആയി അല്പം കുറഞ്ഞു, നാലാം തീയതിയും അതേ നിലയിൽ വില തുടർന്നു.
അഞ്ചിന് വീണ്ടും സ്വർണം ഒരു ലക്ഷം തൊട്ടു, 1,01,360 വിലയാണ് അന്ന് രേഖപ്പെടുത്തിയത്. ജനുവരി ആറിന് ഇത് 1,01,800 ആയി വീണ്ടും ഉയർന്നു. എന്നാൽ, ജനുവരി ഏഴിന് 1,01,400 ആയും എട്ടാം തീയതി 1,01,200 ആയും നേരിയ ഇടിവ് രേഖപ്പെടുത്തി. ഈ താഴ്ചകൾക്ക് ശേഷം ജനുവരി ഒമ്പതിന് മൂല്യം വീണ്ടും വർദ്ധിച്ച് 1,02,160-ൽ എത്തി.
11 നാണ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്, 1,03,000, രൂപ. രാജ്യാന്തര വില കുതിച്ച് ഉയർന്ന് സാഹചര്യത്തിൽ ഇന്ന് കേരളത്തിലും സ്വർണ വില ഉയർന്നേക്കും. നിലവിൽ ഒരു പവൻ വാങ്ങണമെങ്കിൽ കുറഞ്ഞത് 1.10 ലക്ഷമെങ്കിലും കൊടുക്കേണ്ടി വരും.
രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയർന്നതോടെ ഇന്ന് കേരളത്തിലും സ്വർണ വില ഉയരുമെന്ന് ഉറപ്പായി.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ്











Click it and Unblock the Notifications