സ്വർണ വില സകല റെക്കോർഡും തകർത്തു; ഇനി മുന്നിലുള്ളത് 1979 ലെ ആ റെക്കോർഡ് മാത്രം: അതും വീഴും
സംസ്ഥാനത്ത് ഒരു എത്തും പിടിയും ഇല്ലാത്ത രീതിയിലാണ് സ്വർണ വില മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. രാജ്യാന്തര വിപണി ശനിയാഴ്ച അവധി ആയിരുന്നതിനാല്‍ വിലയില്‍ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കേരളത്തില്‍ കഴിഞ്ഞ ദിവസം വിലയില്‍ രണ്ട് തവണയാണ് വർധനവ് ഉണ്ടായത്. രാവിലെ 400 രൂപ വർധിച്ചതോടെ പവന്റെ വില 91120 രൂപയായി ഉയർന്നു. എന്നാല്‍ ഈ റെക്കോർഡ് നിരക്ക് വൈകീട്ടോടെ സ്വർണം വീണ്ടും തിരുത്തി. ഗ്രാമിന് പവന് 600 രൂപയുടെ വർധനവോടെ 91720 രൂപ എന്ന നിരക്കിലായി വില്‍പ്പന. ഇന്നും ഇതേ വില തുടർന്നേക്കും.
ഈ ആഴ്ചയിലെ മൊത്തം കാര്യം പരിശോധിക്കുകയാണെങ്കില്‍ സ്വർണ വിലയില്‍ ഏകദേശം 2.9 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലേക്ക് നോക്കുകയാണെങ്കില്‍ വില ട്രോയ് ഔൺസിന് 4000 ഡോളറിന് മുകളിലെത്തി. നിലവില്‍ 4060 രൂപ എന്ന എക്കാലത്തേയും ഉയർന്ന നിരക്കിലാണ് വില നില്‍ക്കുന്നത്. ഈ വർഷം മാത്രം 58 ശതമാനത്തിന്റെ വർധനവ് സ്വർണത്തില്‍ രേഖപ്പെടുത്തി. നിലവില്‍ 1979 ന് ശേഷമുള്ള ഏറ്റവും മികച്ച വാർഷിക പ്രകടനമാണ് സ്വർണം നടത്തുന്നത്. വർഷം അവസാനിക്കുന്നതോടെ ആ റെക്കോർഡ് കൂടി തകരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
2023 ല്‍
2023 ന്റെ അവസാനത്തില്‍ ഇസ്രായേല്‍ - ഹമാസ് സംഘർഷം ശക്തമായതോടെയാണ് സ്വർണ വില കുത്തനെ ഉയരാന്‍ തുടങ്ങിയത്. എന്നാല്‍ നിലവില്‍ മേഖലയിലെ വെടിനിർത്തൽ ഉടമ്പടിയുടെ ആദ്യഘട്ടം ഇസ്രായേൽ സർക്കാർ അംഗീകരിച്ചിരിക്കുന്നു എന്നതിനാല്‍ സാമ്പത്തിക മേഖലയിലെ റിസ്ക് പ്രീമിയം കുറയാന്‍ സാധ്യതയുണ്ട്. അത് സ്വർണ വിലയിലെ ഇടിവിനുള്ള പാതയും തുറന്നിടുന്നു. എന്നിരുന്നാലും, അമേരിക്ക ഉള്‍പ്പെടെ നയിക്കുന്ന വ്യാപാര യുദ്ധങ്ങൾ, സർക്കാർ അട്ടിമറികൾ, പണനയ പ്രശ്നങ്ങള്‍ എന്നി ഇപ്പോഴും സ്വർണ്ണ വില മുന്നോട്ട് ഉയരുന്നതിനുള്ള വഴികള്‍ തുറുന്നിടുന്നു.

വില വർധനവിന്റെ സാധ്യതകള്‍
യുഎസ്-ചൈന വ്യാപാര യുദ്ധം, യുഎസ് ഡോളറിൽ നിന്നുള്ള സെൻട്രൽ ബാങ്കുകളുടെ വൈവിധ്യവൽക്കരണം, ഫെഡറൽ റിസർവിന്റെ പണനയ തോത്, ഭൌമരാഷ്ട്രീയ അസ്ഥിരത, യുഎസ് സർക്കാർ അടച്ചുപൂട്ടൽ (shutdown) എന്നിവയും വില ഉയരുന്നതിനുള്ള ഇന്ധനം പകരുന്നു. പ്രത്യേകിച്ച് പൊതുഭരണ സാമ്പത്തികരാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളെ സ്വർണം വലിയ തോതില്‍ സ്വാധീനിക്കുന്നു. ഡോളർ-വിരുദ്ധ റിസർവ് ആസ്തിയായി അവർ വലിയ തോതില്‍ സ്വർണം വാങ്ങിക്കൂട്ടുന്നു. വ്യാപാര വിഭജനവും ഡി-ഡോളറൈസേഷനും (de-dollarisation) നിറഞ്ഞ നിലവിലെ സാമ്പത്തിക ക്രമത്തില്‍ സ്വർണം രാഷ്ട്രീയ-പണനയ അതിരുകൾക്കപ്പുറം സുരക്ഷിത ആസ്തിയായി നിലകൊള്ളുന്നു.
രണ്ടാം ആഴ്ചയിലേക്ക് കടന്നുപോകുന്ന യുഎസ് സർക്കാർ അടച്ചുപൂട്ടൽ ലോക സാമ്പത്തിക ക്രമത്തില്‍ അസ്വസ്ഥത വർധിപ്പിക്കുന്നു. ആഴ്ചയ്ക്ക് 7 ഡോളർ ബില്യൺ നഷ്ടമാണ് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭവിക്കുന്നത്, ഇത് നീണ്ടുനിന്നാൽ 15 ഡോളർ ബില്യനിലേക്ക് വർധിക്കാം. ഈ സാഹചര്യത്തില്‍ മറുവശത്ത് ആളുകള്‍ റിസ്ക് എടുക്കാന്‍ മുതിരാതെ തങ്ങളുടെ സമ്പാദ്യം സ്വർണത്തിലേക്ക് മാറ്റുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് ഇറക്കുമതികളിൽ 100% അധിക താരിഫ് നിരക്ക് ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതും പുതിയ ആശങ്കകൾക്ക് തിരി കൊളുത്തിയിട്ടുണ്ട്. ഇത് യുഎസ്-ചൈന വ്യാപാര യുദ്ധത്തിന്റെ പുനരുജ്ജീവനത്തിന് വഴിയൊരുക്കുന്നു. ജപ്പാനിലെയും ഫ്രാൻസിലെയും രാഷ്ട്രീയ അസ്ഥിരതകളും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്.
നിക്ഷേപം ഉയരുന്നു
ഫിസിക്കൽ-ഫിനാൻഷ്യല്‍ ചാനലുകളിലൂടെ സ്വർണത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ ഗോൾഡ് ഇ ടി എഫുകളിലേക്ക് സെപ്റ്റംബറിൽ 902 മില്യൺ നിക്ഷേപമാണ് ഒഴുകി എത്തിയത്. ഓഗസ്റ്റിനെ അപേക്ഷിച്ച് 285 ശതമാനത്തിന്റെ വർധനവാണ് ഇത്. ലോക ഗോൾഡ് കൗൺസിൽ പ്രകാരം, മൊത്തം ഹോൾഡിങ്ങുകൾ 77.3 ടണ്ണിലെത്തി. ഇതും പുതിയ റെക്കോർഡാണ്.












Click it and Unblock the Notifications