കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറും സ്വപ്‌നയും മൂന്ന് തവണ വിദേശയാത്ര നടത്തിയെന്ന് ഇഡി

Google Oneindia Malayalam News

കൊച്ചി: തിരുവനന്തപുരം കേന്ദ്രീകരിച്ച് നടന്ന് സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ ഉന്നതതല ബന്ധം കേന്ദ്രീകരിച്ച് കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണം നടന്നുവരികയാണ്. സ്വര്‍ണ്ണകടത്ത് കേസില്‍ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷുമായി എം ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതിനെ സാധൂകരിക്കുന്ന കൂടൂതല്‍ തെളിവുകള്‍ പുറത്ത് വിട്ടിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്.

കശ്മീരിലെ ബാരാമുള്ളയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം, 3 സൈനികര്‍ക്ക് വീരമൃത്യുകശ്മീരിലെ ബാരാമുള്ളയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം, 3 സൈനികര്‍ക്ക് വീരമൃത്യു

സ്വര്‍ണക്കടത്ത് കേസ്

സ്വര്‍ണക്കടത്ത് കേസ്

സ്വര്‍ണക്കടത്ത് കേസില്‍ ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ശിവശങ്കറിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റുന്നതിന് തൊട്ട്മുമ്പായി താല്‍ക്കാലിക നിയമനം നടത്തിയെന്നും കണ്ടെത്തിയിരുന്നു.

എന്‍ഫോഴ്‌സ്‌മെന്റ്

എന്‍ഫോഴ്‌സ്‌മെന്റ്

ഐടി വകുപ്പിന് കീഴിയില്‍ സ്വപ്‌ന സുരേഷിനെ നിയമിച്ചതും ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വപ്‌ന സുരേഷും ശിവശങ്കറുമൊത്തുള്ള വിദേശ യാത്രയെ കുറിച്ചുള്ള വിവരങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് പുറത്ത് വിട്ടിട്ടുള്ളത്. മൂന്ന് തവണ ഇരുവരും ഒന്നിച്ച് വിദേശത്തേക്ക് യാത്ര നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

Recommended Video

cmsvideo
Pinarayi vijayan's angry to response to Media | Oneindia Malayalam
വിദേശയാത്ര

വിദേശയാത്ര

2017 ല്‍ ഒരു തവണയും 2018 ല്‍ രണ്ട് തവണയുമായാണ് ഇരുവരും വിദേശയാത്ര നടത്തിയിട്ടുള്ളത്. 2017 ഏപ്രിലില്‍ സ്വപ്‌നയും ശിവശങ്കറും ഒരുമിച്ച് യുഎഇയിലേക്ക് യാത്ര ചെയ്തിരുന്നു. 2018 ഏപ്രിലില്‍ ഒമാനില്‍ നിന്നുള്ള മടക്കയാത്രയിലായിരുന്നു ഇരുവരും ഒരുമിച്ചുണ്ടായിരുന്നത്.

 ഒക്ടോബര്‍ മാസത്തില്‍

ഒക്ടോബര്‍ മാസത്തില്‍

പിന്നീട് 2018 ഒക്ടോബറിലാണ് ശിവശങ്കറും സ്വപ്‌നയും ഒരുമിച്ച് വിദേശത്തേക്ക് പോയത്. ഒക്ടോബര്‍ മാസത്തില്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് രൂപീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശന വേളയിലാണ് ഇരുവരും ഒരുമിച്ച് യുഎഇയിലേക്ക് പോകുന്നത്. കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇത് സംബന്ധിച്ചുള്ളകാര്യങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

നിര്‍ണ്ണയക രേഖ

നിര്‍ണ്ണയക രേഖ

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന, സരിത് എന്നിവരുടെ റിമാര്‍ഡ് കാലാവധി ഇന്ന് കഴിയും. ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ചത്. സ്വപ്‌നസുരേഷും ശിവശങ്കറും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നതിന്റെ നിര്‍ണ്ണയക രേഖകളാണിത്.

English summary
Gold Smuggling case: ED Findout M Sivasankar and Swapna Suresh have traveled abroad three times
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X