കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്വപ്ന പറഞ്ഞിട്ടാണോ ഗൺമാന്റെ കാലയളവ് നീട്ടിയത്? ആത്മഹത്യാ ശ്രമത്തിന്റെ പിന്നിൽ ആരുടെ ഭീഷണിയാണ് ?'

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം; യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയ്ക്ക് ഗണ്‍മാനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയ ഡിജിപി ലോക്നാഥ് ബെഹ്റയും കുരുക്കിലായിരിക്കുകയാണ്. സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് കോൺസുലേറ്റ് ഉദ്യോഗസ്ഥർ ഡിജിപിക്ക് കത്ത് നൽകിയിരുന്നു. യമപ്രകാരം ഡിജിപി ആ കത്ത് വിദേശകാര്യ മന്ത്രാലയത്തിന് അയച്ച് അംഗീകാരം വാങ്ങണം. എന്നാൽ, വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് ഗൺമാനെ നിയമിച്ചതെന്നാണ് കണ്ടെത്തൽ.

ഈ സാഹചര്യത്തിൽ സ്വർണ്ണക്കടത്തിൽ ബെഹ്റയുടെ പങ്ക് അന്വേഷണ പരിധിയിൽ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് എംഎൽഎമാരായ ഷാഫി പറമ്പിലും വിടി ബൽറാമും ഇരുവരുടേയും ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 ബെഹ്റയുടെ പങ്ക് അന്വേഷിക്കണം

ബെഹ്റയുടെ പങ്ക് അന്വേഷിക്കണം

സംസ്ഥാന പോലീസ് മേധാവി ബെഹ്‌റയെ പുറത്താക്കണം . സ്വർണ്ണക്കടത്തിൽ ബെഹ്റയുടെ പങ്ക് അന്വേഷണ പരിധിയിൽ കൊണ്ട് വരണം .ശിവശങ്കർ IAS നെ മാറ്റി നിർത്താൻ ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്ന പ്രധാനപ്പെട്ട ഒരു കാര്യം വിദേശ കോൺസുലേറ്റ് ഒഫീഷ്യലുമായുള്ള നിരന്തര സമ്പർക്കം ,All India Service Conduct Rules nte ലംഘനമാണ് എന്നായിരുന്നു .വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോൾ ഹാൻഡ് ബുക്കിന്റെ അധ്യായം 28 പ്രകാരം സംസ്ഥാന സർക്കാർ പ്രതിനിധികളും വിദേശ കോൺസുലേറ്റുമായി Direct Communication അനുവദനീയമല്ല .

 ആഭ്യന്തര മന്ത്രിയുടെ അറിവോടെയോ?

ആഭ്യന്തര മന്ത്രിയുടെ അറിവോടെയോ?

അതിന്റെ ലംഘനത്തിന്റെ പേരിൽ ശിവശങ്കറിനെ ഗതിയില്ലാതെ പുറത്താക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ അതീവ ഗൗരവതരമായ പ്രോട്ടോകോൾ ചട്ടലംഘനമാണ് ബെഹ്‌റ നടത്തിയിരിക്കുന്നത് .കോൺസുൽ ജനറലിന് കേരളാ പോലീസ് ഗൺമാന്റെ സേവനം നൽകിയത് സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ അറിവോടെയാണോ ?ഏതെങ്കിലും തരത്തിലുള്ള ഭീഷണി കോൺസുൽ ജനറലിന് ഉണ്ടായിരുന്നോ ? ഉണ്ടെങ്കിൽ ആ വിഷയത്തിൽ പോലീസ് FIR രജിസ്റ്റർ ചെയ്തിട്ടുണ്ടോ ?

Recommended Video

cmsvideo
പ്രതിപക്ഷത്തിനും ബിജെപിക്കും ചുട്ട മറുപടി നൽകി പിണറായി | Oneindia Malayalam
 സ്വപ്ന പറഞ്ഞിട്ടാണോ?

സ്വപ്ന പറഞ്ഞിട്ടാണോ?

സുരക്ഷ പ്രശ്നമാണെകിൽ പോലും കേന്ദ്ര സർക്കാർ തീരുമാനവും അനുമതിയും ഇല്ലാതെ ഗണ്മാനെ നൽകിയതും സേവന കാലയളവ് ദീർഘിപ്പിച്ചതും സ്വപ്ന പറഞ്ഞിട്ടാണോ ?ഗൺമാൻ ജയാഘോഷിന്റെ ആത്മഹത്യാ ശ്രമത്തിന്റെ പിന്നിൽ ആരുടെ ഭീഷണിയാണ് ?DGP യെ അധികാരത്തിൽ നിന്ന് മാറ്റി അന്വേഷണ പരിധിയിൽ കൊണ്ട് വരാൻ മുഖ്യമന്ത്രി മടിക്കുന്നത് എന്ത് കൊണ്ടാണ് ?, ഷാഫി പറമ്പിൽ ചോദിച്ചു.

 ഗൺമാന്റെ സേവനം

ഗൺമാന്റെ സേവനം

വിടി ബൽറാമിന്റെ പ്രതികരണം ഇങ്ങനെ-
യുഎഇ കോൺസുൽ ജനറലിന് ഗൺമാനെ അനുവദിച്ചത് ഒരു വർഷം കൂടി നീട്ടിക്കൊണ്ട് സംസ്ഥാന പോലീസ് മേധാവിക്ക് വേണ്ടി ഇറക്കിയ ഉത്തരവ്. കോൺസുൽ ജനറലിൻ്റെ ചുമതല വഹിക്കുന്ന അറ്റാഷെയുടെ പേരിലാണ് കള്ളക്കടത്ത് സ്വർണ്ണം അയച്ചിരുന്നത്.18/12/2019 ന് കോൺസുൽ ജനറൽ ഡിജിപിക്ക് നേരിട്ടയച്ച കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരുത്തരവ് ഇറക്കിയിരിക്കുന്നത്. നേരത്തെയും രണ്ട് തവണ ഇങ്ങനെ ഗൺമാൻ്റെ സേവനം ദീർഘിപ്പിച്ച് നൽകിയിരുന്നു.

 വിദേശകാര്യ വകുപ്പാണ്

വിദേശകാര്യ വകുപ്പാണ്

സുരക്ഷയേർപ്പെടുത്തണമെങ്കിൽ അക്കാര്യം തീരുമാനിക്കേണ്ടിയിരുന്നത് കേന്ദ്ര വിദേശകാര്യ വകുപ്പാണ്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ നയതന്ത്രപ്രതിനിധികൾ ഒരു സംസ്ഥാനത്തെ വകുപ്പ് മേധാവിയുമായി നേരിട്ട് കത്തിടപാട് നടത്തുന്നത് നിയമ ലംഘനമാണ്. സർവ്വീസ് ചട്ടങ്ങളുടെ ലംഘനം കൂടിയാണ് ഡിജിപി ലോകനാഥ് ബെഹ്ര നടത്തിയിരിക്കുന്നത്. ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാനുള്ള ഒരു കാരണമായി പറഞ്ഞിരുന്നതും ഇതേമട്ടിലുള്ള ചട്ടലംഘനമായിരുന്നു. സ്വർണ്ണക്കള്ളക്കടത്തിൽ ഡിജിപിയുടെ പങ്കും എൻഐഎ അന്വേഷിക്കണം. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് ബെഹ്രയെ അടിയന്തരമായി നീക്കം ചെയ്യണം.

English summary
gold smuggling case; shafi parambil and VT balram slams DGP lok nath behra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X