സ്വർണ്ണക്കടത്ത് കേസ് പുനരന്വേഷിക്കണം: മുഖ്യമന്ത്രി രാജിവെക്കണമെന്നും എസ്ഡിപിഐ
തിരുവനന്തപുരം: വിവാദ സ്വര്‍ണ കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്ന് എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്.
സ്വര്‍ണ കള്ളക്കടത്ത് കേസ് പുനരന്വേഷണം നടത്തണം. മുഖ്യമന്ത്രി തല്‍സ്ഥാനത്ത് തുടരുന്നത് കേസ് വീണ്ടും അട്ടിമറിക്കപ്പെടാനിടയാകും. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനവുമെല്ലാം അന്വേഷണത്തിലൂടെ പുറത്തുവരേണ്ട സുപ്രധാന കേസാണ് അട്ടിമറിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ വെള്ള പൂശി സ്വപ്നയുടേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദ സന്ദേശം സംബന്ധിച്ച് കൃത്യമായ അന്വേഷണം നടക്കണം.
മതിയായ യോഗ്യതയില്ലാതെ ഒരാള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തില്‍ ജോലി നേടിയെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. എല്ലാ അഴിമതിയും ആസൂത്രണം ചെയ്തു നടപ്പാക്കിയ ശേഷം കുറ്റാരോപിതരായ ചിലരുടെ മേല്‍ പഴിചാരി നല്ല പിള്ള ചമയാനുള്ള മുഖ്യമന്ത്രിയുടെ വിഫലശ്രമം പരിഹാസ്യമാണ്.

പാവപ്പെട്ടവര്‍ക്ക് വീടുനല്‍കുന്ന ലൈഫ് മിഷന് പദ്ധതിയില്‍ പോലും കോടികളുടെ കമ്മീഷന് ഇടപാട് നടന്നതുസംബന്ധിച്ചും സമഗ്രാന്വേഷണം നടത്തണം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നടന്ന പ്രമാദമായ രണ്ട് സംഭവങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടന്ന വിവാദവും ബിജെപിയുടെ കോടികളുടെ ഇടപാടും. ഇത് രണ്ടും ഒത്തു തീര്‍ക്കാന്‍ പരസ്പരം ധാരണയായതായി അന്നേ ആരോപണം ഉണ്ടായിരുന്നു. ഇതില്‍ വസ്തുത ഉണ്ട് എന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കുകയാണ്.
സ്വര്‍ണ്ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷണത്തിലെത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ മൂലമാണെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലും ഗൗരവതരമാണ്. സംസ്ഥാനത്തെ എന്‍ഐഎ അന്വേഷണങ്ങളെല്ലാം മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും ഇടപെടല്‍ മൂലമാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു.
ആദിവാസി, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരെ പ്രതികളാക്കി വിവിധ കേസുകളാണ് സംസ്ഥാനത്ത് എന്‍ഐഎക്ക് കൈമാറിയത്. ഇതെല്ലാം ഇടതു സര്‍ക്കാരിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരണമാണെന്ന് വ്യക്തമായിരിക്കുന്നു. എന്‍ഐഎ യ്ക്കും യുഎപിഎയ്ക്കും എതിരാണ്് തങ്ങളെന്ന് വായ്ത്താരി പറയുന്ന സിപിഎമ്മും ഇടതു സര്‍ക്കാരും പിന്‍വാതിലിലൂടെ കേന്ദ്ര ഏജന്‍സികളെയും ഭീകര നിയമങ്ങളെയും ദുരുപയോഗം ചെയ്ത് സങ്കുചിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണ്. ഗൂഢ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി കേന്ദ്ര ഏജന്‍സികളെ സംസ്ഥാനത്ത് സൈ്വര്യവിഹാരം നടത്താന്‍ അവസരമൊരുക്കുകയും മറുവശത്ത് ഏജന്‍സികള്‍ക്കെതിരേ പ്രസംഗിക്കുകയും ചെയ്യുന്ന രാഷ്ട്രീയ കാപട്യം തിരിച്ചറിയണമെന്നും പി അബ്ദുല്‍ ഹമീദ് പറഞ്ഞു.
അയിഷയില്‍ മഞ്ജു വാര്യർ ഡാന്‍സ് കളിച്ച് തകർക്കും: പഠിപ്പിക്കാനെത്തിയത് പ്രഭുദേവ
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications