• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വപ്ന സുരേഷിനെ അറിയില്ലെന്ന് ഇനിയും പറയാനാണോ പിണറായി വിജയന്റെ നീക്കം? ചോദ്യവുമായി മുരളീധരൻ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും എം ശിവശങ്കറിനും എതിരെ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ രംഗത്ത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തിന്റെ പശ്ചാത്തലത്തിലാണ് വി മുരളീധരൻ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ശിവശങ്കറിന് കൃത്യമായ പങ്കുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് കുറ്റപത്രത്തിൽ പറയുന്നതെന്ന് വി മുരളീധരൻ ആരോപിക്കുന്നു.

ബീഹാറിൽ കോൺഗ്രസ് നീക്കത്തിന് തുരങ്കം വെച്ച് അസദുദ്ദീന്‍ ഒവൈസി, മായാവതിക്കൊപ്പം മൂന്നാം മുന്നണിയിൽ

വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മുഖംമൂടിയഴിച്ചിരിക്കുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഒന്നുമറിയാത്ത നിഷ്കളങ്കനെന്ന് സ്ഥാപിക്കാൻ നോക്കിയ ശിവശങ്കറിന് അതിൽ കൃത്യമായ പങ്കുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് കുറ്റപത്രത്തിൽ പറയുന്നത്. സ്വപ്നയ്ക്ക് ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയത് ശിവശങ്കറാണ്.

ഇടപാടുകൾ സംബന്ധിച്ച് ശിവശങ്കറും ചാർട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങളെ ആധാരമാക്കി ശിവശങ്കറിനെതിരെ ആഴത്തിൽ അന്വേഷിക്കണമെന്നാണ് എൻഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചത്. പ്രതികൾ സ്വർണക്കടത്ത് നടന്ന ദിവസങ്ങളിൽ താമസിച്ചത് ശിവശങ്കർ എടുത്ത് നൽകിയ ഫ്ലാറ്റിലാണെന്ന വിവരവും നേരത്തെ പുറത്തു വന്നതാണ്. ഡിജിറ്റൽ തെളിവുകൾ കൂടി വരുമ്പോൾ എല്ലാം പകൽ പോലെ തെളിയും.

ശിവശങ്കറിന്റെ നിർദേശപ്രകാരം, അദ്ദേഹത്തിന്റെ റഫറൻസ് വച്ചാണ് സ്പേസ് പാർക്ക് പദ്ധതിയിൽ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് വഴി സ്വപ്ന ജോലിക്ക് അപേക്ഷിച്ചതെന്നും കൂടി വ്യക്തമാകുമ്പോൾ പിണറായിയും കൂട്ടരും കെട്ടിപ്പൊക്കിയ നുണയുടെ ചീട്ടു കൊട്ടാരമാണ് തകരുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് തന്റെ നിയമനമെന്ന് ശിവശങ്കർ പറഞ്ഞതായി സ്വപ്ന മൊഴി നൽകിയെന്നതും ശ്രദ്ധേയമാണ്.

കുഞ്ഞാലിക്കുട്ടിക്കടക്കം ആപ്പ്, മുസ്ലീം ലീഗിൽ പുതിയ തർക്കത്തിന് തിരി കൊളുത്തി കെഎം ഷാജി

തന്റെ വിശ്വസ്തൻ ശിവശങ്കറിന്റെ വിശ്വസ്ത സ്വപ്ന സുരേഷിനെ അറിയില്ലെന്ന് ഇനിയും പറയാനാണോ പിണറായി വിജയന്റെ നീക്കം? കള്ളക്കടത്തുകാർ ഇത്രയും കാലം കയറിയിറങ്ങിയത് മുഖ്യമന്ത്രിയുടെ ഓഫീസിലാണോ ? ഇത്രയും കാര്യങ്ങൾ പുറത്തുവന്നിട്ടും മുഖ്യമന്ത്രി സ്ഥാനത്ത് ഇനിയും കടിച്ചു തൂങ്ങിക്കിടക്കാൻ പിണറായി വിജയന് ലജ്ജ തോന്നുന്നില്ലേ? കള്ളക്കടത്തുകാരെ കയ്യയച്ചു സഹായിക്കുന്ന മുഖ്യമന്ത്രി , രാഷ്ട്രീയ ധാർമ്മികത ലേശം ബാക്കിയുണ്ടെങ്കിൽ എത്രയും പെട്ടെന്ന് രാജി വയ്ക്കണം!''

യുഡിഎഫില്‍ 17 സീറ്റുകള്‍ അധികം; കോട്ടയത്തടക്കം 6 എണ്ണം സ്വന്തമാക്കാന്‍ ലീഗ്, 3 നല്‍കാന്‍ കോണ്‍ഗ്രസ്

English summary
Gold Smuggling Case: V Muraleedharan demands Pinarayi Vijayan's resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X