കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയുടെ ആ 'വിവാദ ബാഗിന് 'പിന്നിലെ യഥാര്‍ത്ഥ സത്യമെന്ത്?; ശിവശങ്കര്‍ വീണ്ടും കുരുക്കിലേക്കോ?

Google Oneindia Malayalam News

കൊച്ചി: നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് മുഖ്യമന്ത്രി മറന്നുവെച്ചു എന്ന് പറയപ്പെടുന്ന ബാഗാണ്. സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയോടെയാണ് സ്വര്‍ണക്കടത്ത് കേസ് വീണ്ടും വിവാദമാകുന്നത്. മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നാണ് സ്വപ്‌നയുടെ ആരോപണം.2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ പോകുന്ന സമയത്ത് ആണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ ആദ്യമായി തന്നെ ബന്ധപ്പെട്ടതെന്നും അന്ന് താന്‍ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറി ആയിരിക്കുന്ന സമയത്തായിരുന്നു ഇതെന്നും സ്വപ്ന പറഞ്ഞിരുന്നു.

ചീഫ് മിനിസ്റ്റര്‍ ഒരു ബാഗ് മറന്ന് പോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായില്‍ എത്തിച്ച് തരണം എന്നാണ് ശിവശങ്കര്‍ ആവശ്യപ്പെട്ടതെന്നും അത് നിര്‍ബന്ധമായി എത്തിക്കണം എന്നും പറഞ്ഞതായും സ്വപ്‌ന പറഞ്ഞിരുന്നു.
അന്ന് കോണ്‍സുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിലാണ് ഈ ബാഗ് കൊടുത്തുവിടുന്നതെന്നും ആ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ കൊണ്ടുവന്നപ്പോള്‍ മനസ്സിലാക്കിയത് അത് കറന്‍സി ആയിരുന്നെന്നും സ്വപ്‌ന പറഞ്ഞിരുന്നു. ഈ ആരോപണത്തിന് കഴിഞ്ഞദിവസം മുഖ്യമന്ത്രി മറുപടി നല്‍കുകയും ചെയ്തു.

sivasankar

പിസി ജോര്‍ജ് കുടുങ്ങുമോ? ഗൂഢാലോചന കേസില്‍ അന്വേഷണ സംഘത്തിന്റെ പുതിയ നീക്കംപിസി ജോര്‍ജ് കുടുങ്ങുമോ? ഗൂഢാലോചന കേസില്‍ അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം

1

ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സ്വര്‍ണ്ണക്കടത്തില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി തള്ളി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍ക്കുക ആയിരുന്നു മുഖ്യമന്ത്രി. ബാഗേജ് കാണാതായിട്ടില്ലാത്ത് കൊണ്ടുതന്നെ കറന്‍സി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു. ദുബായ് യാത്രയില്‍ ബാഗേജ് മറന്നുവച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ മറുപടി നല്‍കിയതോടെ ശിവശങ്കറാണ് പെട്ടിരിക്കുന്നത്. ശിവശങ്കര്‍ കസ്റ്റംസിനു നല്‍കിയ മൊഴിയില്‍ മെമന്റോകള്‍ ഉള്‍പ്പെട്ട ബാഗ് മറന്നു വച്ച കാര്യം പറയുന്നുണ്ട്.

2


ശിശങ്കര്‍ പറഞ്ഞത് വായിക്കാം:

'മുഖ്യമന്ത്രിക്കു വേണ്ടി യുഎഇയിലേക്ക് യുഎഇ കോണ്‍സുലേറ്റ് പ്രതിനിധിയുടെ കൈയില്‍ കൊടുത്തയച്ച പായ്ക്കറ്റുകളില്‍, കേരളത്തിലെ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ച് ആര്‍ട്ടിസ്റ്റ് ഡിസൈന്‍ ചെയ്ത മെമന്റോകളായിരുന്നു. മുഖ്യമന്ത്രിയും സംഘവും യാത്രതിരിക്കും മുന്‍പ് ഒരു മെമന്റോ മാത്രമാണ് പൂര്‍ത്തിയായിരുന്നത്. ബാക്കിയുള്ള മൂന്നോ നാലോ മെമന്റോകള്‍ എങ്ങനെ എത്രയും പെട്ടെന്നു യുഎഇയിലെത്തിക്കാം എന്ന് ആലോചിച്ചപ്പോഴാണു കോണ്‍സല്‍ ജനറലിന്റെ സഹായവാഗ്ദാനം ഓര്‍മ വന്നത്

3


മുഖ്യമന്ത്രിയുടെ കൈയില്‍ അടിയന്തരമായി എത്തേണ്ട, മെമന്റോകള്‍ കൊറിയര്‍ വഴി അയക്കുന്നതും ഏതെങ്കിലും യാത്രക്കാരന്റെയോ കൈയില്‍ കൊടുത്തുവിടുന്നതും ശരിയല്ല. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കൈയില്‍ കൊടുത്തയക്കാം എന്നു വച്ചാല്‍, നടപടിക്രമങ്ങള്‍ നീളും. കോണ്‍സലേറ്റ് വഴിയാകുമ്പോള്‍ ഈ തലവേദനകള്‍ ഒന്നുമില്ല.

4


തീരുമാനം ഉദ്യോഗസ്ഥരെല്ലാം ചേര്‍ന്നെടുത്തതാണ്. കോണ്‍സുലേറ്റില്‍നിന്ന് ആരാണു മെമന്റോ യുഎഇയിലെത്തിച്ചത് എന്ന് അറിയില്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ തുടങ്ങുന്നതിനു മുന്‍പു തന്നെ മെമന്റോകള്‍ കേരള സംഘത്തിന്റെ കൈയിലെത്തി. എന്നാല്‍ താന്‍ ബാഗ് മറന്നുവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ സംശയത്തിന്റെ നിഴല്‍ ശിവശങ്കറിലേക്ക് തന്നെ എത്തി.

5


അതേസമയം, രഹസ്യമൊഴിയില്‍ മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകള്‍ക്കും എതിരെയാണ് സ്വപ്‌ന സുരേഷ് മൊഴി കൊടുത്തത്. ഇത് പിന്നാലെയും മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. രഹസ്യമഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരണ്‍ എന്നൊരാള്‍ മുഖ്യമന്ത്രിക്ക് വേണ്ടി തന്നെ ഭീഷണിപ്പെടുത്തി എന്നായിരുന്നു ആരോപണം. എന്നാല്‍ സ്വപ്‌നയുടെ ആരോപണത്തിന് പിന്നാലെ ഷാജ് കിരണ്‍ രംഗത്തെത്തുകയും ഈ ആരോപണങ്ങള്‍ തള്ളിക്കളയുകയും ചെയ്തു. മുഖ്യമന്ത്രിയെ തനിക്ക് അറിയില്ലെന്നും സ്വപ്‌ന തന്റെ സുഹൃത്താണെന്നും ,ാജ് കിരണ്‍ പറഞ്ഞു.

Recommended Video

cmsvideo
Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

English summary
gold smuggling: m sivasankar in more trouble in the name of cm pinarayi vijayan's forgotten bag
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X