കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുഖ്യമന്ത്രി പിണറായി വിജയനെ പിടിക്കാന്‍ ചൂണ്ടയില്‍ കൊരുക്കാന്‍ കരുതിവച്ച ഇര ഞാനായിരുന്നു, പക്ഷേ..'

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിനെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാര്‍. ദേശാഭിമാനിയില്‍ എഴുതിയ ചാനല്‍ മുറിയിലെ രാഷ്ട്രീയം എന്ന ലേഖനത്തിലാണ് സ്വപ്‌ന സുരേഷിനെയും ഷാജ് കിരണിനെയും നികേഷ് വിമര്‍ശിക്കുന്നത്.

വര്‍ഗീയ കോമരമായ അഭിഭാഷകന്‍ ഒരു 'തള്ളു'കാരനില്‍ സ്വര്‍ണക്കടത്തുകാരിയെ ഉപയോഗിച്ച് നടത്തിയ 'സ്റ്റിങ് ഓപ്പറേഷന്‍' കേരളത്തെ സ്തംഭിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ പിടിക്കാന്‍ ചൂണ്ടയില്‍ കൊരുക്കാന്‍ കരുതിവച്ച ഇര ഞാനായിരുന്നു. പക്ഷേ, ഒത്തില്ല, എന്നു പറഞ്ഞുകൊണ്ടാണ് നികേഷ് ലേഖനം തുടങ്ങുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ നികേഷിന്റെ പേര് വലിച്ചിടാനുള്ള ശ്രമം നടന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

Nikesh Kumar

നിങ്ങളിങ്ങനെ പ്രണയിച്ച് പ്രണയിച്ച് അടിച്ചുപൊളിക്കൂന്നേ... പുതിയ ചിത്രങ്ങളുമായി സ്‌നേഹ ശ്രീകുമാര്‍

1

ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും വിടേണ്ടതില്ലെന്നും ഭരണാധികാരികളെ മുഖംനോക്കാതെ വിമര്‍ശിക്കണമെന്നും പറഞ്ഞ നികേഷ് സ്വര്‍ണക്കടത്തില്‍ എന്തുണ്ടായിട്ടാണെന്നും ഇരട്ട ജനവിധി നേടിയ മുഖ്യമന്ത്രിയെ വായുവില്‍ നിന്നെടുത്ത ആയുധങ്ങള്‍ മതിയോ ആക്രമിക്കാന്‍ എന്നും ചോദിക്കുന്നു. ഏതു വിഷയത്തിലും ചില വീഴ്ചകള്‍ വീണുകിട്ടും എന്നതാണ് പിടിവള്ളി. ടെലിവിഷന്‍ ചര്‍ച്ചകള്‍ക്കു പറ്റിയ ഘടകങ്ങള്‍ ഈ വിഷയത്തിലും ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. ചില പൊലീസുകാര്‍ കറുത്ത മാസ്‌ക് നീക്കിയതും ഒരു എഡിജിപിയുടെ ടെലിഫോണ്‍ വിളിയുമൊക്കെ.

2


ആ പ്ലാറ്റ്ഫോമില്‍ നിന്നുകൊണ്ടാണ് വാ തുറന്നാല്‍ വര്‍ഗീയത മാത്രം പറയുന്ന ഒരു അഭിഭാഷകന്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള എച്ച്ആര്‍ഡിഎസ് എന്ന സന്നദ്ധസംഘടനയെ ഉപയോഗിച്ച് സ്വപ്ന സുരേഷ് എന്ന സ്വര്‍ണക്കടത്തുകാരിയെ കരുവാക്കി പുതിയ അജന്‍ഡ സൃഷ്ടിക്കുന്നത്. കേന്ദ്ര ഏജന്‍സിയുടെ കേസില്‍ വിചാരണത്തടവിന്റെ ഒരുഘട്ടം പൂര്‍ത്തിയാക്കിയ ഒരാള്‍ എങ്ങനെയാണ് തനിക്ക് കേന്ദ്ര സേനയുടെ സംരക്ഷണം മതിയെന്ന് കോടതിയില്‍ എഴുതിക്കൊടുക്കുന്നത്? കേരള പൊലീസ് അവര്‍ക്ക് വേണ്ടാതായത് എങ്ങനെ? അദ്ദേഹം ലേഖനത്തില്‍ ചോദിക്കുന്നു.

3

ഷാജ് കിരണിനെതിരെയും നികേഷ് വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. നേരത്തെ ഷാജ് കിരണിനെതിരെ സ്വപ്‌ന സുരേഷ് രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിക്ക വേണ്ടി ഷാജ് കിരണ്‍ എന്ന ആള്‍ തന്നെ കാണാന്‍ വന്നിരുന്നെന്നും മുഖ്യമന്ത്രിക്കെതിരെ കൊടുത് രഹസ്യമൊഴി പിന്‍വലിക്കണമെന്നിമാണ് ഷാജ് കിരണ്‍ ആവശ്യപ്പെട്ടതെന്നും സ്വപ്‌ന പറഞ്ഞിരുന്നു.

4

ഈ ഒരു ഘട്ടത്തിലാണ് നികേഷിന്റെ പേരില്‍ ആരോപണങ്ങള്‍ വരുന്നത്. നികേഷ് കുമാറിന്റെ കയ്യില്‍ തന്റെ ഫോണ്‍ കൊടുക്കമമെന്ന് ഷാജ് കിരണ്‍ പറഞ്ഞെന്നും സ്വപ്‌ന ആരോപിച്ചു. എന്നാല്‍ ഇതിന് പിന്നാലെ രംഗത്തുവന്ന ഷാജ് കുമാര്‍ സ്വപ്‌നയുടെ ആരോപണങ്ങള്‍ തള്ളിക്കളയികയായിരുന്നു. തനിക്ക് മുഖ്യമന്ത്രിയെ പരിചയമില്ലെന്നും നികേഷിന്റെ കയ്യില്‍ ഫോണ്‍ കൊടുക്കാന്‍ പറഞ്ഞില്ലെന്നും ഇയാള്‍ വെളിപ്പെടുത്തി. സ്വപ്‌ന തന്റെ സുഹൃത്താണെന്നും ഇയാള്‍ പറഞ്ഞിരുന്നു. സ്വപ്‌നയും ഷാജും തന്നെ കുടക്കാന്‍ ശ്രമിച്ചതാണെങ്കില്‍ വെറുതെ വിടില്ലെന്ന് നികേഷ് പറഞ്ഞിരുന്നു.

5


ഈ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഷാജ് കിരണിനെക്കുറിച്ച് നികേഷ് പറയുന്നത്. തന്റെ തലമുറയിലെ മാധ്യമപ്രവര്‍ത്തകരാണ് കേരളത്തിലെ ടെലിവിഷന്‍ ന്യൂസ് നിയന്ത്രിക്കുന്നതെന്നും എല്ലാവര്‍ക്കും അറിയാം വിവാദ നായകനായ ഈ ഷാജ് കിരണിനെ എന്നും നികേഷ് വ്യക്തമാക്കുന്നു. 'താന്‍ ഇന്ത്യാവിഷന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ ആയിരിക്കുമ്പോള്‍ ട്രെയിനിയായി മാധ്യമരംഗത്ത് വന്ന ആളാണ് ഷാജ് കിരണെന്നും പിന്നീട് ഏഷ്യാനെറ്റിലും മറ്റുമൊക്കെ പ്രവര്‍ത്തിച്ചുവെന്നും നികേഷ് പറഞ്ഞു.

6


'എന്റെ സഹപ്രവര്‍ത്തകരെ മോശമാക്കി പറയാന്‍ ഇഷ്ടപ്പെടുന്ന ആളല്ല ഞാന്‍. ഷാജ് ക്ഷമിക്കുക. ഇല്ലാത്ത സ്വാധീനമുണ്ടെന്ന് പറഞ്ഞുനടക്കല്‍ ആണ് അയാളുടെ പണി. കോടികളുടെ കണക്കേ പറയൂ. ഉന്നത പൊലീസ് ബന്ധമേ 'തള്ളൂ'.

7

'ഞാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല' എന്നുപറയുന്ന ഷാജ് 'പിണറായിയുടെയും കോടിയേരിയുടെയും' വിദേശ ഫണ്ട് 'കൈകാര്യം ചെയ്തില്ലെങ്കിലേ' അത്ഭുതമുള്ളൂ. ഷാജ് കിരണിനെപ്പറ്റി ഞാനീ പറയുന്ന നിരീക്ഷണം ശരിയല്ല എങ്കില്‍ അയാളെ അറിയുന്ന സഹപ്രവര്‍ത്തകര്‍ മുന്നോട്ടുവരൂ. എന്നെ തിരുത്തൂ, എന്നും അദ്ദേഹം പറയുന്നു.

Recommended Video

cmsvideo
P Sreeramakrishnan | സ്വപ്‌ന പറയുന്നതെല്ലാം കല്ലുവെച്ച നുണ

English summary
gold smuggling: nikesh kumar openly speak about swapna suresh and shaj kiran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X