കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിസ്‌ക്കാരപ്പായ തുറന്നപ്പോള്‍ ഞെട്ടി...!! വന്‍ കള്ളക്കടത്ത്...!

  • By: Anamika
Subscribe to Oneindia Malayalam

കരിപ്പൂര്‍: വിദേശങ്ങളില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് പുതിയ സംഭവമല്ല. കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും മറ്റും കരിപ്പൂരില്‍ നിന്നും പിടികൂടാറുണ്ട്. ഏറ്റവും ഒടുവിലായി നിസ്‌ക്കാര പായയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയിരിക്കുന്നത്. നാല്‍പ്പത് ലക്ഷം രൂപയോളം വിലവരുന്ന സ്വര്‍ണമാണ് കാസര്‍കോഡ് സ്വദേശികളായ രണ്ട് പേര്‍ ചേര്‍ന്ന് കടത്താന്‍ ശ്രമിച്ചത്. നെല്ലിക്കട്ട സ്വദേശി മുഹമ്ദ് ഹാഷിം, മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി സാക്കിര്‍ ഹുസൈന്‍ എന്നിവരെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയിരിക്കുന്നത്.

ദിലീപിന് ജയിലിൽ നേരിടേണ്ടി വരുന്നത്...!! കടുത്ത മനുഷ്യാവകാശ ലംഘനം...!! പോലീസ് ലക്ഷ്യം..??

GOLD

ഭരിക്കുന്നത് പിണറായിയുടെ വല്യേട്ടനല്ല !കോടിയേരിയെ തെക്കോട്ടെടുക്കേണ്ടേ ! ശോഭാ സുരേന്ദ്രന്റെ കൊലവിളി!

നിസ്‌ക്കാര പായയുടെ അകത്ത് ഷീറ്റായിട്ടാണ് ഇവര്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ബുധനാഴ്ച രാവിലെ ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇരുവരും കരിപ്പൂരിലെത്തിയത്. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ മുഹമ്മദ് ഹാഷിമില്‍ നിന്നും 688 ഗ്രാമും സാക്കിര്‍ ഹുസൈനില്‍ നിന്ന് 681 ഗ്രാമും സ്വര്‍ണം പിടികൂടുകയായിരുന്നു. പരസ്പരം അറിയില്ല എന്നാണ് ഇവര്‍ പറയുന്നതെങ്കിലും ഒരേ കള്ളക്കടത്ത് സംഘത്തിലെ അംഗങ്ങളാണ് ഇവരെന്നാണ് അധികൃതര്‍ സംശയിക്കുന്നത്.

English summary
Gold smuggling caught at Karipur airport.
Please Wait while comments are loading...