കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേസ് നല്‍കിയാല്‍ നേരിടുമെന്നൊക്കെ മരണ മാസ് ഡയലോഗടിച്ചാല്‍ കയ്യടി കിട്ടുമായിരിക്കും, പക്ഷെ: സന്ദീപ് വാര്യര്‍

Google Oneindia Malayalam News

തിരുവനന്തപുരം: വിഡി സതീശനെതിരെ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍.. ഗോള്‍വാള്‍ക്കറേക്കുറിച്ച് നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന ആര്‍എസ്എസ് നോട്ടീസ് അവജ്ഞയോടെ തള്ളിയ വിഡി സതീശന്‍ ആര്‍എസ്എസിനോട് മാപ്പ് പറയേണ്ടി വരുമെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.

ഗോള്‍വാള്‍ക്കര്‍ പറഞ്ഞ വാചകങ്ങളാണ് സജി ചെറിയാന്‍ ആവര്‍ത്തിച്ചതെന്ന സതീശന്റെ വാദം കളവാണ്. ആര്‍എസ്എസ് കേസ് നല്‍കിയാല്‍ നേരിടും എന്നൊക്കെ മരണ മാസ് ഡയലോഗടിച്ചാല്‍ കയ്യടി കിട്ടുമായിരിക്കും. എന്നാല്‍ ആര്‍എസ്എസ് നല്‍കിയ കേസില്‍ മാപ്പ് പറയേണ്ടി വന്ന സീതാറാം കേസരിയെയും ഗാന്ധി വധത്തിന് ആര്‍എസ്എസ് ഉത്തരവാദിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ലെന്ന് പറയേണ്ടിവന്ന രാഹുല്‍ ഗാന്ധിയെയും സതീശന് ഓര്‍മ്മ വേണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

sandeep

'രണ്ടു പേരും ചെയ്തത് അവരവരുടെ ജോലിയാണ്..പക്ഷെ വിമര്‍ശനം ദുര്‍ഗയ്ക്ക്..' കൃഷ്ണ ശങ്കര്‍'രണ്ടു പേരും ചെയ്തത് അവരവരുടെ ജോലിയാണ്..പക്ഷെ വിമര്‍ശനം ദുര്‍ഗയ്ക്ക്..' കൃഷ്ണ ശങ്കര്‍

1


ബ്രിട്ടീഷുകാര്‍ എഴുതി കൊടുത്ത ഭരണഘടനയാണെന്ന് സജി ചെറിയാന്‍ ദുര്‍വ്യാഖ്യാനം ചെയ്തത് പോലെ ഗുരുജി ഗോള്‍വാള്‍ക്കര്‍ പറഞ്ഞിട്ടില്ല . ഗുരുജി ഗോള്‍വാള്‍ക്കര്‍ പറഞ്ഞ വാചകങ്ങളാണ് സജി ചെറിയാന്‍ ആവര്‍ത്തിച്ചതെന്ന സതീശന്റെ വാദം കളവാണ് എന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

2

പ്രതിപക്ഷ നേതാവ് ഗോള്‍വാള്‍ക്കറേക്കുറിച്ച് പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കണമെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ തിരുത്തി പറയണം എന്നും ആര്‍എസ്എസ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആര്‍എസ്എസിന്റെ മുന്നറിയിപ്പ് അവജ്ഞയോടെ തള്ളുകയാണ് എന്നാണ് സതീശന്റെ പ്രതികരണം. ആരെ പേടിപ്പിക്കാനാണ് നോട്ടീസ് അയച്ചത്. ഏത് നിമയ നടപടിയും നേരിടാന്‍ തയ്യാറാണ എന്നും പറഞ്ഞിരു.ഇതിന് പിന്നാലെയാണു സന്ദീപ് വാര്യര്‍ രംഗത്തുവന്നത്.

3

സന്ദീപ് വാര്യരുടെ പ്രതികരണം:

വിഡി സതീശന്‍ വീണിടത്ത് കിടന്ന് ഉരുളുന്ന സതീശനാവരുത് . ഗുരുജി ഗോള്‍വാള്‍ക്കര്‍ ഭരണഘടനയെ പറ്റി അഭിപ്രായപ്പെട്ടതും സജി ചെറിയാന്‍ പറഞ്ഞതും അജഗജാന്തരമുണ്ട് . ലോകത്തെ വിവിധ ഭരണഘടനകളിലെ വിവിധ വശങ്ങള്‍ ഇന്ത്യന്‍ ഭരണഘടനാ ശില്പികളെ സ്വാധീനിച്ചുവെന്നും അവ ഭരണഘടനയില്‍ ഇടംനേടിയിട്ടുണ്ടെന്നും നിരവധി ഭരണഘടനാ വിദഗ്ദര്‍ പറഞ്ഞിട്ടുണ്ട് .

4


ഇക്കാര്യം ഗുരുജിയും പറഞ്ഞിട്ടുണ്ട് . ഇന്ത്യന്‍ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് ഭരണഘടനയില്‍ ഇടം ലഭിച്ചില്ല എന്ന തിയോഡര്‍ഷെയുടെ കാഴ്ചപ്പാട് ഉദ്ധരിച്ചു കൊണ്ടാണ് ഗുരുജി അത് പറഞ്ഞത്. .

ദിലീപ് കേസ്;'വിചാരണ കോടതി ജഡ്ജിയെ മാറ്റണം..നേരിട്ടത് ക്രൂര വിചാരണ';സാംസ്കാരിക കൂട്ടായ്മ സുപ്രീം കോടതിയിലേക്ക്ദിലീപ് കേസ്;'വിചാരണ കോടതി ജഡ്ജിയെ മാറ്റണം..നേരിട്ടത് ക്രൂര വിചാരണ';സാംസ്കാരിക കൂട്ടായ്മ സുപ്രീം കോടതിയിലേക്ക്

5


അത് ഗുരുജി ഗോള്‍വാക്കര്‍ക്ക് ഉന്നയിക്കാന്‍ അവകാശമുണ്ട് . അല്ലാതെ ബ്രിട്ടീഷുകാര്‍ എഴുതി കൊടുത്ത ഭരണഘടനയാണെന്ന് സജി ചെറിയാന്‍ ദുര്‍വ്യാഖ്യാനം ചെയ്തത് പോലെ ഗുരുജി ഗോള്‍വാള്‍ക്കര്‍ പറഞ്ഞിട്ടില്ല . ഗുരുജി ഗോള്‍വാള്‍ക്കര്‍ പറഞ്ഞ വാചകങ്ങളാണ് സജി ചെറിയാന്‍ ആവര്‍ത്തിച്ചതെന്ന സതീശന്റെ വാദം കളവാണ് .

6


ആര്‍എസ്എസ് കേസ് നല്‍കിയാല്‍ നേരിടും എന്നൊക്കെ മരണ മാസ് ഡയലോഗടിച്ചാല്‍ കയ്യടി കിട്ടുമായിരിക്കും . പക്ഷെ ആര്‍എസ്എസ് നല്‍കിയ കേസില്‍ മാപ്പ് പറയേണ്ടി വന്ന സീതാറാം കേസരിയെയും ഗാന്ധി വധത്തിന് ആര്‍എസ്എസ് ഉത്തരവാദിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് തടി കഴിച്ചിലാക്കിയ രാഹുല്‍ ഗാന്ധിയെയും സതീശന് ഓര്‍മ്മ വേണം .

Recommended Video

cmsvideo
ജപ്തി ഭീഷണി ഒഴിവാകാൻ കാരണമായത് നടൻ സുരേഷ് ഗോപിയുടെ കൈത്താങ്ങ് |*Kerala

English summary
golwalkar controversy: sandeep g varier criticizes vd satheesan over his comments against golwalkar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X