കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുണ്യമാസത്തില്‍ സല്‍കര്‍മ്മം ചെയ്ത് ഷരീഫ്

  • By Desk
Google Oneindia Malayalam News

മട്ടാഞ്ചേരി: പണത്തിന് ഷരീഫിന്‍റെ മനസ്സിനെ ഇളക്കാനായില്ല.പുണ്യമാസത്തിന്‍റെ പെരുമയില്‍ പണത്തിന് മീതെ പറക്കാതെ ഓട്ടോ ഡ്രൈവറായ മട്ടാഞ്ചേരി പുതിയ റോഡ് പള്ളിപ്പറമ്പില്‍ ഷരീഫ് മാതൃകയായി.ബുധനാഴ്ചയാണ് ഷരീഫിന്‍റെ ഓട്ടോറിക്ഷയില്‍ ലക്ഷദ്വീപ് സ്വദേശിയും സീമാനുമായ ഹാരിഫ് ഐലന്‍റില്‍ നിന്ന് കയറിയത്.അറുപതിനായിരം രൂപയും ലാപ്ടോപ്പും മറ്റ് വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗ് ഹാരിഫ് ഓട്ടോയുടെ പിറകില്‍ വെച്ചു.

എളമക്കരയില്‍ ഹാരിഫ് ഇറങ്ങിയപ്പോള്‍ ബാഗ് എടുക്കാന്‍ മറന്ന് പോയി.ഷരീഫാകട്ടെ കൊച്ചിയിലേക്ക് മടങ്ങുകയും ചെയ്തു.വഴി മധ്യേ യാത്രക്കാര്‍ ഓട്ടോറിക്ഷയില്‍ കയറിയെങ്കിലും ബാഗ് ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ല.വീട്ടില്‍ മറ്റെന്തോ ആവശ്യത്തിനായി എത്തിയപ്പോഴാണ് ബാഗ് ഷരീഫിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.ഉടന്‍ ബാഗ് പരിശോധിച്ച ഷരീഫിന് ബാഗിന്‍റെ ഉടമ ഹാരിഫാണെന്ന് മനസ്സിലായെങ്കിലും ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറോ മറ്റോ ഇല്ലായിരുന്നു.അപ്പോള്‍ തന്നെ എളമക്കരയില്‍ ഇയാളെ ഇറക്കിയ ഭാഗത്ത് ചെന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

shareef

ഇതിനിടെ ഹാരിഫ് ഹാര്‍ബര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.ഇന്നലെ രാവിലെ ഹാരിഫ് കയറിയ ഐലന്‍റിലെ ലക്ഷദ്വീപ് ഓഫീസിന് മുന്നില്‍ ഷരീഫ് എത്തിയപ്പോള്‍ വിഷമത്തോടെ നില്‍ക്കുന്ന ഹാരിഫിനെയാണ് കണ്ടത്.തുടര്‍ന്ന് ഇരുവരും ഹാര്‍ബര്‍ സ്റ്റേഷനില്‍ എത്തുകയും എസ്.ഐ.എസ്.രാജേഷിന്‍റെ സാന്നിദ്ധ്യത്തില്‍ ബാഗ് ഉടമക്ക് കൈമാറുകയും ചെയ്തു.തന്‍റെ വിലപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ അടങ്ങിയ ബാഗ് തിരികെ ലഭിച്ചതില്‍ നന്ദി രേഖപ്പെടുത്തിയാണ് ഹാരിഫ് മടങ്ങിയത്.പുണ്യ മാസത്തില്‍ ഒരാളെ സഹായിക്കാന്‍ ലഭിച്ച ചാരിതാര്‍ത്ഥ്യത്തോടെ ഷരീഫും.

English summary
good deeds in this holy month-shareef
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X