ഗോപിനാഥന്‍ പിള്ളയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം തുടങ്ങി, ഒരേ പാതയില്‍ എട്ട് വാഹനങ്ങള്‍

  • Written By:
Subscribe to Oneindia Malayalam

ആലപ്പുഴ: ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാര്‍ പിള്ളയുടെ പിതാവ് ഗോപിനാഥ പിള്ള മരിക്കാനിടയായ വാഹനപകടത്തെ കുറിച്ച് അന്വേഷണം തുടങ്ങി. ഗോപിനാഥ പിള്ളയുയുടെ കാറിന് പിന്നില്‍ ഇടിച്ചെന്ന് കരുതുന്ന ടാങ്കര്‍ ലോറിയുടെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ചാലക്കുടി സ്വദേശി സിജുവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Image

ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഇശ്‌റത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ കൊലപാതകം വ്യാജമായി സൃഷ്ടിച്ചതാണെന്ന കേസിന്റെ പ്രധാന സാക്ഷിയാണ് ഗോപിനാഥ പിള്ള. ഇദ്ദേഹത്തിന്റെ മകന്‍ പ്രാണേഷ് കുമാര്‍, മുംബൈയിലെ വിദ്യാര്‍ഥിനി ഇശ്‌റത്ത് ജഹാന്‍ എന്നിവരുള്‍പ്പെടെയുള്ള നാല് പേരെയാണ് ഗുജറാത്ത് പോലീസ് മോദിയെ കൊലപ്പെടുത്താനെത്തിയ സംഘമെന്ന പേരില്‍ വെടിവച്ച് കൊന്നത്. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് നേരത്തെ അന്വേഷണ സംഘങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ കേസിലെ പ്രധാന സാക്ഷിയാണ് ഗോപിനാഥ പിള്ള. മകന്റെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്കിടെയാണ് അപകടത്തില്‍ അദ്ദേഹം മരിച്ചത്.

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘവും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അപകട വേളയില്‍ സ്ഥലത്തുണ്ടായിരുന്ന മിനി ലോറി, ടാങ്കര്‍ ലോറി, കാര്‍, കെഎസ്ഡിപിയുടെ മിനി ലോറി എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തില്‍പ്പെട്ട കാറിന്റെ പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചതാണ് നിയന്ത്രണം വിട്ട് എതിര്‍പാതയിലേക്ക് ഇടിച്ചുകയറാന്‍ കാരണമെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി.

അപകട സ്ഥലത്ത് എട്ട് വാഹനങ്ങളാണ് നിരയായി റോഡിലുണ്ടായിരുന്നത്. സിസിടിവി ദൃശ്യത്തില്‍ നിന്നാണ് പോലീസിന് ഇക്കാര്യം ബോധ്യമായത്. ഇതുവരെ അസ്വാഭാവികതയില്ല എന്നാണ് പോലീസ് പറയുന്നത്. എങ്കിലും പ്രമാദായ കേസിലെ സാക്ഷിയായതിനാല്‍ ദുരൂഹത നീക്കുക എന്നതാണ് അന്വേഷണ ലക്ഷ്യം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Gopinathan Pillai death: Police team starts inquiry

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്