കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരിയമ്മ പിന്നെയും പറയുന്നു, എല്‍ഡിഎഫിലേക്ക്

  • By Aswathi
Google Oneindia Malayalam News

ആലപ്പുഴ: നേരത്തെ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് സി പി എം തന്നെ ക്ഷണിച്ചെന്നും എന്നാല്‍ താനതിന് വഴങ്ങിയില്ലെന്നും ജെ എസ് എസ് പ്രസിഡന്റ് കെ ആര്‍ ഗൗരിയമ്മ പറഞ്ഞത് വിവാദമായിരുന്നു. എന്നാല്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുന്‍ മന്ത്രി തോമസ് ഐസക്കും ഗൗരിയമ്മയുടെ പ്രസ്താവന തള്ളിക്കളഞ്ഞപ്പോള്‍ അവര്‍ വാക്ക് മാറ്റി. തന്റെ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്നായി.

എന്തായാലും മറ്റൊരു തിരഞ്ഞെടുപ്പോടെ ഗൗരിയമ്മ എല്‍ ഡി എഫിലേക്ക് തന്നെ ചേക്കേറുകയാണ്. എങ്ങിനെയായാലും യു ഡി എഫ് വിടാന്‍ തീരുമാനിച്ചതായി ഗൗരിയമ്മ പറഞ്ഞു. ഇടതു മുന്നണിയുമായി രാഷ്ട്രീയ ചര്‍ച്ച തുടങ്ങിയെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വവുമായി ഫോണില്‍ സംസാരിച്ചെന്നും അവര്‍ മാധ്യമങ്ങളെ അറിയിച്ചു. എല്‍ ഡി എഫില്‍ ഘടകകക്ഷിയാക്കണമെന്നഭ്യര്‍ഥിച്ച് ഗൗരിയമ്മ കത്തു നല്‍കും.

Gouri Amma

ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വൈകിട്ട് ചേരുമെന്നും ഗൗരിയമ്മ അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വേണ്ടി പ്രചരണത്തിനിറങ്ങാനാണ് തീരുമാനം. കുറെക്കൂടി നേരത്തെ യു ഡി എഫ് വിടണമായിരുന്നു എന്നാണ് പ്രവര്‍ത്തകരുടെ അഭിപ്രായമെന്നും ഗൗരിയമ്മ പറഞ്ഞു.

ജെ എസ് എസ് പിളര്‍ന്നതിന് ശേഷവും രാജന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം യു ഡി എഫില്‍ തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കടുത്ത നിലപാട് ജെ എസ് എസിലെ യു ഡി എഫ് അനുകൂല നേതാക്കള്‍ക്ക് വെല്ലുവിളിയാണ്.

English summary
JSS president K R Gouri Amma said on Friday that her party had decided to leave the UDF. JSS had already started political discussions with the LDF. “I had called Vaikom Viswan and in the evening, we would meet to discuss the next step,” said Gauri Amma at a press conference here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X