Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓട്ടോ ടാക്‌സി നിരക്ക് കൂട്ടി, സമരം പിന്‍വലിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ- ടാക്‌സി നിരക്കുകള്‍ കൂട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഓട്ടോ റിക്ഷക്ക് മിനിമം ചാര്‍ജ്ജ് 20 രൂപയായും ടാക്‌സികള്‍ക്ക് 150 രൂപയായും പുതുക്കി നിശ്ചയിച്ചു.

ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് സമരസമിതി അറിയിച്ചു. സെപ്റ്റബര്‍ 24 ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല സമരമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Auto India

ഓട്ടോറിക്ഷക്ക് 20 രൂപ മിനിമം ചാര്‍ജ്ജില്‍ ഒന്നര കിലോമീറ്റര്‍ സഞ്ചരിക്കാം. ടാക്‌സിയുടെ മിനിമം ചാര്‍ജ്ജ് ആയ 150 രൂപക്ക് അഞ്ച് കിലോമീറ്ററും സഞ്ചരിക്കാം. ഒക്ടോബര്‍ ഒന്നാം തിയ്യതി മുതല്‍ പുതിയ നിരക്ക് വര്‍ദ്ധന നിലവില്‍ വരും.

ഓട്ടോറിക്ഷക്ക് മിനിമം ചാര്‍ജ്ജ് 25 രൂപയാക്കണം എന്നാണ് സമരസമിതിയുടെ ആവശ്യം. ടാക്‌സി മിനിമം ചാര്‍ജ്ജ് 200 രൂപയാക്കണം എന്നും ഇവര്‍ ആവശ്യപ്പെടുന്നു. നിരക്ക് വര്‍ദ്ധന പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയും ടാക്‌സി നിരക്ക് 200 രൂപയാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

അനിശ്ചിത കാലത്തിനാണ് സമര സമിതി ആഹ്വാനം ചെയ്തിട്ടുള്ളത്. നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 11 ന് ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ സൂചന പണിമുടക്ക് നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+