പാറ്റൂരിലെ തിരിച്ചടിയില്‍ വിമര്‍ശനം വിജിലന്‍സിന്, അടവ് മാറ്റി ജേക്കബ് തോമസ്, അച്ചടക്ക നടപടി ഉറപ്പായി

  • Written By: Vaisakhan
Subscribe to Oneindia Malayalam

തിരുവനന്തപുരം: പാറ്റൂര്‍ അഴിമതിക്കേസില്‍ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനമേറ്റുവാങ്ങിയതോടെ ഡിജിപി ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധനെന്ന പ്രതിച്ഛായക്ക് തിരിച്ചടിയേറ്റിരുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്കായി കേസുകളെ ഉപയോഗിക്കുന്നു എന്നും അദ്ദേഹത്തിനെതിരെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ കേസിലെ തിരിച്ചടിയില്‍ പുതിയ വിശദീകരണവും അതോടൊപ്പം തന്ത്രങ്ങളും മാറ്റി കളത്തിലിറങ്ങിയിരിക്കുകയാണ് അദ്ദേഹം.

തനിക്ക് വ്രീഴ്ച്ച പറ്റിയിട്ടില്ലെന്നും വിജിലന്‍സിനാണെന്നുമാണ് ജേക്കബ് തോമസ് പറയുന്നത്. തെളിവ് ശേഖരിക്കുന്നതിലും കോടതിയെ ധരിപ്പിക്കുന്നതിലും വിജിലന്‍സ് വീഴ്ച്ച വരുത്തിയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം നിലവിലെ വിജിലന്‍സ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനുമുള്ള വിമര്‍ശനമാണ് ഇതെന്നും സൂചനയുണ്ട്. എന്നാല്‍ ജേക്കബ് തോമസിനെതിരെയുള്ള നടപടികള്‍ വേഗത്തിലാക്കാനൊരുങ്ങുകയാണ് പിണറായി സര്‍ക്കാര്‍ അദ്ദേഹത്തിന്റെ വിശദീകരണവും സര്‍ക്കാര്‍ തള്ളിയിട്ടുണ്ട്.

തനിക്ക് ഉത്തരവാദിത്തമില്ല

തനിക്ക് ഉത്തരവാദിത്തമില്ല

പാറ്റൂര്‍ കേസില്‍ എഫ്‌ഐആര്‍ തയ്യാറാക്കി രണ്ടുമാസം തികയുന്നതിന് മുന്നേ തന്നെ താന്‍ വിജിലന്‍സ് ഡയറക്ടറുടെ പദവി ഒഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് കേസില്‍ തിരിച്ചടി നേരിട്ടതിന് തനിക്ക് ഉത്തരവാദിത്തമില്ല. തുടര്‍ന്ന് കേസ് നടത്തിയ വിജിലന്‍സ് ഗുരുതരമായ വീഴ്ച്ച വരുത്തി. തെളിവ് ശേഖരിക്കുന്നതിലും കോടതിയെ അത് തെളിയിക്കുന്നതിലും വിജിലന്‍സ് പരാജയമായിരുന്നുവെന്ന് ജേക്കബ് തോമസ് പറഞ്ഞു.

പാവപ്പെട്ടവന്റെ ഭൂമി

പാവപ്പെട്ടവന്റെ ഭൂമി

പാറ്റൂര്‍ കേസ് ഒരിക്കലും ഭാവനാസൃഷ്ടിയല്ല. പൈപ്പ് ലൈന്‍ പോകുന്ന സ്ഥലം മാറ്റിയത് തെറ്റാണ്. അത് ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നു. പാവപ്പെട്ടവന്റെ ഭൂമിയായിരുന്നെങ്കില്‍ പൈപ്പ് ലൈന്‍ മാറ്റുമായിരുന്നോ. താന്‍ സ്ഥാനമൊഴിഞ്ഞ ശേഷം അതിന്റെ തുടര്‍ നടപടികള്‍ വിജിലന്‍സ് ശ്രദ്ധിക്കാതിരുന്നത് കടുത്ത വീഴച്ചയാണെന്നും ജേക്കബ് തോമസ് ആരോപിച്ചു.

വിശദീകരണം തള്ളി

വിശദീകരണം തള്ളി

ഓഖി ചുഴലിക്കാറ്റിന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ജേക്കബ് തോമസ് നല്‍കിയ വിശദീകരണം തള്ളിയിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി ഉണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. ശമ്പള വര്‍ദ്ധന തടയുക പോലുള്ള നടപടികളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് സൂചന. അതേസമയം തരംതാഴ്ത്തല്‍, പിരിച്ചുവിടല്‍ പോലുള്ള നടപടികള്‍ നടക്കാന്‍ സാധ്യതയില്ല.

ഡിജിപി റാങ്ക് വേണം

ഡിജിപി റാങ്ക് വേണം

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തിന്റെ പ്രാധാന്യം കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെയും ജേക്കബ് തോമസ് വിമര്‍ശിച്ചിട്ടുണ്ട്. ഉന്നതര്‍ക്കെതിരെ അന്വേഷണം നടത്തണമെങ്കില്‍ ഡിജിപി റാങ്ക് വേണമെന്നും, പുതിയ നീക്കത്തില്‍ അത് വേണ്ടെന്ന നിര്‍ദേശമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രനനിയമ പ്രകാരം വിജിലന്‍സ് ഡയറക്ടര്‍ ആവേണ്ടത് ഡിജിപി റാങ്കിലുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

English summary
goverment to take action against jacob thomas

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്