കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോട്ടം തൊഴിലാളികൾ ഭയപ്പാടിൽ; എല്ലാത്തിനും കാരണം മാവോയിസ്റ്റ്, സമരം മാറ്റിവെച്ചു!!

  • By Akshay
Google Oneindia Malayalam News

തൊടുപുഴ: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പെമ്പിളൈ ഒരുമൈ. ഇല്ലാത്ത മാവോയിസ്റ്റ് ബന്ധത്തിന്റെ പേര് പറഞ്ഞ് സർക്കാരും ചില സിപിഎം നേതാക്കളും തങ്ങളെ തകർക്കാൻ‌ ശ്രമിക്കുകയാണെന്ന് പെമ്പിളൈ ഒരുമൈ നേതാക്കൾ പറഞ്ഞു. ആം ആദ്മിയും പെമ്പിളൈ ഒരുമയും രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സംഘടനകളാണ്. സർക്കാരിന് കീഴിുലുള്ള എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്നവർ തന്നെയാണ്.

മാവോയിസ്റ്റ് എന്ന് ഉമ്മാക്കി കാട്ടി ജനകീയ സമരങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആംആദ്മി പാർട്ടി നേതാവ് സിആർ നീലകണ്ഠൻ പറഞ്ഞു. പെമ്പിളൈ ഒരുമൈയിടെയും ആം ആദ്മി പാർട്ടിയുടെയും ഭാരവാഹികൾ സംയുക്തമായി മൂ ന്നാറിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രണ്ട് സംഘടനകളിലെയും നേതാക്കൻമാർ എത്തിയത്.

മാവോയിസ്റ്റ് ബന്ധം

മാവോയിസ്റ്റ് ബന്ധം

മാവോയിസ്റ്റ് ബന്ധത്തിന്റെ പേര് പറഞ്ഞ് പെമ്പിളൈ ഒരുമൈ എന്ന സംഘടനയെ തകർക്കാനാണ് മൂന്നാറിലെ സിപിഎം നേതാക്കള്ഡ ശ്രമിക്കുന്നതെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിൻ പറഞ്ഞു.

തോട്ടം

തോട്ടം

ജൂലൈ ഒമ്പതിന് പ്രഖ്യാപിച്ച ഭൂ,മരം തൽക്കാലം മാറ്റി വെക്കുകയാണ്. പോലീസ് മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നതിനാൽ പോലീസ് ഭയപ്പാടിലാണെന്നും അവർ പറഞ്ഞു.

കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തും

കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തും

തൊഴിലാളികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയതിനു ശേഷം സമരം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും പൊമ്പിളൈ ഒരുമൈ നേതാക്കൾ.

മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായി

മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായി

ജൂൺ 15നാണ് മാവോയിസ്റ്റ് നേതാക്കളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പെമ്പിളൈ ഒരുമൈയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന മൂന്നാർ സ്വദേശിയായ മനോജ് ജെയിംസിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഭൂസമരം പൊളിക്കാനുള്ള സർക്കാർ പദ്ധതി

ഭൂസമരം പൊളിക്കാനുള്ള സർക്കാർ പദ്ധതി

മൂന്നാറിൽ നടത്താനിരുന്ന ഭൂസമരം പൊളിക്കാൻ സിപിഎം നേതാക്കളും കണ്ണൻ ദേവൻ കമ്പനിയും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ ഇല്ലാത്ത മാവോയ്സ്റ്റ് ബന്ധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തതെന്ന് മനോജ് ജെയിംസ് ആരോപിച്ചു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ചയാൾക്ക് ജാമ്യം

മാവോയിസ്റ്റ് ബന്ധം ആരോപിച്ചയാൾക്ക് ജാമ്യം

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മനോജ് ജെയിംസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും കോടതി ജാമ്യം നൽകിയിരുന്നു.

ജനകീയ സമരങ്ങളെ അടിച്ചമർത്തി

ജനകീയ സമരങ്ങളെ അടിച്ചമർത്തി

പുതുവൈപ്പിനിലും മൂന്നാറിലും ജനകീയ സമരങ്ങളുണ്ടായപ്പോൾ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരുപറഞ്ഞ് സമരത്തെ തകർക്കാനാണ് സർക്കാരും പോലീസും ശ്രമിച്ചത്. എന്നാൽ ഒരു മാവോയിസ്റ്റിനെ പോലും സമരവുമായി ബന്ധപ്പെട്ട് പോലീസിന് അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ലെന്ന് സിആർ നീല കണ്ഠൻ പറഞ്ഞു.

English summary
Government and CPM leaders trying to impose maoist relation Pombilai Orumai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X