കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുമനസുകളുടെ സഹായം ജിഷയുടെ ഏറ്റവും വലിയ ആഗ്രഹം യാഥാര്‍ത്ഥ്യമാകുന്നു

Google Oneindia Malayalam News

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കുടുംബത്തിന് സര്‍ക്കാരും വിവിധ സംഘടനകളും ചേര്‍ന്ന് നിര്‍മ്മിച്ച വീടിന്റെ പണി പൂര്‍ത്തിയായി. വീടിന്റെ താക്കോല്‍ദാനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിയ്ക്കും.

ജിഷയുടെ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു സ്വന്തമായി അടച്ചുറപ്പുള്ളൊരു വീട്. ആ സ്വപ്നത്തിന് വേണ്ടിയായിരുന്നു ജിഷയുടെ പരിശ്രമം മുഴുവനും. മുടക്കുഴ പഞ്ചായത്തില്‍ തൃക്കൈപ്പാറയിലാണ് വീട് പണിതിരിയ്ക്കുന്നത്. സ്വന്തമായി വീടും ഭൂമിയും ഇല്ലാത്ത പട്ടികജാതി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ മൂന്ന് സെന്റില്‍ വീട് നിര്‍മ്മാണം ആരംഭിച്ച സമയത്തായിരുന്നു വട്ടോളിപ്പടിയിലെ പുറമ്പോക്ക് ഭൂമിയിലെ ഒറ്റമുറി വീട്ടില്‍ ജിഷ കൊല്ലപ്പെട്ടത്.

jisha

ആദ്യം നിര്‍മ്മിച്ച വീടിന് ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തിയതിന് ശേഷമാണ് അത് പൊളിച്ച് നീക്കി രണ്ട് കിടപ്പുമുറിയും അടുക്കളയും ഹാളും അടങ്ങിയ വീട് പൂര്‍ത്തിയാക്കിയത്. പുതിയ സര്‍ക്ാര്‍ അധികാരത്തില്‍ വന്നാല്‍ 45 ദിവസത്തിനകം വീട് പൂര്‍ത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം. കാക്കനാട് നിര്‍മിതി കേന്ദ്രത്തിന്റെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണം.

English summary
Government built house for Jisha's family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X