ഡോക്ടർമാരുടെ സമരം പൊളിക്കാൻ സർക്കാർ! അഹങ്കാരത്തിന് തിരിച്ചടി, സമരം അവസാനിപ്പിക്കാൻ നീക്കം...

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ സമരത്തെ കർശനമായി നേരിടാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഡോക്ടർമാരുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്നും സമരം അവസാനിപ്പിച്ചാൽ മാത്രം ചർച്ച മതിയെന്നുമാണ് സർക്കാർ നിലപാട്. അതേസമയം, സമരം ചെയ്യുന്ന കെജിഎംഒ പ്രതിനിധികൾ ആരോഗ്യമന്ത്രിയെ കാണാനെത്തിയെങ്കിലും സമരം നിർത്താതെ ചർച്ചയില്ലെന്ന് പറഞ്ഞ് മന്ത്രി ഇവരെ കാണാൻ വിസമ്മതിച്ചു.

കഴിഞ്ഞ നാല് ദിവസമായി തുടരുന്ന ഡോക്ടർമാരുടെ സമരം പൊതുജനത്തെ രൂക്ഷമായി ബാധിച്ചതിനാലാണ് സമരത്തെ കർശനമായി നേരിടാൻ സർക്കാർ തീരുമാനിച്ചത്. ഡോക്ടർമാരുടെ സമരം അനാവശ്യമാണെന്നും സമരത്തിന് മുന്നിൽ വഴങ്ങരുതെന്നും ആരോഗ്യമന്ത്രി തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തെ അറിയിച്ചിരുന്നു.

അവസാനിപ്പിക്കാൻ ശ്രമം...

അവസാനിപ്പിക്കാൻ ശ്രമം...

അതിനിടെ, സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കിയതോടെ കെജിഎംഒ പ്രതിനിധികൾ സമരം അവസാനിപ്പിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു. ജോലിയിൽ നിന്ന് പിരിച്ചുവിടലും, എസ്മ പ്രയോഗിക്കലും സർക്കാരിന്റെ പരിഗണനിയിലിരിക്കെയാണ് കെജിഎംഒ പ്രതിനിധികൾ അടിയന്തരമായി ചർച്ചയ്ക്ക് മുൻകൈയെടുത്തത്. തങ്ങളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഡോക്ടർമാരുടെ പ്രതിനിധികൾ സെക്രട്ടേറിയേറ്റിലെത്തി ആരോഗ്യവകുപ്പ് സെക്രട്ടറിയ്ക്ക് നിവേദനം നൽകി. ഇതിനുപിന്നാലെയാണ് ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി ചർച്ച നടത്തിയത്.

കടുത്ത നടപടി...

കടുത്ത നടപടി...

അതേസമയം, സെക്രട്ടേറിയേറ്റിലെത്തിയ ഡോക്ടർമാരെ കാണാൻ ആരോഗ്യമന്ത്രി കെകെ ശൈലജ വിസമ്മതിച്ചു. സമരം അവസാനിപ്പിച്ചാൽ മാത്രം ചർച്ചയെന്ന നിലപാടിൽ ഉറച്ചുനിന്നാണ് ആരോഗ്യമന്ത്രി കെജിഎംഒ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ വിസമ്മതിച്ചത്. ഒരുപക്ഷേ ആരോഗ്യവകുപ്പ് സെക്രട്ടറിയുമായുള്ള ചർച്ചയ്ക്ക് ശേഷം ഡോക്ടർമാർ സമരം പിൻവലിച്ചേക്കുമെന്നാണ് സൂചന.

മന്ത്രിസഭാ യോഗം...

മന്ത്രിസഭാ യോഗം...

നാല് ദിവസമായി സർക്കാർ ഡോക്ടർമാർ നടത്തുന്ന സമരം സാധാരണക്കാരെ വലച്ചതോടെയാണ് കർശന നടപടി സ്വീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. ഡോക്ടർമാരുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്ന് തീരുമാനമെടുത്ത സംസ്ഥാന സർക്കാർ ഡോക്ടർമാർക്കെതിരെ എസ്മ അടക്കമുള്ള കടുത്ത നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

വലഞ്ഞത് രോഗികൾ...

വലഞ്ഞത് രോഗികൾ...

ഡോക്ടർമാരുടെ അനിശ്ചിതകാല സമരം കാരണം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെയും മെഡിക്കൽ കോളേജുകളുടെയും പ്രവർത്തനം താളംതെറ്റിയിരുന്നു. പലയിടത്തും ചികിത്സ കിട്ടാതെ രോഗികൾ തിരിച്ചുപോയി. മെഡിക്കൽ കോളേജുകളിലും ജില്ലാ, ജനറൽ ആശുപത്രികളിലും കരാർ അടിസ്ഥാനത്തിലുള്ള ഡോക്ടർമാരും പിജി വിദ്യാർത്ഥികളുമാണ് രോഗികളെ പരിശോധിക്കുന്നത്.

പാലക്കാട്...

പാലക്കാട്...

അതിനിടെ, സംസ്ഥാനത്ത് ചിലയിടങ്ങളിൽ ചികിത്സ കിട്ടാതെ രണ്ടുപേർ മരിച്ചതായും ആരോപണമുണ്ടായി. വയനാട് മാനന്തവാടിയിൽ പനി ബാധിച്ചെത്തിയ ആദിവാസി സ്ത്രീ മതിയായ ചികിത്സ കിട്ടാതെ മരിച്ചുവെന്നാണ് പരാതി. പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും സമാനമായ പരാതിയുണ്ടായി. തലശേരി സ്വദേശിയായ അമീർ എന്നയാൾ മതിയായ ചികിത്സ ലഭിക്കാതെ മരിച്ചുവെന്നാണ് ആരോപണം.

എന്റെ ഭാര്യയുടെ ജീവനെടുത്തത് ആർസിസിയിലെ ചികിത്സാ പിഴവ്! അന്വേഷണം പ്രഖ്യാപിച്ച് ആർസിസി...

അഴിഞ്ഞാടി യുവാക്കൾ, യുദ്ധക്കളമായി താനൂർ... പോലീസിന് നേരെ പടക്കമേറ്... വിറങ്ങലിച്ച് ജനങ്ങൾ...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
government given warning to doctors about their strike.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്