കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ നിസാം ഗുണ്ടാ ലിസ്റ്റില്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെ ഒടുവില്‍ സര്‍ക്കാര്‍ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി. കാപ്പ ഉപദേശക സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിയ്ക്കുകയായിരുന്നു.

ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്ര ബോസിനെ കാറിടിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് നിസാം. തിരുനെല്‍വേലിയിലെ കിംഗ് ബീഡി കമ്പനി ഉടമയായ നിസാമിന് അയ്യായിരം കോടി രൂപയോളം ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Nizam

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നിസാമിനെ പോലീസും രാഷ്ട്രീയ നേതൃത്വവും ഇത്രനാളും സംരക്ഷിച്ചുപോരുകയായിരുന്നു എന്നാണ് ആക്ഷേപം. ഇയാള്‍ക്കെതിരെയുള്ള മിക്ക കേസുകളും നടപടിയെടുക്കാതെ ഒതുക്കിത്തീര്‍ക്കുകയായിരുന്നു.

ചന്ദ്രബോസ് വധക്കേസോടെയാണ് നിസാമിന്റെ കഷ്ടകാലം തുടങ്ങിയത്. കേസിന് വലിയ വാര്‍ത്താപ്രാധാന്യം ലഭിച്ചെങ്കിലും തുടക്കത്തില്‍ പോലീസ് നിസാമിനെ സഹായിക്കുന്ന നിലപാടാണ് എടുത്തിരുന്നതെന്ന് ആക്ഷേപം ഉയര്‍ന്നു. നിസാം വിഷയത്തില്‍ തൃശൂര്‍ മുന്‍ പോലീസ് സൂപ്രണ്ട് ജേക്കബ് ജോബിനെതിരെ വകുപ്പ് തല നടപടിയും വന്നു. ഡിജിപിയുടേയും മുന്‍ ഡിജിപിയുടേയും പേരുകളും ഇതില്‍ വലിച്ചിഴയ്ക്കപ്പെട്ടു.

ചന്ദ്രബോസ് കേസ് വലിയ വിവാദമായപ്പോള്‍ നിസാമിനെതിരെ കാപ്പ ചുമത്തുമെന്ന് ആഭ്യന്തരമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. കേസില്‍ നിസാം ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി

English summary
Chandrabose murder case accused Muhammed Nizam included in Gooda List. Government approved KAAPA committee's report and issued the order to jail authorities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X