Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജേക്കബ് തോമസിനെ തിരിച്ചെടുക്കാനാകില്ല', സർക്കാർ ഹൈക്കോടതിയിലേക്ക്...

തിരുവനന്തപുരം: ജേക്കബ് തോമസിനെ സർവ്വീസിൽ തിരിച്ചെടുക്കണമെന്ന ട്രിബ്യൂണൽ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ. ഹൈക്കോടതിയിൽ അപ്പീൽ നൽകിയേക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. കാരണം പറയാതെ സർവ്വീസിൽ നിന്ന് മാറ്റി നിർത്തിയ സർക്കാർ നടപടിയെ ചോദ്യം ചെയ്താണ് ജേക്കബ് തോമസ് ട്രിബ്യൂണലിനെ സമീപിച്ചത്. തുടർച്ചയായ സസ്പെൻഷൻ നിയമ വിരുദ്ധമാണെന് ട്രിബ്യൂണൽ ഉത്തരവിൽ പറയുന്നു. 2017 ഡിസംബർ മുതലാണ് ജേക്കബ് തോമസ് സസ്പെൻഷനിലായത്.

സസ്പെൻഷൻ റദ്ദാക്കി ജേക്കബ് തോമസിനെ സർവ്വീസിലേക്ക് തിരിച്ചെടുക്കണമെന്ന ഉത്തരവ് തിങ്കളാഴ്ചയാണ് ട്രിബ്യൂണൽ പുറ്പെടുവിച്ചത്. സർക്കാരിന് തിരിച്ചടിയായ വിധിയാണ് ട്രിബ്യൂണൽ നടത്തിയിരിക്കുന്നത്. 1985 ബാച്ചുകാരനായ ജേക്കബ് തോമസിന് ഒന്നര വർഷത്തെ സർവ്വീസിൽ ഇനിയും ബാക്കിയുണ്ട്. ഓഖി ദുരിതാശ്വാസത്തിന്റെ പേരിൽ സർക്കാരിനെതിരെ സംസാരിച്ചതിനെ തുടർന്നായിരുന്നു സസ്പെൻഡ് ചെയ്തത്.

Jacob thomas

'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകത്തിലൂടെ സംസ്ഥാന സർക്കാരിനെ വിമർശിച്ചതിന് ആറ് മാസത്തിന് ശേഷം വീണ്ടും സസ്പെൻഷൻ ലഭിച്ചു. തുറമുഖ ഡയറക്ടർ ആയിരിക്കെ ക്രമക്കേടുകൾ നടത്തിയതിന്റെ പേരിലുള്ള അന്വേഷത്തെ തുടർന്നായിരുന്നു മൂന്നാം തവണ സസ്പെൻഷനിലായത്. അതേസമയം സ്വയം വിരമിക്കലിനും ജേക്കബ് തോമസ് അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+