• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെ റെയില്‍; ജനങ്ങളെ ബോധ്യപ്പെടുത്തും പദ്ധതിയുമായി മുന്നോട്ട് തന്നെ: കെ എന്‍ ബാലഗോപാല്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: വ്യാപക പ്രതിഷേധങ്ങള്‍ക്കിടയിലും നിലപാടില്‍ നിന്നു വിട്ട് മാറാതെ സിപിഎം. സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയില്‍ ജനങ്ങളെ ബോധ്യപ്പെടുത്തി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് നിലവില്‍ ധനമന്ത്രി പറഞ്ഞിരിക്കുന്നത്. ബജറ്റിന് മുന്നോടിയായി കേന്ദ്രം വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ ദില്ലിയില്ലെത്തിയതാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.രണ്ടാം പിണറായി സര്‍ക്കാരിന്റെ വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ കെ റെയിലിനായി വീടുകള്‍ തോറും പ്രചാരണം നടത്താനാണ് സിപിഎമ്മിന്റെ തീരുമാനം. കെ റെയിലിനായി വീടുകളില്‍ നേരിട്ടെത്തി പ്രചാരണം നടത്താനുമാണ് താരുമാനിച്ചിരിക്കുന്നത്.

സൗദിയിലേക്ക് ആര്‍ക്കെല്ലാം യാത്ര ചെയ്യാം; ശനിയാഴ്ച മുതല്‍ നേരിട്ട് വിമാനം, വ്യവസ്ഥകള്‍സൗദിയിലേക്ക് ആര്‍ക്കെല്ലാം യാത്ര ചെയ്യാം; ശനിയാഴ്ച മുതല്‍ നേരിട്ട് വിമാനം, വ്യവസ്ഥകള്‍

ജനങ്ങളുടെ പിന്തുണ തേടി ലഘുലേഖയും പുറത്തിറക്കിയിട്ടുണ്ട്. കെ റെയിലിന്റെ സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ കടന്നുപോകുന്നില്ലെന്നാണ് സിപിഎം ഉന്നയിക്കുന്ന വാദം. കൂടാതെ പദ്ധതി യാഥാര്‍ത്ഥ്യമാക്കുമ്പോള്‍ ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുമെന്നും ആരാധനാലയങ്ങളെ പരമാവധി ബാധിക്കാതെ പദ്ധതി നടപ്പാക്കുമെന്നും സിപിഎം പുറത്തിറക്കിയ ലഘുലേഖയില്‍ പറയുന്നു.

cmsvideo
  Night curfew issued in Kerala | Oneindia Malayalam
  1

  അതേസമയം, സില്‍വല്‍ ലൈന്‍ പദ്ധതിയുടെ ചെലവ് ഒരു ലക്ഷം കവിയുമെന്നത് വസ്തുതാവിരുദ്ധമായ ആരോപണമാണെന്നും പദ്ധതി ബാധിക്കുന്ന 9314 കെട്ടിട ഉടമകള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്നും സിപിഎം പറഞ്ഞു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്നും ലഘുലേഖയില്‍ വിമര്‍ശനമുണ്ട്. പദ്ധതി അട്ടിമറിക്കാന്‍ യുഡിഎഫ്-ബിജെപി-ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടാണെന്നും സിപിഎം ലഘുലേഖയിലൂടെ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. അതേസമയം ഇന്നലെ കെ റെയില്‍ പദ്ധതിയുടെ ഡിപിആര്‍ പുറതത് വന്നിരുന്നു.

  നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലേക്ക്: 17500 കോടിയുടെ 23 പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുംനരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലേക്ക്: 17500 കോടിയുടെ 23 പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

  2

  പാത കടന്ന് പോകുന്നത് 190 കിലോമീറ്റര്‍ ഗ്രാമങ്ങളിലൂടെയും 88 കിലോമീറ്റര്‍ വയല്‍-തണ്ണീര്‍ത്തടങ്ങളിലൂടെയുമാണെന്നും ചെറിയ നഗരങ്ങളിലൂടെ 50 കിലോമീറ്ററും വലിയ അല്ലെങ്കില്‍ ഇടത്തരം നഗരങ്ങളിലൂടെ 40 കിലോമീറ്ററും കടന്നുപോകുന്നുവെന്നും ഡിപിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൊച്ചി നഗരത്തിലൂടെ മൂന്ന് കിലോമീറ്ററും പാത കടന്നുപോകുന്നുണ്ടെന്നും 60 കിലോമീറ്റര്‍ റെയില്‍വേയുടെ ഭൂമിയിലൂടെയാകും പോകുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒപ്പം തന്നെ 11.5 കിലോമീറ്ററുകള്‍ തുരങ്കങ്ങളും 13 കിലോമീറ്ററോളം പാലങ്ങളും ഉണ്ടാകും. തറനിരപ്പിന് മുകളിലൂടെ 88.412 കിലോമീറ്ററും തറനിരപ്പിലൂടെ 292.728 കിലോമീറ്ററുമാണ് കടന്ന് പോകുക. മലകള്‍ തുരന്നും കുന്നുകള്‍ നികത്തിയും പാത കടന്നുപോകുന്നുണ്ടെന്നും ചെലവ് കുറയ്ക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഡിപിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

  2

  കേരളത്തിലെ നിലവിലുള്ള റെയില്‍വേ സംവിധാനം ഇവിടുത്തെ ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോള്‍ അപര്യാപ്തമാണെന്നും ഡിപിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പദ്ധതിക്ക് 1222.45 ഹെക്ടര്‍ ഭൂമി വേണ്ടി വരുമെന്നും ഇതില്‍ 1074.19 ഹെക്ടര്‍ ഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുക്കേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെ റെയില്‍ കോര്‍പ്പറേഷന് വേണ്ടി സിസ്ട്ര എന്ന സ്വകാര്യ സ്ഥാപനമാണ് ഡിപിആര്‍ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ 107.98 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയും റെയില്‍വേയുടെ കൈവശമുള്ള 44.28 ഹെക്ടര്‍ ഭൂമിയും കെ റെയില്‍ പദ്ധതിക്കായി വേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  'നമുക്കൊന്നിക്കണമെന്ന് നരേന്ദ്ര മോദി, ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു'; തുറന്ന് പറഞ്ഞ് ശരദ് പവാര്‍'നമുക്കൊന്നിക്കണമെന്ന് നരേന്ദ്ര മോദി, ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു'; തുറന്ന് പറഞ്ഞ് ശരദ് പവാര്‍

  4

  കെറെയിലെതിരെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. യുഡിഎഫ് രണ്ടാം ഘട്ട സമരത്തിലേക്ക് കടക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെ റെയില്‍ പദ്ധതിയെ എങ്ങനെയും തടയാനുള്ള ഒരുക്കത്തിലാണ് യുഡിഎഫും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും. എന്നാല്‍ പദ്ധതി എങ്ങനെയും നടപ്പാക്കുമെന്നാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെ നിലപാട്. എന്ത്ര ചെലവായാലും പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്നാണ് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. ശാസ്ത്ര സാഹിത്യ പരിഷത്തും കഴിഞ്ഞ ദിവസം പദ്ധതിക്കെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. ആദ്യം അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന്് പറഞ്ഞ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പിന്നീട് പറഞ്ഞത്. ശാസ്ത്ര സാഹിത്യ പരിഷത്തിലെ സിപിഎം അനുഭാവികള്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്നാണ്.

  English summary
  Government of Kerala will go ahead with the K Rail project said finance minister kn balagopal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion