കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടം തീര്‍ക്കാര്‍ ഉമ്മന്‍ ചാണ്ടിക്ക് കള്ള് വിറ്റ പണം വേണം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. 200 കോടി രൂപയാണ് റിസര്‍വ് ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് എടുത്താണ് ഇപ്പോള്‍ കാര്യങ്ങള്‍ നടത്തുന്നത്. ഓണം ചെലവുകള്‍ക്കായാണ് റിസര്‍വ് ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്‌റ്റെടുത്തത്.

മദ്യ നയമാണ് സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രി അത് അംഗീകരിക്കുന്നില്ല. പക്ഷേ കടം തീര്‍ക്കാര്‍ ഇപ്പോള്‍ ബീവറേജസ് കോര്‍പ്പറേഷനെ തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ് സര്‍ക്കാര്‍ ഇപ്പോള്‍.

Oommen Chandy

300 കോടി രൂപയാണ് ബീവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് സര്‍ക്കാര്‍ മുന്‍കൂറായി വാങ്ങുന്നത്. ഇതുവഴി റിസര്‍വ് ബാങ്കില്‍ നിന്നെടുത്ത ഓവര്‍ ഡ്രാഫ്റ്റ് തുക തിരിച്ചടക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

അവശ്യ ഘട്ടങ്ങളില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് വാങ്ങുന്നതില്‍ തെറ്റില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. ഒരാഴ്ചക്കുള്ളില്‍ തന്നെ ഇത് തിരിച്ചടക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ ഓവര്‍ ഡ്രാഫ്റ്റ് എടുത്തത്. സംസ്ഥാന സര്‍ക്കാരിന്റെ ധനസ്ഥിതി തീരെ സുരക്ഷിതമല്ലെന്ന് ധനകാര്യമന്ത്രി കെഎം മാണിയും വ്യക്തമാക്കിയിട്ടുണ്ട്. മദ്യ നിരോധനം കൂടി വരുന്നതോടെ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാകുമെന്ന സൂചനയും കെഎം മാണി നല്‍കിയിരുന്നു.

English summary
Government plans to take 300 crore from Beverages Corporation in Advance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X