കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ മനോരോഗികളായി മുദ്രകുത്തുന്നു: ജേക്കബ് തോമസ്

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ മനോരോഗികളെന്ന് മുദ്രകുത്തി നടപടിയെടുക്കുന്ന രീതിയാണ് കേരളത്തിലുള്ളതെന്ന് ഡിജിപി ജേക്കബ് തോമസ്. അഴിമതിക്കെതിരെ സംസാരിച്ചാല്‍ നാല് മെമ്മോയെങ്കിലും കിട്ടും. അടുത്തത് മിണ്ടരുതെന്ന മുന്നറിയിപ്പാണ്. തുടര്‍ന്ന് സസ്‌പെന്‍ഷനും സ്ഥലം മാറ്റവും കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

'അഴിമതിരഹിത കേരളത്തിന് സുസ്ഥിരവികസനം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടറെ അഴിമതിക്കെതിരെ നടപടിയെടുത്തതിന് സ്ഥലം മാറ്റി. അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് അദ്ദേഹം ചെയ്ത തെറ്റ്. പാറമടകളിലാണ് ഏറ്റവും കൂടുതല്‍ അഴിമതി. ഒന്നിന്റെ മറവില്‍ 17 പാറമടകള്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട് അദ്ദേഹം പറഞ്ഞു.

jacon thomas

മൂന്ന് നിലയില്‍ കൂടുതല്‍ ഉള്ള കെട്ടിടങ്ങള്‍ക്കെതിരെ താന്‍ എടുത്ത നടപടി സര്‍ക്കാര്‍ തിരുത്തിയതില്‍ വിഷമമില്ല. വന്‍കിട കെട്ടിടങ്ങള്‍ സുരക്ഷാമാനദണ്ഡം പാലിക്കണോ എന്നത് പൊതുചര്‍ച്ചയായി അതില്‍ സന്തോഷമുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു.

മൂന്ന് നിലകളുള്ള കെട്ടിടങ്ങള്‍ക്ക് കേരള മുനിസിപ്പല്‍ ബില്‍ഡിങ് ചട്ടങ്ങളോടൊപ്പം ദേശീയ നിയമവും ബാധകമാണെന്നാണ് തന്റെ അഭിപ്രായം. കെട്ടിടത്തിലെ താമസക്കാര്‍ക്ക് സുരക്ഷയൊരുക്കേണ്ട ഭരണഘടനാബാധ്യത സര്‍ക്കാരിനുണ്ട്. മുകളിലേക്കുള്ള വളര്‍ച്ചമാത്രമേ നോക്കേണ്ടതുള്ളൂ എങ്കില്‍ ചെന്നൈയുടെ ഗതിയാകും കേരളത്തിനെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

English summary
"The government is promoting corruption. The corrupt people are shamelessly justifying their actions. These corrupt people will cancel the action taken against them and will remove the people who took action against them. Jacob Thomas said while speaking at an anti-corruption seminar at Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X