ഭരണ പരാജയം മറ്റുള്ളവരുടെ മേല്‍ കെട്ടിവയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉമ്മൻ ചാണ്ടി

  • Posted By: SANOOP PC
Subscribe to Oneindia Malayalam

കണ്ണൂർ: ഭരണ പരാജയം മറ്റുള്ളവരുടെ മേല്‍ കെട്ടിവയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൽചാണ്ടി പറഞ്ഞു. കെപിഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി.
സംസ്ഥാന സര്‍ക്കാര്‍ പ്രചാരണങ്ങളിലും പരസ്യത്തിലുമാണ് പ്രാധാന്യം കല്‍പ്പിക്കുന്നത്. പരസ്യം നല്‍കി ജനങ്ങളെ കബളിപ്പിക്കാന്‍ കഴിയില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

 oomenchandy

നാലു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എഴുതിയ എസ്എസ്എല്‍സി പരീക്ഷ ചോദ്യം ചോര്‍ന്ന സംഭവം നടന്നിട്ട് ഒരു വർഷം ആകാൻ പോകുന്നു. ഇതു വരെ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. റിപ്പോർട്ട് പുറത്തുവിട്ടാൽ സർക്കാരിന് വേണ്ടപ്പെട്ടവർ കുടുങ്ങും. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത് ചിലരെ വെള്ളപൂശാനാണ്. വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട പരിഷ്‌കാരങ്ങള്‍ വെള്ളപൂശി ഉണ്ടാക്കാന്‍ സാധിക്കില്ലെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

കടലുറഞ്ഞ തീരത്തും തലതല്ലി നിന്ന മുറ്റത്തും ഒരു വൈകുന്നേരം - മുത്തശ്ശിക്കഥകളുറങ്ങുന്ന നഗരങ്ങൾ

കെപിഎസ്ടിഎ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എം സലാഹുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെസി ജോസഫ് എംഎല്‍എ, കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫ്, വിവി പ്രകാശ്, മമ്പറം ദിവാകരന്‍, എംപി മുരളി, സജീവ് മാറോളി, സോണി സെബാസ്റ്റിയന്‍, കെപ്രമോദ്, ചന്ദ്രന്‍ തില്ലങ്കേരി, മുണ്ടേരി ഗംഗാധരന്‍, ജോഷി കണ്ടത്തില്‍, ടി എസ് സലീം, പി ഹരിഗോവിന്ദന്‍, വിവി പ്രകാശന്‍, വി മണികണ്ഠന്‍, പിവി നന്ദഗോപാല്‍, വിപി സുകുമാരന്‍, ഡോ ശശീന്ദ്രന്‍ കുനിയില്‍, എംവിനാരായണന്‍, വി ദാമോദരന്‍ തുടങ്ങിയവർ സംസാരിച്ചു.

English summary
government try to attribute their failure to others says oomen chandy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്