കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരി ഓയില്‍ കേസില്‍ സര്‍ക്കാര്‍ കീഴടങ്ങുന്നു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം/ദില്ലി: ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ആയിരുന്ന കേശവേന്ദ്ര കുമാറിന് മേല്‍ കെഎസ് യു പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ച കേസില്‍ സര്‍ക്കാര്‍ നിലപാട് മാറ്റുന്നു. കേസ് പിന്‍വലിക്കാനുള്ള തീരുമാനം വിവാദമായ സാഹചര്യത്തിലാണ് ഇത്.

കേശവേന്ദ്ര കുമാറിന് മേല്‍ കരി ഓയില്‍ ഒഴിച്ച കേസ് സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത് വലിയ വിവാദമായിരുന്നു. തുടക്കത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ ഉറച്ച് നിന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്.

Keshavendra Kumar

കേസുകള്‍ പിന്‍വലിക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ തീരുമാനം പുന:പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സിപിഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ഐഎഎസ് ഓഫീസര്‍മാരുടെ സംഘടനയും കടുത്ത പ്രതിഷേധമാണ് ഇക്കാര്യത്തില്‍ ഉയര്‍ത്തിയത്. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തി. യുഡിഎഫിലും കോണ്‍ഗ്രസിലും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നു. ഇതോടെ നിവൃത്തിയില്ലാതെ മുഖ്യമന്ത്രി നിലപാട് മാറ്റുകയായിരുന്നു.

കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെഎസ് യു സംസ്ഥാന നേതൃത്വം തന്നെ രംഗത്തെത്തിയത് ഉമ്മന്‍ ചാണ്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. കേസില്‍ ഉള്‍പ്പെട്ടവരെ സംഘടന തന്നെ പുറത്താക്കിയിരുന്നു എന്നും കേസ് തുടരണം എന്നും ആയിരുന്നു കെഎസ് യു അറിയിച്ചത്.

എംജി കോളേജ് ആക്രമണ കേസില്‍ ആര്‍സ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ് പോലീസിന്റെ എതിര്‍പ്പിനെ അവഗണിച്ച് പിന്‍വലിച്ചത് നേരത്തെ വിവാദമായിരുന്നു. അതിന് ശേഷം വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരെയുള്ള കേസും സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതും വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്.

English summary
Government will rethink about the decision to withdraw black oil case: Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X