കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും കടക്ക് പുറത്ത്; മീഡിയാവണ്ണിനേയും കൈരളിയേയും 'ഗെറ്റ് ഔട്ട്' അടിച്ച് ഗവർണർ

Google Oneindia Malayalam News

കൊച്ചി: വീണ്ടും ഗവർണറുടെ മാധ്യമ വിലക്ക്. മീഡിയ വൺ, കൈരളി എന്നീ മാധ്യമങ്ങളെയാണ് ഗവർണർ വാർത്താസമ്മേളനത്തിൽ നിന്നും വിലക്കിയത്. കേഡർ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഗവർണർ ആവർത്തിച്ചു.

ഗസ്റ്റ് ഹൗസിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. രാജ്ഭവനിൽ നിന്നും ലഭിച്ച മെയിലിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവർത്തകർ വാർത്താസമ്മേളനത്തിൽ എത്തിയത്. എന്നാൽ കൈരളി, മീഡിയ വൺ ചാനലിലെ മാധ്യമപ്രവർത്തകർ ഉണ്ടെങ്കിൽ അവർ പുറത്ത് പോകണമെന്ന് ഗവർണർ ക്ഷുഭിതനായി പറയുകയായിരുന്നു. അവർ ഈ വാർത്താസമ്മേളനത്തിൽ പങ്കെടുത്താൻ താൻ ഇറങ്ങി പോകുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഈ മാധ്യമങ്ങള്‍ തനിക്കെതിരെ ക്യാമ്പെയിന്‍ നടത്തുകയാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു.

dia-1661069104-1663232679-1667

മാധ്യമങ്ങളെ വിലക്കിയ നടപടി അസഹിഷ്ണുത അല്ലേയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായമാണെന്നായിരുന്നു ഗവർണർ പ്രതികരിച്ചത്. രാജ്ഭാവനിലെ മെയിലിന്റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങൾ എല്ലാവരും എത്തിയതെന്ന് പറഞ്ഞപ്പോൾ ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായെങ്കിൽ നടപടിയെടുക്കുമെന്നും ഗവർണർ പറഞ്ഞു.

നേരത്തേയും ഗവർണർ മാധ്യമങ്ങളെ സ്വയം വിലക്കിയിരുന്നു. . കൈരളി, ജയ്‍ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ എന്നീ മാധ്യമങ്ങളെയാണ് വിലക്കിയത്. ചില മാധ്യമങ്ങൾ തെറ്റായ രീതിയിൽ കൊടുത്ത വാർത്ത ആവശ്യപ്പെട്ടിട്ടും തിരുത്താൻ തയ്യാറായില്ലെന്നും അതാണ് ഒഴിവാക്കാൻ കാരണമെന്നുമായിരുന്നു അന്ന് ഗവർണർ ഇക്കാര്യത്തിൽ നൽകിയ വിശദീകരണം. അതേസമയം മാധ്യമ വിലക്കിൽ ഗവർണർക്കെതിരെ കെയുഡബ്ല്യുജെ രംഗത്തെത്തി. ജനാധിപത്യത്തിന് വിരുദ്ധമായ നടപടിയാണ് ഗവർണർ സ്വീകരിക്കുന്നതെന്ന് കെ യു ഡബ്ല്യു ജെ വിമർശിച്ചു. അതേസമയം മാധ്യമങ്ങളെ വിലക്കിയ നടപടിയിൽ പ്രതിഷേധിച്ച് റിപ്പോർട്ടർ ചാനൽ വാർത്താസമ്മേളനം ബഹിഷ്കരിച്ചു.

'കൊടുവള്ളി ആയാലും ചാത്തമംഗലം ആയാലും മ്മക്ക്...'; മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കി ശ്രീജിത്ത് പെരുമന'കൊടുവള്ളി ആയാലും ചാത്തമംഗലം ആയാലും മ്മക്ക്...'; മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കി ശ്രീജിത്ത് പെരുമന

ഗുജറാത്തിൽ ആം ആദ്മിയുമായി സഖ്യം? നിലപാട് വ്യക്തമാക്കി കോൺഗ്രസ്, ബിജെപിക്കെതിരെ 'ചാർജ് ഷീറ്റും'ഗുജറാത്തിൽ ആം ആദ്മിയുമായി സഖ്യം? നിലപാട് വ്യക്തമാക്കി കോൺഗ്രസ്, ബിജെപിക്കെതിരെ 'ചാർജ് ഷീറ്റും'

വീണ്ടും ബിജെപിക്ക് ഒവൈസി തുണ: ഗോപാൽഗഞ്ചില്‍ ബിജെപിക്ക് വിജയം സമ്മാനിച്ചു, അമ്പരിപ്പിക്കുന്ന കണക്ക്വീണ്ടും ബിജെപിക്ക് ഒവൈസി തുണ: ഗോപാൽഗഞ്ചില്‍ ബിജെപിക്ക് വിജയം സമ്മാനിച്ചു, അമ്പരിപ്പിക്കുന്ന കണക്ക്

English summary
Governor Arif Muhammed Khan Asks Kairali and Media One Jourlist To Go Out From His PC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X