കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: അഴിമതിക്കാരനായ മന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ അതിരുവിട്ട എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. ഇതു സംബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് അദ്ദേഹം നടപടി നിര്‍ദ്ദേശിച്ചത്.

ബജറ്റ് നിയമാനുസൃതമാണെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചിരുന്നു. ബജറ്റ് അവതരിപ്പിച്ചത് അനുമതി നല്‍കിയതിന് ശേഷമാണെന്ന സ്പീക്കറുടേയും നിയമസഭാ സെക്രട്ടറിയുടേയും വിശദീകരണവും തനിക്ക് കിട്ടിയെന്നും പി സദാശിവം വ്യക്തമാക്കി. ബജറ്റ് അവതരണം ഗവര്‍ണര്‍ റദ്ദാക്കില്ലെന്നാണ് സൂചന. മാര്‍ച്ച് മാര്‍ച്ച് 31ന് മുന്‍പ് ബജറ്റ് പാസാക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

p-sathashivam

നിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങളെ കുറിച്ച് രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാനും ഗവര്‍ണര്‍ തീരുമാനിച്ചിട്ടുണ്ട്. സഭയില്‍ നടന്ന സംഭവങ്ങള്‍ ആശങ്കയോടെയാണ് കാണുന്നതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഗവര്‍ണര്‍ താക്കീത് നല്‍കിയിട്ടുണ്ട്.

സഭയില്‍ നടന്ന കാര്യങ്ങളെ കുറിച്ച് സ്പീക്കറും നിയമസഭാ സെക്രട്ടറിയും ഗവര്‍ണര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കമ്പ്യൂട്ടര്‍ തല്ലിത്തകര്‍ക്കുകയും മൈക്ക് വലിച്ചെറിയുകയും മറ്റും ചെയ്യുന്ന ദൃശ്യങ്ങളുടെ സിഡിയും ഗവര്‍ണര്‍ക്ക് കൈമാറി. ഇവ പരിശോധിച്ചശേഷമാണ് ഗവര്‍ണര്‍ വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയത്.

English summary
Kerala assembly violence: Governor wants action against MLAs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X