ചെറുകിട ഇടത്തരം കരാറുകാരുടെ തൊഴിലവസരങ്ങള്‍ സംരക്ഷിക്കണം ഗവകോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

കാസര്‍കോട്: കേരളത്തിലെ ചെറുകിട ഇടത്തരം കരാറുകാരുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്ന നടപടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉപേക്ഷിക്കണമെന്ന് കേരളാ ഗവ കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ഹോട്ടല്‍ സിറ്റി ടവറില്‍ സംഘടിപ്പിച്ച സംസ്ഥാന തല ക്യാമ്പ് ആവശ്യപ്പെട്ടു. അംഗീകൃത ലൈസന്‍സുള്ള കരാറുകാരില്‍ അറുപത് ശതമാനത്തിനും പണികള്‍ കിട്ടുന്നില്ല. വായ്പ എടുത്ത് വാങ്ങിയ മെഷിനറികളും ചരക്കു വാഹനങ്ങളും കെട്ടിക്കിടക്കുന്നു.

construction

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നയപരവും പ്രായോഗികവുമായ നടപടികള്‍ സ്വീകരിച്ച് ചെറുകിട-ഇടത്തരം കരാറുകാരുടെ തൊഴിലവസരങ്ങള്‍ സംരക്ഷിക്കണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു. കരാര്‍ തുകയുടെ ദശാംശം ഒന്ന് ശതമാനം തുക സ്റ്റാമ്പ് ഡ്യൂട്ടിയായി നല്‍കണമെന്ന തീരുമാനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.

സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ടി.എ. അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ., പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ., കര്‍ണാടക ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് സി.എല്‍.റഷീദ്, കെ.ജി.സി.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ഹരിദാസ്, ബി.കെ. മുഹമ്മദ് കുഞ്ഞി, സുനൈഫ് എം.എ.എച്ച്., നിസാര്‍കല്ലട്ര, സി.എല്‍. മുഹമ്മദ് ഹനീഫ് പ്രസംഗിച്ചു.

സംസ്ഥാന പ്രസിഡണ്ട് വര്‍ഗീസ് കണ്ണമ്പള്ളി ചെറുകിട- ഇടത്തരം കരാറുകാരുടെ തൊഴിലവസരങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കേണ്ട നയപരവും പ്രായോഗികവുമായ നടപടികള്‍ എന്ന വിഷയം അവതരിപ്പിച്ചു. വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ ഷെരീഫ് ബോസ്, കാസിം പാലക്കാട്, സി. രാജന്‍, ജോജി ജോര്‍ജ്ജ്, ആര്‍. വിശ്വനാഥന്‍ എന്നിവര്‍ അവതരിപ്പിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
govt.contracters association meets in kasarkode

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്