സ്വാശ്രയ കോളേജുകൾക്ക് അനുമതി നൽകാനൊരുങ്ങി സർക്കാർ; നയപരമായ തീരുമാനം ഇടതുമുന്നണിയിൽ ചർച്ച ചെയ്യും
തിരുവനന്തപുരം: അൺ എയ്ഡഡ് മേഖലയിൽ സ്വാശ്രയ കോളേജുകൾക്ക് അനുമതി നൽകുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിൽ.വിവിധ സർവകലാശാലകൾ സ്വാശ്രയ മേഖലയിൽ ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, ലോ കോളേജുകൾ എന്നിവ അനുവദിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചു വരികയാണ്. എന്നാൽ, സർക്കാർ തലത്തിലോ ഇടതുമുന്നണി തലത്തിലോ നയപരമായ തീരുമാനം കൈക്കൊണ്ടിട്ടില്ല. അതേസമയം, സർക്കാരിൻ്റെ വാക്കാലുള്ള അനുമതിയോടെയാണ് അപേക്ഷ സ്വീകരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

വിവിധ സർവകലാശാലകളിൽ സ്വാശ്രയ മേഖലയിൽ ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, ലോ കോളേജുകൾ എന്നിവ അനുവദിക്കുന്നതിനുള്ള അപേക്ഷകളാണ് സർക്കാരിൻ്റെ വാക്കാലുള്ള അനുമതിയോടെ സ്വീകരിച്ചു തുടങ്ങിയത്.എന്നാൽ ഇക്കാര്യം സർക്കാർതലത്തിലോ, ഇടതുമുന്നണി തലത്തിലോ ചർച്ച ചെയ്തിട്ടില്ല. തീരുമാനം ഔദ്യോഗികമായി സ്വീകരിക്കുന്നതിനു മുമ്പ് സർക്കാർ തലത്തിലും ചർച്ച ഉണ്ടാകുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് അൺ എയ്ഡഡ് മേഖലയിൽ കോളേജുകൾ അനുവദിക്കേണ്ടന്ന് തീരുമാനിച്ചിരുന്നു. അക്കാര്യം വ്യക്തമാക്കി 2017 ൽ തന്നെ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നടപടിക്രമം പൂർത്തിയാക്കിയ ചില സ്ഥാപനങ്ങൾക്ക് മാത്രമാണ് കഴിഞ്ഞ സർക്കാർ അനുമതി നൽകിയത് ഇതും കോടതിയുടെ ഇടപെടലോടെ ആയിരുന്നു. എന്നാൽ, ഇത്തവണ സർക്കാരിൻ്റെ മുമ്പിലുള്ള സ്വാശ്രയ കോളേജുകൾക്ക് അനുമതി നൽകുമോ എന്നുള്ളതാണ് പ്രധാനം.

അൺ എയ്ഡഡ് കോളേജുകൾക്ക് പ്രവർത്തനാനുമതിക്ക് സർവ്വകലാശാലയുടെ അനുമതി ലഭിച്ചാൽ സർക്കാർ അംഗീകാരം ആവശ്യമില്ലെന്ന് കോടതി വിധി തന്നെയുണ്ട്. എന്നാൽ, സർക്കാർ നയത്തിന് വിധേയമായി മാത്രമേ സർവ്വകലാശാലകൾ സ്വാശ്രയ കോളേജുകൾ സാധാരണ അനുവദിക്കുന്നതിനുള്ള തീരുമാനമെടുക്കാറുള്ളൂ. സർക്കാരിനെ സമ്മർദ്ദത്തിലാക്കി കൊണ്ട് സർവകലാശാലകൾ അത്തരമൊരു സമീപനം സാധാരണഗതിയിൽ സ്വീകരിക്കാറില്ല.

വിവിധ ബോർഡുകളിലെ ഹയർസെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയമുള്ളതിനാൽ ബിരുദ കോഴ്സുകൾക്ക് ആവശ്യക്കാരേറെ വരുമെന്നാണ് കണക്കാക്കുന്നത്. സമാന്തര വിദ്യാഭ്യാസത്തെ ആശ്രയിക്കുന്നവരുടെ എണ്ണം വർദ്ധിക്കുമെന്ന വിലയിരുത്തലും സർക്കാരിനുണ്ട്. ഈ സാഹചര്യത്തിൽ സ്വാശ്രയ കോളേജുകൾ അനുവദിക്കണോ വേണ്ടയോ എന്നുള്ള കാര്യം സർക്കാർ ചർച്ച ചെയ്ത് തീരുമാനമെടുത്തേക്കും.

അതേ സമയം, കേരള സർവകലാശാലയിൽ 20 സ്വാശ്രയ കോളേജുകൾക്കുള്ള അപേക്ഷകൾ ലഭിച്ചു. കേരളയിൽ പരിശോധന നടത്താൻ സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിക്കാൻ ധാരണയായിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയിൽ ലഭിച്ച അപേക്ഷകളിൽ സിൻഡിക്കേറ്റ് തീരുമാനമെടുത്ത് പരിശോധന നടത്തും. ഓഗസ്റ്റ് 31 വരെ അപേക്ഷ സ്വീകരിക്കുന്നുണ്ട് നിലവിൽ 20 കോളേജുകൾക്ക് അപേക്ഷ ലഭിച്ചിട്ടുണ്ട്.

6
എന്നാൽ, കണ്ണൂർ സർവ്വകലാശാലയിൽ സഹകരണ മേഖലയിൽ മാത്രം കോളേജുകൾ അനുവദിച്ചാൽ മതിയെന്ന് വിജ്ഞാപനമിറക്കിയെങ്കിലും കോടതി ഇത് റദ്ദാക്കിയിട്ടുണ്ട്. സർവ്വകലാശാല നിയമത്തിന് വിരുദ്ധമാണ് തീരുമാനമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിജ്ഞാപനം റദ്ദാക്കിയത്. പുതിയ വിജ്ഞാപനമിറക്കി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. സർവകലാശാലയിലും സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിക്കാൻ ധാരണയായിട്ടുണ്ടെന്നാണ് അറിയുന്നത്.
-
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ












Click it and Unblock the Notifications