അമേരിക്കൻ കമ്പനിയുമായുള്ള ആഴക്കടൽക്കൊള്ള കരാർ റദ്ദ് ചെയ്തെന്ന സർക്കാർ വാദം ശുദ്ധതട്ടിപ്പ്: ചെന്നിത്തല
തിരുവനന്തപുരം: അമേരിക്കൻ കമ്പനിയുമായി ചേർന്നുള്ള ആഴക്കടൽക്കൊള്ള കരാർ റദ്ദ് ചെയ്തുവെന്ന സർക്കാരിന്റെ വാദം ശുദ്ധ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വ്യവസായ വികസന കോർപറേഷനുമായി (കെ.എസ്.ഐ.ഡി.സി) ഇ.എം.സി.സി കമ്പനി ഒപ്പിട്ട കരാർ ഇതുവരെ റദ്ദാക്കിയിട്ടില്ല. സർക്കാരിന് വേണ്ടി എന്ന് വ്യക്തമായി രേഖപ്പെടുത്തിയാണ് വ്യവസായ വികസന കോർപറേഷൻ പാവപ്പെട്ട മൽസ്യത്തൊഴിലാളികളെ വഞ്ചിക്കുന്ന കരാറിൽ ഒപ്പിട്ടത്. സർക്കാരിന് വേണ്ടി കെ.എസ്.ഐ.ഡി.സി ഒപ്പിട്ട ധാരണാപത്രം സർക്കാർ ഉത്തരവിലൂടെ മാത്രമേ റദ്ദ് ചെയ്യാൻ സാധിക്കൂ. ഇതുവരെ അത് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാടിനെ ഇളക്കിമറിച്ച് എഐഎഡിഎംകെ തിരഞ്ഞെടുപ്പ് പ്രചാരണം; ചിത്രങ്ങള്‍

കേരള ഷിപ്പിങ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ കോർപറേഷനും ഇ.എം.സി.സിയും തമ്മിലും കരാർ ഒപ്പിട്ടിരുന്നു. ഈ വിഷയം പ്രതിപക്ഷം ഉന്നയിച്ച ശേഷം മന്ത്രിമാർ അനവധി നുണകൾ പറഞ്ഞു പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ പരാജിതരായി ഈ കരാർ റദ്ദ് ചെയ്തു. സർക്കാർ ഉത്തരവിലൂടെ നിയമസാധുതയുള്ള റദ്ദാക്കലായിരുന്നു അത്. GO (Ms) No.02/2021/CSIND dated 22/02/2021).
ധാരണാപത്രം റദ്ദാക്കാൻ വ്യവസായ വികസന കോർപറേഷൻ സർക്കാരിലേക്ക് അയച്ച നോട്ട് മാത്രമാണ് ഇപ്പോൾ പുറത്തുവന്നത്. ഇതനുസരിച്ച് ഇത് വരെ കെ.എസ്.ഐ.എൻ.സിയിൽ എന്നപോലെയുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ധാരണാപത്രം റദ്ദ് ചെയ്തു എന്നത് തട്ടിപ്പ് മാത്രമാണ്. മൽസ്യത്തൊഴിലാളികളെ വ്യാജപ്രചാരണങ്ങളിലൂടെ കബളിപ്പിക്കാമെന്നാണ് ഇപ്പോഴും സർക്കാർ കരുതുന്നത്.
ഹോട്ട് ലുക്കില്‍ സഞ്ജീത ശൈഖ്: നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍
ഇന്ന് പുറത്ത് വന്ന നോട്ടിലൂടെ ഗുരുതരമായ ഒരു കാര്യം കൂടി പുറത്ത് വന്നിരിക്കുകയാണ്. കെ.എസ്.ഐ.ഡി.സിയും ഇ. എം.സി.സിയുമായുള്ള ധാരണാ പത്രം ഒപ്പിട്ടിരിക്കുന്നത്, സെക്രട്ടറിമാരുടെ എംപവേഡ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് എന്ന് വ്യക്തമായിരിക്കുകയാണ്. അതായത് സർക്കാരിന്റെ ഏറ്റവും ഉന്നതമായ നയ രൂപികരണ സമിതി കണ്ടതിന് ശേഷമാണ് ആഴക്കടല് കൊള്ളയ്ക്ക് സർക്കാർ തീരുമാനമെടുത്തത്. സർക്കാർ ഒന്നും അറിഞ്ഞില്ലെന്ന വ്യാജപ്രചാരണമായിരുന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാർ ചെയ്തിരുന്നത്. ലക്ഷക്കണക്കിനാളുകളുടെ ജീവനോപാധി തടഞ്ഞുള്ള ഈ കടൽക്കൊള്ള യു.ഡി.എഫ് അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.












Click it and Unblock the Notifications