ജീവന്‍ രക്ഷിക്കാന്‍ ചീറിപായുന്ന ആംബുലന്‍സ് ഫിറ്റാണോ? അല്ലെങ്കില്‍ പൂട്ട് വീഴും
തിരുവനന്തപുരം: ജീവന്‍ രക്ഷിക്കാന്‍ വേണ്ടി രാപ്പകലില്ലാതെ ഓടുന്ന ആംബുലന്‍സിന്റെ ഫിറ്റ്‌നസിനെ കുറിച്ച് നമ്മളാരും ചിന്തിക്കാറില്ല. ഫിറ്റ്‌നസ് ഇല്ലാതെ ആംബുലന്‍സുകള്‍ ഓടുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിയമലംഘനം നടത്തുന്ന ആംബുലന്‍സ് വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
ടാക്‌സ് വെട്ടിച്ചും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും ഓടുന്ന ആംബുലന്‍സുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി നിര്‍ദേശം നല്‍കി. കേരളത്തില്‍ 1500ന് മുകളില്‍ ആംബുലന്‍സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. സന്നദ്ധ സംഘടനകളുടെ പേരിലും ആംബുലന്‍സുകളുണ്ട്. ഇവയില്‍ പലതും രജിസ്‌ട്രേഷന്‍ കൃത്രിമത്വം കാട്ടിയും നികുതി അടക്കാതെയും ഫിറ്റ്‌നസ് ഇല്ലാതെയുമാണ് സര്‍വ്വീസ് നടത്തുന്നത് എന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി.

ജനസേവനത്തിന് പകരം മറ്റ് കാര്യങ്ങള്‍ക്കാണ് ആംബുലന്‍സ് ഉപയോഗിക്കുന്നത്. കൃത്യമായ നികുതിയും സര്‍ക്കാറിന് ലഭിക്കുന്നില്ല. സന്നദ്ധ സംഘടനകളും ചില വ്യക്തികളും മറ്റും വാഹനം വാങ്ങി ആംബുലന്‍സ് എന്ന ബോര്‍ഡ് വച്ച് നിരത്തിലിറക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് സ്‌കൂള്‍ വാഹനങ്ങള്‍ കല്ല്യാണ ആവശ്യങ്ങള്‍ക്കും, വിനോദയാത്രയ്ക്കും ഉപയോഗിക്കുന്നതിയി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ആംബുലന്‍സുകള്‍ക്ക് പുറമേ സ്‌കൂള്‍ വാഹനങ്ങളും കര്‍ശനമായി പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചെന്ന് മോട്ടോര്‍ വാഹന വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു.












Click it and Unblock the Notifications