നല്ല ഓഫറെങ്കില്‍ പരിഗണിക്കുമെന്ന് ഗൗരിയമ്മ
തിരുവനന്തപുരം: മികച്ച ഓഫറുമായാണ് എല്‍ഡിഫ് ഇനി തന്നെ സമീപിക്കുന്നതെങ്കില്‍ യുഡിഎഫ് വിടുന്ന കാര്യം പരിഗണിക്കുമെന്ന് ജെഎസ്എസ് നേതാവ് ഗൗരിയമ്മ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പറഞ്ഞ് സിപിഎം തന്നെ സമീപിച്ചിരുന്നുവെന്ന് ഗൗരിയമ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
സിപിഎമ്മില്‍ നിന്ന് 1994 ല്‍ ആണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഗൗരിയമ്മയെ പുറത്താക്കുന്നത്. തുടര്‍ന്ന് ജനാധിപത്യ സംരക്ഷണ സമിതി(ജെഎസ്എസ്) എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിനൊപ്പം ചേര്‍ന്നു.

തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള കാരണം എന്താണെന്ന് സിപിഎം വിശദീകരിക്കണം എന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതായും കഴിഞ്ഞ ദിവസം ഗൗരിയമ്മ പറഞ്ഞിരുന്നു. തന്നെ പുറത്താക്കിയ കാര്യത്തില്‍ സിപിഎം തെറ്റ് സമ്മതിച്ചതായി പിന്നീട് ഗൗരിയമ്മ പറഞ്ഞു. ജെഎസ്എസ് ജില്ലാ സമ്മേളനത്തിന് ശേഷം മാധ്യമ പ്രര്‍ത്തകരെ കണ്ടപ്പോഴാണ് ഗൗരിയമ്മ ഇക്കാര്യം വ്യക്തമാക്കിയത്.
2006 ലെ തിരഞ്ഞെടുപ്പ് സമയത്തും സിപിഎം തന്നെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് തന്നെ മാത്രമായിരുന്നു അവര്‍ക്ക് ആവശ്യം. തന്റെ പാര്‍ട്ടിയെ വേണ്ടിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
പിണറായി വിജയനുമായി രണ്ട് തവണയാണ് കൂടിക്കാഴ്ച നടത്തിയത്. നാല് തവണ കണ്ടു എന്നൊക്കെ വെറുതെ പറയുന്നതാണ്. പിണറായി വിജയന്റെ ഇടനിലക്കാരനുമായാണ് പിന്നെ ചര്‍ച്ചകള്‍ നടന്നത്. അപ്പോഴാണ് മികച്ച ഓഫര്‍ ആണെങ്കില്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കിയതെന്നും കെ ആര്‍ ഗൗരിയമ്മ പറഞ്ഞു.
ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവേ യുഡിഎഫിനേയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും കടുത്ത ഭാഷയില്‍ ഗൗരിയമ്മ വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications