അക്ഷരമറിയാത്ത ഉമ്മൂമ്മ ആത്മഹത്യക്കുറിപ്പെഴുതി; ചെറുമകനും ഭാര്യയും അറസ്റ്റില്‍
മണ്ണാര്‍ക്കാട്: കരിമ്പുഴ തോട്ടക്കര ഇങ്ങാകോട്ടില് മമ്മിയുടെ ഭാര്യ നബീസ (71)യുടെ മരണവുമായി ബന്ധപ്പെട്ട് ഇവരുടെ മകളുടെ മകന് ബഷീര്‍(33), ഭാര്യ കണ്ടമംഗലം സ്വദേശിനി ഫസീല (27) എന്നിവര്‍ പിടിയിലായി. ഇരുവരും ചേര്‍ന്ന് സ്ത്രീയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം റോഡരുകില്‍ കൊണ്ടിടുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി.
ആര്യമ്പാവില്‍ റോഡരികിലെ മരച്ചുവട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നസീബയുടെ ബാഗിലെ ആത്മഹത്യക്കുറിപ്പാണ് നിര്‍ണ്ണായകമായത്. അക്ഷരം അറിയാത്ത നബീസ എങ്ങിനെ കത്തെഴുതിയെന്ന അന്വേഷണമാണ് പ്രതികളിലേക്ക് കാര്യങ്ങളെത്തിച്ചത്. അന്വേഷണത്തിനെന്ന വ്യാജേന പ്രതികളെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

തുമ്പുണ്ടാക്കിയത് നാട്ടുകാരുടെ സംശയം
എഴുതാനറിയാത്ത നബീസയുടെ ആത്മഹത്യക്കുറിപ്പ് സംബന്ധിച്ച നാട്ടുകാരുടെ സംശയമാണ് കേസിന് തുമ്പുണ്ടാക്കിയത്.

വീട്ടില്‍ കയറാന്‍ തടസ്സം
ബഷീറിന്റെ പിതാവിന് ഭക്ഷണത്തില്‍ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ച ബഷീറിന്റെ ഭാര്യ ഫസീലയെ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നു. തിരിച്ച് കയറാന്‍ വല്ല്യുമ്മ നബീസയായിരുന്നു തടസ്സം. ഇതാണ് വല്ല്യുമ്മയെ ഒഴിവാക്കാന്‍ ബഷീറിനെ പ്രേരിപ്പിച്ചത്.

വായിലേക്ക് വിഷം ഒഴിച്ചു
കുന്തിപ്പുഴനമ്പിയം കുന്നിലെ വാടക വീട്ടിലേക്ക് നബീസയെ വിളിച്ച് കൊണ്ട്പോയി രാത്രി ഭക്ഷണത്തിലെ ചീരക്കറിയില്‍ ചിതലിനുള്ള മരുന്ന് ചേര്‍ത്ത് കഴിക്കാന്‍ കൊടുക്കുകയായിരുന്നു. എന്നാല്‍ കാര്യമായ അസ്വസ്ഥതകളൊന്നും നബീസക്ക് അനുഭവപ്പെട്ടില്ല. തുടര്‍ന്ന് വായില്‍ വിഷം ഒഴിക്കുകയായിരുന്നു.

പരാതി നല്കിയതും ബഷീര്‍
നബീസയെ കാണാനില്ലെന്ന് ബന്ധുക്കളോട് വിളിച്ചറിയിച്ചതും പോലീസില്‍ പരാതി നല്കിയതും ബഷീര്‍ തന്നെയായിരുന്നു.

തെളിവെടുപ്പ് നടത്തി
ഞായറാഴ്ച രാവിലെ ബഷീറിനെയും ഫസീലയെയും അവര്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇരുവരെയും റിമാന്‍ഡ് ചെയ്തു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications