കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാജാവിനെക്കാൾ വലിയ രാജഭക്തി, ഇത് ഇടതുപക്ഷ വിരോധം'; കോൺഗ്രസിനെതിരെ എംവി ജയരാജൻ

Google Oneindia Malayalam News

തിരുവനന്തപുരം: സർവ്വകലാശാലാ നിയമങ്ങൾ ഭേദഗതി ചെയ്തുകൊണ്ടുള്ള ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചപ്പോൾ ഗവർണർക്കൊപ്പമെന്ന് പറഞ്ഞ കോൺഗ്രസ് നേതാക്കൾ ഓർഡിനൻസിനെയും പിന്തുണക്കണമെന്ന് സിപിഎം നേതാവ് എംവി ജയരാജൻ. ചാൻസലർ പദവിയിൽ നിന്നും താനൊഴിയാമെന്നും ഓർഡിനൻസ് കൊണ്ടുവന്നാൽ ഒപ്പിട്ടുതരാമെന്നും ഗവർണർ നേരത്തേ ഗവർണർ പറഞ്ഞതാണെന്നും മാത്രമല്ല കോൺഗ്രസ് ഇപ്പോൾ ഭരിക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഢിലും ചാൻസലർ പദവയിൽ നിന്നും ഗവർണറെ മാറ്റണമെന്നതാണ് കോൺഗ്രസ്സിന്റെ സമീപനം അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.

1


ജയരാജന്റെ വാക്കുകളിലേക്ക്-ഗവർണറെ മാറ്റി അക്കാദമിക് പാണ്ഡിത്യമുള്ളവരെ ചാൻസലർമാരായി നിയമിക്കാൻ സർവ്വകലാശാലാ നിയമങ്ങൾ ഭേദഗതി ചെയ്തുകൊണ്ടുള്ള ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചപ്പോൾ തങ്ങൾ ഗവർണർക്കൊപ്പമാണെന്നാണ് കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷ നേതാവും വ്യക്തമാക്കിയത്. അങ്ങിനെയെങ്കിൽ ഓർഡിനൻസിനൊപ്പമാണ് തങ്ങളെന്നുകൂടി അവർ പറയേണ്ടതാണ്. കാരണം ചാൻസലർ പദവിയിൽ നിന്നും താനൊഴിയാമെന്നും ഓർഡിനൻസ് കൊണ്ടുവന്നാൽ ഒപ്പിട്ടുതരാമെന്നും ഗവർണർ ജനുവരി 24 ന് പറഞ്ഞതാണ്. മാത്രമല്ല, കോൺഗ്രസ് ഇപ്പോൾ ഭരിക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഢിലും ചാൻസലർ പദവയിൽ നിന്നും ഗവർണറെ മാറ്റണമെന്നതാണ് കോൺഗ്രസ്സിന്റെ സമീപനം. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ പരിഗണിക്കുന്ന രാജസ്ഥാൻ സ്‌റ്റേറ്റ് ഫണ്ടഡ് യൂണിവേഴ്‌സിറ്റി ആക്ട് അനുസരിച്ച് ഗവർണർ കേവലം വിസിറ്റർ മാത്രമാണ്. വി.സി.മാരെ നിയമിക്കുക സർക്കാരായിരിക്കും.

2


ഛത്തീസ്ഗഡിൽ റായ്പൂർ ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയം വി.സി.യെ ഗവർണർ ഏകപക്ഷീയമായി നിയമിച്ച നടപടിയെ കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ശക്തമായി അപലപിക്കുകയുണ്ടായി. ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഗവർണർമാരുടെ നടപടികൾ നേരിൽ കാണാൻ രണ്ട് നാൾ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷ നേതാവും ഒരു പ്രത്യേക ജോഡോ യാത്ര നടത്തുന്നത് നല്ലതായിരിക്കും.

'പല്ലുകൾ പോത്തിന്റെ പല്ലിനോട് ഉപമിച്ചു, ഇതെന്ത് തമാശയാണ്?'; കാന്താരയിലെ ബോഡി ഷെയിമിംഗിനെതിരെ മഞ്ജു'പല്ലുകൾ പോത്തിന്റെ പല്ലിനോട് ഉപമിച്ചു, ഇതെന്ത് തമാശയാണ്?'; കാന്താരയിലെ ബോഡി ഷെയിമിംഗിനെതിരെ മഞ്ജു

3


ബിജെപി ഭരിക്കുന്ന ഗുജറാത്തിലും മധ്യപ്രദേശിലും കർണ്ണാടകത്തിലും ഹിമാചൽ പ്രദേശിലും ഹരിയാനയിലും ത്രിപുരയിലും വി.സി.മാരെ നിയമിക്കുന്നത് സംസ്ഥാന സർക്കാരുകളാണ്. ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന ബംഗാൾ, തമിഴ്‌നാട്, പഞ്ചാബ്, തെലുങ്കാന, ബീഹാർ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും വി.സി. നിയമനം ഗവർണർക്കല്ല. ഇതിൽ ചില സംസ്ഥാനങ്ങളിൽ ചാൻസലർ പദവിയിൽ നിന്നും ഗവർണറെ ഒഴിവാക്കി നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

4


കേരള നിയമസഭ പാസ്സാക്കിയ നിയമത്തിലാണ് ഗവർണർക്ക് ചാൻസലർ പദവി നൽകാൻ വ്യവസ്ഥ ചെയ്യുന്നത്. അല്ലാതെ കേന്ദ്രസർക്കാർ അല്ല. ഭരണഘടനയിൽ അത്തരമൊരു വ്യവസ്ഥയില്ല. യു.ജി.സി. റഗുലേഷനിൽ ഗവർണറായിരിക്കും ചാൻസലറെന്ന് പറയുന്നുമില്ല. ഗവർണറുടെ ജോലിഭാരം കണക്കിലെടുത്ത് ചാൻസലർ സ്ഥാനം ഒഴിവാക്കണമെന്ന് പുഞ്ചി കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. നാഷണൽ ലോ യൂണിവേഴ്‌സിറ്റിയുടെ ചാൻസലർ സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ്. ഇതാണ് വസ്തുതയെന്നതുകൊണ്ടുകൂടിയാണ് സംസ്ഥാന സർക്കാർ ചാൻസലർ പദവിയിൽ നിന്നും ഗവർണറെ ഒഴിവാക്കാൻ തീരുമാനിച്ചത്. നിയമഭേദഗതി കൊണ്ടുവരാൻ സംസ്ഥാനത്തിന് അവകാശവുമുണ്ട്. പുഞ്ചി കമ്മീഷൻ ശുപാർ മുമ്പ് യുഡിഎഫ് അംഗീകരിച്ചതാണ്. എന്നിട്ടുമെന്തേ കോൺഗ്രസ് നേതാക്കൾ രാജാവിനെക്കാൾ വലിയ രാജഭക്തി കാട്ടുന്നത്? അത് ഇടതുപക്ഷവിരോധം ഒന്നുകൊണ്ട് മാത്രമാണെന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.

'വിവാഹം കഴിച്ച കാരണം പറഞ്ഞാൽ ബിഗ് ബോസ് ടൈറ്റിൽ കിട്ടിയേനെ, റിയൽ ബിഗ് ബോസ് തന്നെ പറഞ്ഞു; കിടിലം ഫിറോസ്'വിവാഹം കഴിച്ച കാരണം പറഞ്ഞാൽ ബിഗ് ബോസ് ടൈറ്റിൽ കിട്ടിയേനെ, റിയൽ ബിഗ് ബോസ് തന്നെ പറഞ്ഞു; കിടിലം ഫിറോസ്

നൂറ് കോടിയിലധികം കണക്കില്‍പ്പെടാത്ത സാമ്പത്തിക ഇടപാടുകൾ, 2 കോൺഗ്രസ് എംഎൽഎമാർ കുരുക്കിൽനൂറ് കോടിയിലധികം കണക്കില്‍പ്പെടാത്ത സാമ്പത്തിക ഇടപാടുകൾ, 2 കോൺഗ്രസ് എംഎൽഎമാർ കുരുക്കിൽ

English summary
'Greater royalism than the king, this is anti-leftism'; MV Jayarajan against Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X