പനങ്ങാട് ചന്തയ്ക്കും ചിന്ത്രമംഗലം ക്ഷേത്രോത്സവത്തിനും ഗ്രീന്‍ പ്രൊട്ടോക്കോള്‍

  • Posted By: NP Shakeer
Subscribe to Oneindia Malayalam

ബാലുശേരി: പനങ്ങാട് ഗ്രാമപഞ്ചായത്തിലെ കിനാലൂര്‍ കന്നുകാലി ചന്തയും ചിന്ത്രമംഗലം ക്ഷേത്രോത്സവവും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചു നടത്താന്‍ ഗ്രാമപഞ്ചായത്തിന്റെ തീരുമാനം. ഇതിനുവേണ്ടി 20 അംഗ ഹരിതകര്‍മസേനയ്ക്ക് പരിശീലനം നല്‍കി പ്രവര്‍ത്തനം തുടങ്ങി.

പൊതുഅപേക്ഷ ക്ഷണിച്ച് എഴുത്ത് പരീക്ഷയും കൂടിക്കാഴ്ച്ചയും നടത്തിയാണ് കര്‍മ്മ സേനാംഗങ്ങളെ തെരഞ്ഞെടുത്തത്. രണ്ടുദിവസത്തെ ശുചിത്വ പദയാത്ര നടത്തി ഇവരുടെ കായികക്ഷമത പരിശോധിച്ചു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സീറോവേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി മൂന്ന് ദിവസത്തെ പരിശീലനവും സേനാംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

chantha


അന്ന് ശുഹൈബിനെ രക്ഷിച്ചത് ശ്രീലേഖയുടെ ഇടപെടൽ! നിർണ്ണായക വെളിപ്പെടുത്തലുമായി കെ സുധാകരൻ...

ചന്തയിലും ഉത്സവസ്ഥലത്തും പരമാവധി ജൈവ വസ്തുക്കള്‍ ഉപയോഗിക്കുക, ഉപയോഗിക്കുന്ന അജൈവ വസ്തുക്കള്‍ വലിച്ചെറിയപ്പെടാതെ പ്രത്യേക സംഭരണികളില്‍ സമാഹരിക്കുക, ജൈവ വസ്തുക്കള്‍ സ്രോതസില്‍ തന്നെ സംസ്‌ക്കരിക്കുക എന്നീ രീതികളാണ് മാലിന്യ നിയന്ത്രണത്തിനായി ആശ്രയിക്കുന്നത്.

English summary
Green protocol for Panangad market and Chinthramangalam temple festival

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്