കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഴിഞ്ഞത്തിന് പച്ചക്കൊടി; പദ്ധതിക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി നല്‍കി

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ അനുമതി. പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാന്‍ വിദഗ്ധ സമിതിക്ക രൂപം നല്‍കും. ആറുമാസത്തിലൊരിക്കല്‍ സമിതി ട്രൈബ്യൂണലിന് റിപ്പോര്‍ട്ട സമര്‍പ്പിക്കണമെന്നും ഉത്തരവിട്ടു.

പദ്ധതിക്ക് അനുവദിച്ച് പരിസ്ഥിതി-തീരദേശ അനുമതികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഉപാധികളോടെ ദേശീയ ഹരിത ട്രൈബ്യൂണല്‍ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത്. പരിസ്ഥിതി ശാസ്ത്രജ്ഞന്‍, സമുദ്രഗവേഷണ വിദഗ്ധര്‍, സംസ്ഥാന സര്‍ക്കാര്‍ പ്രതിന്ധി എന്നിവരായിരിക്കും സമിതിയിലെ അംഗങ്ങള്‍

Vizhinjam Port

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന മാലിന്യങ്ങള്‍ ഒരു കാരണവശാലും കടലില്‍ ഒഴുക്കരുത്. പദ്ധതി പ്രദേശത്ത് പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്തണം. നിര്‍ദേശം ലംഘിച്ചാല്‍ തുറമുഖ നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാമെന്നതാണ് മറ്റ് വ്യവസ്ഥകള്‍.

English summary
Green signal for Vizhinjam port project from Green Trubunal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X