കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം ഹരിതമയമാക്കി ജിഎസ്ടി കാര്യാലയം; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുതുമാതൃക

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ച സാഹചര്യത്തില്‍ ജില്ലയിലെ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാതൃകയാവുകയാണ് ജിഎസ്ടി കാര്യാലയം. ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ ഹരിത ഓഫീസ് എന്ന പേര് കൂടിയാണ് സംസ്ഥാന ചരക്കു സേവന വകുപ്പിന്റെ ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസും ഇന്റലിജന്‍സ് ഓഫീസും ഇവരുടെ ആറ് സബ് ഓഫീസുകളും ചേര്‍ന്ന് സ്വന്തമാക്കിയത്.

gst

ഹരിത ഓഫീസായ ജിഎസ്ടി കാര്യാലയത്തിലെ ജീവനക്കാര്‍

അറുപതോളം ജീവനക്കാരാണ് ഈ സര്‍ക്കാര്‍ സ്ഥാപനത്തിലുള്ളത്. ആരും പിന്നോട്ടുപോകാതെ ഒരേ മനസ്സോടെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഹരിത ഓഫീസ് എന്ന ആശയം സാധ്യമാക്കിയത്. വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നതെങ്കിലും ജീവനക്കാരുടെ ശ്രമ ഫലമായി പെയിന്റടിച്ച് നവീകരിച്ചു. കൂടാതെ ഓഫീസുമായി ബന്ധപ്പെട്ട് സ്ഥലങ്ങള്‍ കണ്ടെത്തി പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചു. എല്ലാവരും ഒത്തൊരുമയോടെ ഗ്രോ ബാഗുകളില്‍ പച്ചക്കറി കൃഷിയും തുടങ്ങി. ഓരോ സബ് ഓഫീസുകളിലും നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്താന്‍ സാധിച്ചുവെന്നതാണ് ഈ ഓഫീസിന്റെ ഏറ്റവും വലിയ നേട്ടം. ഓഫീസിലെ ജൈവ അജൈവ മാലിന്യങ്ങള്‍ മുനിസിപ്പാലിറ്റിക്കും ഹരിത കര്‍മ്മ സേനക്കും കൈമാറും.

കൂടാതെ ഓഫീസിലെ ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി അഗങ്ങള്‍ക്ക് ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സുകളും നടത്തിവരുന്നു. ഓഫീസില്‍ ഹരിത ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് സ്റ്റീല്‍ പത്രങ്ങളും ഗ്ലാസുകളും ഭക്ഷണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുവാന്‍ തുടങ്ങിയെന്നതാണ്. മാത്രമല്ല, ഓഫീസ് മീറ്റിംഗുകളും മറ്റും ഡിസ്‌പോസിബിള്‍ ഫ്രീ എന്ന ആശയത്തിലൂന്നി നടപ്പിലാക്കി. പ്ലാസ്റ്റിക് പേനകള്‍ക്ക് പകരം മഷിപ്പേനകള്‍ എഴുതാനുപയോഗിച്ചതും, വൈദ്യുതി ഉപയോഗത്തില്‍ എല്‍ ഇ ഡിയുടെ ഉപയോഗം കൂട്ടിയതുമെല്ലാം ഹരിത ഓഫീസ് എന്ന ആശയത്തിലേക്ക് വേഗത്തിലടുപ്പിച്ചു.കല്‍പ്പറ്റ കൃഷി ഭവനുമായി യോജിച്ച് ജൈവ മട്ടുപ്പാവ് കൃഷി എന്ന നൂതന ആശയത്തിന് തയ്യാറെടുക്കുകയാണ് ജി എസ് ടി വിഭാഗമിപ്പോള്‍. എന്തിരുന്നാലും വയനാട്ടിലെ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാതൃകയാവുകയാണ് ഈ സര്‍ക്കാര്‍ സ്ഥാപനം.

English summary
greenary gst office in kalpatta is a model for others
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X