കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയെ വിട്ട് നേതാക്കള്‍ 'പുതിയ ഗ്രൂപ്പില്‍': മാറി നിന്ന് ഉമ്മന്‍ചാണ്ടി, എ ഗ്രൂപ്പും പിളരുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ വലിയ മാറ്റമുണ്ടാവുന്നതായിട്ടാണ് കാണാന്‍ കഴിയുന്നത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എ ഗ്രൂപ്പ്, രമേശ് ചെന്നിത്തലയുടെ കീഴിലുള്ള ഐ ഗ്രൂപ്പ് എന്നിവയായിരുന്നു സമീപകാലം വരെ കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പുകള്‍.

തുറന്നടിച്ച് കെ മുരളീധരന്‍: യുഡിഎഫിന്‍റെ തോല്‍വിക്ക് കാരണം അത്, കെപിസിസി അധ്യക്ഷ പദവിയിലേക്ക് ഇല്ലതുറന്നടിച്ച് കെ മുരളീധരന്‍: യുഡിഎഫിന്‍റെ തോല്‍വിക്ക് കാരണം അത്, കെപിസിസി അധ്യക്ഷ പദവിയിലേക്ക് ഇല്ല

എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഈ ഗ്രൂപ്പ് സമവാക്യങ്ങളിലെല്ലാം വലിയ മാറ്റമാണ് വന്നിരിക്കുന്നത്. ഐ ഗ്രൂപ്പ് പല വിഭാഗങ്ങളായി തിരിഞ്ഞപ്പോള്‍ എ ഗ്രൂപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ അപ്രമാദിത്വം നഷ്ടപ്പെടുന്നതിന്‍റെ സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. താമസിയാതെ അദ്ദേഹം എ ഗ്രൂപ്പിലും തലമുറ മാറ്റമുണ്ടായേക്കും.

Recommended Video

cmsvideo
കേരള: കെപിസിസി പ്രസിഡൻ്റാകാൻ കരുക്കൾ നീക്കി കൊടിക്കുന്നിൽ

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നു: ചിത്രങ്ങള്‍ കാണാം

എ, ഐ ഗ്രൂപ്പുകള്‍

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലാണ് എ, ഐ ഗ്രൂപ്പുകള്‍ക്ക് ആദ്യമായി പിഴച്ചത്. ഇരു ഗ്രൂപ്പുകളും രമേശ് ചെന്നിത്തലയ്ക്ക് പിന്നില്‍ ഒന്നിച്ചെങ്കിലും എഐസിസി തീരുമാനം മറിച്ചായിരുന്നു. ഇത് ഗ്രൂപ്പുകള്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. ഐ ഗ്രുപ്പിന്‍റെ നേതൃ സ്ഥാനത്തുണ്ടായിട്ട് പോലും അദ്ദേഹത്തെ മറികടന്ന് കൂടുതല്‍ പിന്തുമ സമാഹരിക്കാന്‍ വിഡി സതീശന് സാധിച്ചു.

പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കാനായിരുന്നു ഉമ്മന്‍ചാണ്ടി തന്‍റെ ഗ്രൂപ്പിന് നല്‍കിയ നിര്‍ദേശം. എന്നാല്‍ യുവ എംഎല്‍എമാര്‍ ഉള്‍പ്പടേയുള്ളവര്‍ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശത്തിന് വിരുദ്ധമായി വിഡി സതീശനെ പിന്തുണച്ചു. ഐ ഗ്രൂപ്പ് പോലെ എ ഗ്രൂപ്പ് പല കഷ്ണങ്ങളായില്ലെങ്കിലും പുതിയ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ സ്വാധീനത്തെ ചോദ്യം ചെയ്യുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍.

അടങ്ങില്ല


പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് തിരിച്ചടിയേറ്റെങ്കിലും അത്രപെട്ടെന്ന് ഒന്നും അടങ്ങില്ലെന്ന സൂചനയാണ് ഗ്രൂപ്പുകള്‍ നല്‍കുന്നത്. കെപിസിസി അധ്യക്ഷന് പിന്നാലെ ഡിസിസി അധ്യക്ഷന്‍മാരേയും മാറ്റാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതോടെയാണ് ഗ്രൂപ്പുകള്‍ വീണ്ടും പിടിമുറുക്കാന്‍ തുടങ്ങിയത്. പാര്‍ട്ടി കൈവിട്ട് പോവാതിരിക്കാനാണ് പ്രബല ഗ്രൂപ്പുകളുടെ ശ്രമം.

നിര്‍ണ്ണായക സ്വാധീനം

നേരത്തെ ഭാരവാഹികളെ നിയമിക്കുന്നതില്‍ എ,ഐ ഗ്രൂപ്പുകള്‍ക്ക് നിര്‍ണ്ണായക സ്വാധീനമായിരുന്നു ഉണ്ടായിരുന്നത്. ഗ്രൂപ്പുകള്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശം എഐസിസി അംഗീകരിക്കുകയായിരുന്നു പതിവ്. ഇന്നാല്‍ ഇന്ന് അതല്ല സാഹചര്യം. ഗ്രൂപ്പുകളുടെ സ്വാധീനത്തെ മറികടന്ന് തീരുമാനമെടുക്കാന്‍ എഐസിസി തുടങ്ങിയിരിക്കുന്നു.

ഗ്രൂപ്പിലും

പാര്‍ട്ടിയില്‍ മാത്രമല്ല ഗ്രൂപ്പിലും തലമുറ മാറ്റത്തിന് വഴിയൊരുങ്ങുന്നുവെന്നാണ് വിലയിരുത്താന്‍ കഴിയുന്നത്. സ്വയം മാറിയില്ലെങ്കില്‍ പുതിയ നേതാക്കള്‍ക്ക് കീഴില്‍ അണിനിരക്കാന്‍ യുവനേതാക്കള്‍ അടക്കം തയ്യാറാവുന്നു. വിഡി സതീശന് തടയിടാന്‍ എ ഗ്രൂപ്പുമായി കൈകോര്‍ത്തതാണ് ഐ ഗ്രൂപ്പില്‍ ചെന്നിത്തലയെ അതൃപ്തനാക്കിയത്.

കെ സുധാകരന്‍

ഇതോടെ കൂടെ നിന്ന എംഎല്‍എമാരും ഉള്‍പ്പടേയുള്ളവര്‍ രമേശ് ചെന്നിത്തലയെ ഉപേക്ഷിച്ച് കെസി വേണുഗോപാലിന് പിന്നില്‍ അണിനിരന്നു. അവിടെ തന്നെ കെ സുധാകരന്‍റെ പക്ഷവും ഉണ്ട്. കണ്ണൂര്‍ രാഷ്ട്രീയം മുതല്‍ കെസി വേണുഗോപാലിന്‍റെ എതിര്‍ ചേരിയിലായിരുന്ന കെ സുധാകരന്‍ പുതിയ ഗ്രൂപ്പായി നില്‍ക്കാനാണ് നീക്കം.

എ ഗ്രൂപ്പിലും

എ ഗ്രൂപ്പിലും ചേരിപ്പോര് ശക്തമാണ്. കെസി ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തമ്മില്‍ ചേര്‍ച്ചക്കുറവുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനെ തുറന്ന് പിന്തുണച്ച് വ്യക്തിയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അപ്പോള്‍ അദ്ദേഹം ലക്ഷ്യമിട്ടത് പ്രതിപക്ഷ നേതാവ് പദവിയായിരുന്നു.

സ്വന്തം ഗ്രൂപ്പില്‍

എന്നാല്‍ സ്വന്തം ഗ്രൂപ്പില്‍ നിന്ന് പോലും പിന്തുണ നേടിയെടുക്കാന്‍ തിരുവഞ്ചൂരിന് സാധിച്ചില്ല. തിരുവഞ്ചൂരിനെ പിന്തുണയ്ക്കാതെ ചെന്നിത്തലയെ പിന്തുണയ്ക്കാനായിരുന്നു എ ഗ്രൂപ്പിന്‍റെ തീരുമാനം. കെസി ജോസഫ് ഉള്‍പ്പടേയുള്ളവരാണ് ഇതിന് പിന്നിലെന്നായിരുന്നു പുറത്ത് വന്ന സൂചനയുണ്ട്. ഉമ്മന്‍ചാണ്ടി ഗ്രൂപ്പിനെ നയിക്കാന്‍ ഇനി ഉണ്ടാവില്ലെങ്കില്‍ പകരം ആര് എന്ന ചോദ്യവും ശക്തമാണ്.

പരമ്പരാഗത ഗ്രൂപ്പുകള്‍

പരമ്പരാഗത ഗ്രൂപ്പുകള്‍ ഇത്തരത്തില്‍ ശിഥിലമാവുകയും പുതിയ ഗ്രൂപ്പ് സമവാക്യങ്ങല്‍ ഉയര്‍ന്ന് വരികയും ചെയ്യുന്ന സാഹചര്യത്തില്‍ തങ്ങള്‍ പിന്തള്ളപ്പെട്ടു പോവുന്നുവെന്ന ഭീഷണിയാണ് പ്രമുഖ നേതാക്കള്‍ക്കുള്ളത്. ഈ സാഹചര്യത്തില്‍ തര്‍ക്കങ്ങള്‍ എല്ലാം പരിഹരിച്ച് ഗ്രൂപ്പ് പ്രവര്‍ത്തനം അതിശക്തമായ തന്നെ മുന്നോട്ട് കൊണ്ടുപോവാനാണ് ഗ്രൂപ്പുകളുടെ നീക്കം.

ഹോളിവുഡ് ലോകത്ത് നിന്ന് മായാത്ത സുന്ദരി; മെര്‍ലിന്‍ മണ്‍റോയുടെ ജന്മദിനം ഓര്‍ത്ത് സിനിമലോകം

English summary
group political equations in Congress are changing; Leaders move to a new group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X