• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പങ്കാളിയാര്: ഉത്തരവുമായി അംബാസിഡർ

Google Oneindia Malayalam News

ഗൾഫ് മേഖലയിൽ ഇന്ത്യയുടെ ഏറ്റവും വിശ്വസനീയമായ പങ്കാളിയാണ് ഒമാനെന്ന് ഒമാനിലെ ഇന്ത്യൻ അംബാസിഡർ അമിത് നാരംഗ്. ഒരു അന്തർ ദേശീയ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിഖുത്തിലായിരുന്നു ഒമാനിലെ ഇന്ത്യന്‍ പ്രതിനിധിയുട അവകാശവാദം. വ്യാപര രംഗത്ത് ഇരുരാജ്യങ്ങളു തമ്മില്‍ പതിറ്റാണ്ടുകളായി ശക്തമായ ബന്ധമാണ് ഉള്ളത്. ഇന്ത്യ ഗോതമ്പ് ചരക്കുകൾ രാജ്യത്തേക്ക് അയക്കുന്നുണ്ടെന്നും ഒമാനിലേക്ക് കൂടുതൽ ഗോതമ്പ് കയറ്റുമതി ഉടൻ ഉണ്ടാകുമെന്നും ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് വ്യക്തമാക്കി.

ചില്ലംപൊളി ഡാന്‍സ്, ലുക്ക് അതിലപ്പുറം: പൊളിച്ചടുക്കി അഹാന കൃഷ്ണ

റഷ്യ-ഉക്രെയ്ൻ സംഘർഷം ആഗോള വിതരണ ശൃംഖലയെയും ഗോതമ്പ് വിതരണത്തെയും ബാധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഒമാനിലേക്കുള്ള ഇന്ത്യൻ കയറ്റുമതി വർധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഏറ്റവും കൂടുതല്‍ ഗോതമ്പ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളായിരുന്നു യുക്രൈനും റഷ്യയും. എന്നാല്‍ യുദ്ധം കാരണം രണ്ട് രാജ്യങ്ങളുടേയും കയറ്റുമതിയില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

നാദിർഷയും സിദ്ധീഖും അങ്ങനെ ചെയ്യുമെന്ന് സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും കരുതുമോ: രാഹുല്‍ ഈശ്വർനാദിർഷയും സിദ്ധീഖും അങ്ങനെ ചെയ്യുമെന്ന് സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും കരുതുമോ: രാഹുല്‍ ഈശ്വർ

"സംഘർഷം ആരംഭിച്ചയുടൻ ഞങ്ങൾ ഒമാന്‍ അധികൃതരുമായി ചർച്ച ആരംഭിച്ചു. ഇതിനകം തന്നെ ഇന്ത്യൻ ഗോതമ്പ് ഒമാനിൽ എത്തിയതായി റിപ്പോർട്ടുചെയ്യുന്നതിൽ സന്തോഷമുണ്ട്. ബുധനാഴ്ച നടന്ന സംയുക്ത കമ്മീഷൻ യോഗത്തിൽ ഇന്ത്യ, ഒമാൻ വാണിജ്യ മന്ത്രിമാർ തമ്മിലുള്ള ചർച്ചയിലും ഇക്കാര്യം ഉയർന്ന് വന്നിരുന്നു''-അമിത് നാരംഗ് വ്യക്തമാക്കി.

ഒമാനും ഇന്ത്യയും മുൻഗണനാ വ്യാപാര കരാറുകൾ നോക്കുന്നുണ്ടെന്നും ഇന്ത്യൻ പ്രതിനിധി പറഞ്ഞു. ഒമാൻ ഒരു പ്രധാന അംഗമായ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുമായി സമഗ്രമായ വ്യാപാര ഉടമ്പടി ഇന്ത്യ ഇതിനകം ആലോചിച്ചിട്ടുണ്ട്. ഒമാനി വാണിജ്യ മന്ത്രി ഡൽഹിയിലാണ് ഉള്ളത്. ബുധനാഴ്ച വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അധ്യക്ഷനായ സംയുക്ത കമ്മീഷൻ യോഗത്തില്‍ വളരെ ഫലപ്രദമായ ചർച്ച നടത്തിയിട്ടുണ്ട്. ഗൾഫ് മേഖലയിലെ ഇന്ത്യയുടെ ഏറ്റവും വിശ്വസനീയവും തന്ത്രപ്രധാനവുമായ പങ്കാളിയാണ് ഒമാൻ, ഈ ബന്ധം അടിസ്ഥാനപരമായി സ്ഥാപിതമായത് നിരവധി പതിറ്റാണ്ടുകളായി നമ്മളുമായി നിലനിൽക്കുന്ന ഒരു വ്യാപാര നിക്ഷേപ ബന്ധത്തിലാണ്.

6000-ലധികം ഇന്ത്യൻ കമ്പനികൾ ഒമാനിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇവരുടെ മൊത്തം നിക്ഷേപം 7.5 ബില്യൺ ഡോളറാണ്. മറുവശത്ത്, വ്യാപാര ബന്ധങ്ങളും വളരെ ശക്തമായി വളരുന്നു. ഈ വർഷം നമ്മള്‍ ഏകദേശം 10 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം കൈവരിച്ചു. അതിനാൽ, ഈ സംഭവവികാസങ്ങളുടെ പിൻബലത്തിൽ, സ്ഥാപനപരമായ സംവിധാനങ്ങൾ തമ്മിലുള്ള ബന്ധവും കൂടുതല്‍ ശക്തമാവേണ്ടതാണെന്നും ഇന്ത്യന്‍ അംബാസിഡർ പറഞ്ഞു.

വ്യാപാര-വാണിജ്യ ബന്ധങ്ങൾ മാത്രമല്ല, സാമ്പത്തികവും മറ്റുള്ളവയുമുൾപ്പെടെ മറ്റ് നിരവധി മേഖലകളെ ഉൾക്കൊള്ളുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിപുലമായ ചർച്ച ബുധനാഴ്ച നടന്നു. അടുത്ത കുറച്ച് വർഷങ്ങളിൽ ബന്ധം കൂടുതല്‍ ശക്തമാവും. യൂറോപ്പിലെ സംഘർഷം ഭക്ഷ്യമേഖലയിലെ വിതരണ ശൃംഖലയിലെ പ്രശ്നം വെളിച്ചത്തുകൊണ്ടുവന്നു. എന്നാൽ അതിലുപരിയായി ഒമാനിലേക്ക് ഏറ്റവും കൂടുതൽ ഭക്ഷ്യ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്, പ്രത്യേകിച്ച് അരിയാണ് കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്.

ഗോതമ്പ് ഇറക്കുമതിക്കായി അവർ ഉക്രെയ്നെ വലിയ തോതില്‍ ആശ്രയിച്ചിരുന്നു. ഒമാന്റെ ഭക്ഷ്യസുരക്ഷയ്ക്ക് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ് ബുധനാഴ്ച്ച നമ്മുടെ കേന്ദ്ര മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗോതമ്പിന്റെ കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്, ആത്മവിശ്വാസമുണ്ട്, കൂടുതൽ കൂടുതൽ ഗോതമ്പ് കയറ്റുമതി ഉടൻ ഒമാനിലേക്ക് പോകും.

കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഒമാൻ ഭാഗത്ത് നിന്ന് ഉയർന്ന തലത്തിലുള്ള സന്ദർശനങ്ങളുടെ ഒരു നിര തന്നെ ഇന്ത്യയിലേക്ക് ഉണ്ടാവുന്നുണ്ട്. വരും നാളുകളില്‍ ഇത് കൂടുതല്‍ ശക്തമായി മാറുമെന്നും അമിത് നാരംഗ് കൂട്ടിച്ചേർത്തു.

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

  വസ്ത്രം ഏതായാലും എസ്തർ പൊളി തന്നെ: ലുക്കില്‍ ഒരു കോംപ്രമൈസുമില്ല

  English summary
  gulf news: Oman is India's most trusted partner in the Gulf region, says Ambassador Amit Narang
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X