ഹാദിയ വീട്ടുതടങ്കലില്‍? ഹൈക്കോടതി വിധി റദ്ദാക്കണം; ഭര്‍ത്താവ് സുപ്രീംകോടതിയില്‍

  • Written By:
Subscribe to Oneindia Malayalam

ദില്ലി: വിവാദമായ ഹാദിയ കേസില്‍ യുവതിയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചു. വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാണ് ആവശ്യം. ഹൈക്കോടതി വിധിയെ തുടര്‍ന്ന് ഹാദിയ വീട്ടുതടങ്കലിലാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ഇസ്ലാം സ്വീകരിച്ച ശേഷമാണ് ഹാദിയ, ഷഫിന്‍ ജഹാനെ വിവാഹം കഴിക്കുന്നത്. യുവതിയുടെ മാതാപിതാക്കളുടെ പങ്കാളിത്തമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. മറ്റൊരു സ്ത്രീയെയും അവരുടെ ഭര്‍ത്താവിനെയും രക്ഷിതാക്കളാക്കി നടത്തിയ വിവാഹം നിലനില്‍ക്കില്ലെന്നാണ് ഹൈക്കോടതി വിധി.

Akhila

തുടര്‍ന്ന് യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം കോടതി അയക്കുകയായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ച ഹാദിയയെ ബലം പ്രയോഗിച്ചാണ് പോലീസ് വൈക്കത്തെ വീട്ടിലെത്തിച്ചത്. ഇപ്പോള്‍ ഈ വീട്ടിലാണ് യുവതി. വീടിന് പുറത്ത് പോലീസ് കാവലുമുണ്ട്.

സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറിയതെന്നും വീട്ടിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്നുമാണ് ഹാദിയ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ പോലീസ് ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.

ഹാദിയക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ഐക്യവേദി ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയതോടെയാണ് സംഭവം വിവാദമായത്. ഹാദിയയുടെ പൗരാവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ച് നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

English summary
Hadiya case: Husband approach to Supreme Court
Please Wait while comments are loading...