കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാദിയ കേസില്‍ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യുമോ? ഹൈക്കോടതി ഇടപെടല്‍!! പോലീസിന് തിരുത്ത്

കേസില്‍ അറസ്റ്റ് സാധ്യത രാഹുല്‍ ഈശ്വര്‍ മുന്‍കൂട്ടി കണ്ടിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
ഹാദിയ കേസ്: രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യുമോ? | Oneindia Malayalam

കൊച്ചി: കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസില്‍ ഹിന്ദുത്വപ്രചാരകന്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റിലാകുമോ? ഹാദിയയെ വൈക്കത്തെ വീട്ടില്‍ ചെന്ന് സന്ദര്‍ശിച്ച വ്യക്തിയാണ് രാഹുല്‍ ഈശ്വര്‍. ഇതിന്റെ ഫോട്ടോകളും വീഡിയോകളും രാഹുല്‍ ഈശ്വര്‍ തന്നെ പുറത്തുവിട്ടിരുന്നു.

ഇതോടെയാണ് ഹാദിയയുടെ ഇപ്പോഴത്തെ അവസ്ഥ പുറത്തായത്. യുവതി ഇപ്പോഴും വീട്ടിലെ മുറിയില്‍ കഴിയുകയാണെന്നും പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്നും കേരള സമൂഹത്തിന് ബോധ്യമായ സംഭവവും ഇതായിരുന്നു. രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ ഫോട്ടോകള്‍ പുറത്തുവിട്ടതാണ് അദ്ദേഹത്തിനെതിരായ കേസിന് ആധാരം.

അറസ്റ്റ് സാധ്യത

അറസ്റ്റ് സാധ്യത

ഈ കേസില്‍ അറസ്റ്റ് സാധ്യത രാഹുല്‍ ഈശ്വര്‍ മുന്‍കൂട്ടി കണ്ടിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

ചിത്രങ്ങള്‍ പകര്‍ത്തി

ചിത്രങ്ങള്‍ പകര്‍ത്തി

ഹാദിയയുടെ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നാണ് രാഹുല്‍ ഈശ്വറിനെതിരായ കേസ്. ഹാദിയയുടെ പിതാവ് അശോകനാണ് പോലീസില്‍ പരാതി സമര്‍പ്പിച്ചത്.

അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞു

അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞു

രാഹുല്‍ ഇശ്വറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അദ്ദേഹത്തിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞു. അടുത്ത വ്യാഴാഴ്ച വരെ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി നിര്‍ദേശം.

പിഴവ് കോടതി ചൂണ്ടിക്കാട്ടി

പിഴവ് കോടതി ചൂണ്ടിക്കാട്ടി

പക്ഷേ, പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പിഴവ് കോടതി ചൂണ്ടിക്കാട്ടി. വിശ്വാസ വഞ്ചന എന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഇതില്‍ എന്താണ് വിശ്വാസ വഞ്ചന എന്ന ചോദ്യം സ്വാഭാവികമാണ്.

ഐടി നിയമത്തിന് കീഴില്‍

ഐടി നിയമത്തിന് കീഴില്‍

രാഹുല്‍ ഈശ്വറിനെതിരേ വിശ്വാസ വഞ്ചനയ്ക്ക് കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആരോപിക്കപ്പെട്ട കുറ്റം ഐടി നിയമത്തിന് കീഴില്‍ വരുന്നതാണെന്നും കോടതി വ്യക്തമാക്കി.

അഖില എന്ന ഹാദിയ

അഖില എന്ന ഹാദിയ

അഖില എന്ന വൈക്കം സ്വദേശിയാണ് പിന്നീട് ഇസ്ലാം സ്വീകരിച്ച് ഹാദിയ എന്ന പേര് മാറ്റിയത്. പിന്നീട് ഇവര്‍ കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്‍ എന്ന യുവാവിനെ വിവാഹം ചെയ്തു. ഈ വിവാഹം ഹൈക്കോടതി റദ്ദാക്കിയതോടെയാണ് വിവാദത്തിന് തുടക്കം.

വിവാഹം റദ്ദാക്കിയത്

വിവാഹം റദ്ദാക്കിയത്

ഹാദിയയുടെ രക്ഷിതാവിന്റെ സമ്മതമില്ലാതെ നടന്ന വിവാഹം നിയമപരമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിവാഹം റദ്ദാക്കിയത്. തുടര്‍ന്ന് ഹാദിയയോട് അവരുടെ പിതാവിന്റെ കൂടി താമസിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

പോലീസ് ബലം പ്രയോഗിച്ചു

പോലീസ് ബലം പ്രയോഗിച്ചു

ഹാദിയക്ക് ഇഷ്ടമില്ലാതെയാണ് രക്ഷിതാക്കള്‍ക്കൊപ്പം താമസിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊച്ചിയില്‍ നിന്ന് ബലം പ്രയോഗിച്ചാണ് പോലീസ് അവരെ കോട്ടയം വൈക്കത്തെ വീട്ടിലെത്തിച്ചത്.

ആരെയും അനുവദിക്കുന്നില്ല

ആരെയും അനുവദിക്കുന്നില്ല

ഹാദിയയെ സന്ദര്‍ശിക്കാന്‍ പോലീസ് ആരെയും അനുവദിക്കുന്നില്ല. സദാ സമയം പോലീസ് കാവലിലാണ് ഹാദിയയുടെ വീട്. ആരെങ്കിലും കാണാന്‍ ചെന്നാല്‍ അടുത്ത വീട്ടില്‍ ഇരുത്തി ഹാദിയയുടെ പിതാവ് അങ്ങോട്ട് ചെല്ലുകയാണ് ചെയ്യുന്നത്.

കാണാന്‍ വന്ന യുവതികള്‍

കാണാന്‍ വന്ന യുവതികള്‍

ഈ സാഹചര്യത്തിലാണ് ഒരു കൂട്ടം യുവതികള്‍ ഹാദിയയെ കാണാന്‍ വന്നത്. മധുരവും പുസ്തകങ്ങളുമായെത്തിയ യുവതികളെ ഹാദിയയുടെ അച്ഛന്‍ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല. പോലീസും ഇവരെ തടഞ്ഞു. തുടര്‍ന്ന് യുവതികള്‍ ഫേസ്ബുക്ക് ലൈവിലൂടെ വിവരം പുറത്തുവിട്ടിരുന്നു.

 രാഹുല്‍ ഈശ്വര്‍ ചെയ്തത്

രാഹുല്‍ ഈശ്വര്‍ ചെയ്തത്

ഈ സാഹചര്യത്തിലാണ് രാഹുല്‍ ഈശ്വര്‍ ഹാദിയയെ വീട്ടില്‍ ചെന്ന് കണ്ടത്. ഹാദിയയുടെ മാതാവ് സംസാരിക്കുന്നതും പിതാവിനൊപ്പം ഹാദിയ ഇരിക്കുന്നതുമായ ചിത്രങ്ങളാണ് പുറത്തുവന്നത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു

ഹാദിയയുടെ അമ്മയും ഹാദിയയും സംസാരിക്കുന്ന വീഡിയോയും രാഹുല്‍ ഈശ്വര്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഹാദിയയുടെ ഇപ്പോഴത്തെ അവസ്ഥ എല്ലാവരും അറിഞ്ഞത്.

കടുത്ത മര്‍ദ്ദനം

കടുത്ത മര്‍ദ്ദനം

ഹാദിയക്ക് കടുത്ത മര്‍ദ്ദനം ഏല്‍ക്കുന്നുവെന്നും പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. ഈ സാഹചര്യത്തിലാണ് അശോകന്‍ രാഹുല്‍ ഈശ്വറിനെതിരേ വിശ്വാസ വഞ്ചനയ്ക്ക കേസ് കൊടുത്തത്. ഈ കേസില്‍ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണിപ്പോള്‍.

English summary
Hadiya case: Rahul Eshwar Arrest blocked by High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X