ഇനിയും കാത്തിരിക്കാൻ വയ്യ! ഷെഫിൻ ജഹാനും ദില്ലിയിലേക്ക്; സുപ്രീംകോടതിയിലേക്ക് ഉറ്റുനോക്കി രാജ്യം...

  • Written By:
Subscribe to Oneindia Malayalam

കൊച്ചി/ദില്ലി: ഹാദിയ കേസ് ക്ലൈമാക്സിലേക്ക് കടക്കാനിരിക്കെ തീരുമാനം നീട്ടരുതെന്ന് ആവശ്യപ്പെട്ട് ഷെഫിൻ ജഹാൻ സുപ്രീംകോടതിയെ സമീപിക്കും. ഹാദിയ കേസ് പരിഗണിക്കുന്ന നവംബർ 27 തിങ്കളാഴ്ച അഭിഭാഷകർ മുഖേന ഇക്കാര്യം ആവശ്യപ്പെടാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

സിപിഎമ്മിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമോ? സിപിഎം ഭരണഘടന ഇന്ത്യയോട് കൂറുപുലർത്തുന്നില്ലെന്ന്...

ഗുജറാത്തിൽ സാംപിൾ വെടിക്കെട്ട്! കേന്ദ്ര സർവകലാശാലയിൽ എബിവിപി എട്ടുനിലയിൽ പൊട്ടി; ബിജെപിക്ക് അപായസൂചന

തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിയോടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എംഎം ഖാൻവിൽക്കർ, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന് മുൻപാകെയാണ് ഹാദിയ ഹാജരാകുക. ശനിയാഴ്ച രാത്രിയോടെ ദില്ലിയിലെത്തിയ ഹാദിയ, കേരള ഹൗസിലാണ് താമസിക്കുന്നത്. ഷെഫിൻ ജഹാനും ഞായറാഴ്ച ദില്ലിയിൽ എത്തും.

തീരുമാനം നീട്ടരുത്...

തീരുമാനം നീട്ടരുത്...

ഹാദിയ തിങ്കളാഴ്ച കോടതിയിൽ ഹാജരായി കാര്യങ്ങൾ വിശദീകരിക്കുന്നതോടെ കേസിൽ തീരുമാനമുണ്ടാകുമെന്നാണ് ഷെഫിൻ ജഹാന്റെ പ്രതീക്ഷ. അതിനാൽ ഹാദിയ കേസിൽ തീരുമാനം വൈകിപ്പിക്കരുതെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കും.

കൂടിക്കാഴ്ച....

കൂടിക്കാഴ്ച....

ഞായറാഴ്ച ദില്ലിയിൽ എത്തുന്ന ഷെഫിൻ ജഹാൻ അദ്ദേഹത്തിന്റെ അഭിഭാഷകരായ കപിൽ സിബൽ, ഹാരിസ് ബീരാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. രാത്രി എട്ടര മണിയോടെയാണ് കൂടിക്കാഴ്ച. ഹാദിയ തന്റെ നിലപാട് സുപ്രീംകോടതിയെ അറിയിക്കുന്നതോടെ അശോകന്റെയും എൻഐഎയുടെയും വാദങ്ങൾ അപ്രസക്തമാകുമെന്നാണ് അഭിഭാഷക സംഘത്തിന്റെ പ്രതീക്ഷ. അതിനാൽ ഹാദിയ കേസിൽ തിങ്കളാഴ്ച തന്നെ അന്തിമതീരുമാനം എടുക്കണമെന്ന് അഭിഭാഷകർ സുപ്രീംകോടതിയിൽ ആവശ്യപ്പെടും.

കേരള ഹൗസിൽ...

കേരള ഹൗസിൽ...

കഴിഞ്ഞദിവസം രാത്രിയാണ് ഹാദിയ ദില്ലിയിലെത്തിയത്. കേരള ഹൗസിൽ താമസിക്കുന്ന ഹാദിയയെ കനത്ത പോലീസ് വലയത്തിലാണ് ഇവിടെ എത്തിച്ചത്. ഹാദിയ തങ്ങുന്നതിനാൽ കേരള ഹൗസിലും സമീപത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മാധ്യമ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും കേരള ഹൗസിൽ പ്രവേശിക്കുന്നതിന് വിലക്കും ഏർപ്പെടുത്തി. കേരള ഹൗസിലെ കാന്റീനിലേക്കും രണ്ട് ദിവസം പ്രവേശനാനുമതിയില്ല.

അഭിഭാഷകർ...

അഭിഭാഷകർ...

അതേസമയം, ദില്ലിയിലെത്തിയ അശോകനും തന്റെ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കഴിഞ്ഞദിവസത്തെ നിലപാട് ഹാദിയ സുപ്രീംകോടതിയിലും ആവർത്തിച്ചാൽ കേസിൽ തിരിച്ചടിയാകുമെന്നാണ് അഭിഭാഷകരുടെ വിലയിരുത്തൽ. അശോകൻ നൽകിയ മറ്റൊരു ഹർജിയും തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. വിമൻസ് ഫ്രണ്ട് നേതാവ് സൈനബയെയും, സത്യസരണി ഭാരവാഹികളെയും കോടതിയിൽ ഹാജരക്കണമെന്ന് ആവശ്യപ്പെട്ടാണ് അശോകൻ ഹർജി നൽകിയിരുന്നത്. ഈ ഹർജിയും നാളെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

കൊച്ചിയിൽ...

കൊച്ചിയിൽ...

ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ചാണ് ഹാദിയ തന്റെ നിലപാട് പരസ്യമായി വിളിച്ചുപറഞ്ഞത്. ഷെഫിൻ ജഹാൻ തന്റെ ഭർത്താവാണെന്നും, അദ്ദേഹത്തോടൊപ്പം ജീവിക്കണമെന്നും ഹാദിയ പറഞ്ഞിരുന്നു. താൻ മുസ്ലീമാണ്, തന്നെ ആരും നിർബന്ധിച്ച് മതംമാറ്റിയതല്ലെന്നും. തനിക്ക് നീതി ലഭിക്കണമെന്നും ഹാദിയ വിമാനത്താവളത്തിൽ വച്ച് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

വൈകീട്ട്...

വൈകീട്ട്...

രാജ്യമാകെ ഉറ്റുനോക്കുന്ന കേസിൽ നവംബർ 27 തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ഹാദിയയെ സുപ്രീംകോടതിയിൽ ഹാജരാക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എംഎം ഖാൻവിൽക്കർ, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന് മുൻപാകെയാണ് ഹാദിയ ഹാജരാകുന്നത്. ഒക്ടോബർ 30നാണ് ഹാദിയയെ ഹാജരാക്കാൻ സുപ്രീംകോടതി നിർദേശം നൽകിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
hadiya case; shefin jahan going to delhi and need an urgent decision.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്